ഈ കോഴിമുട്ട പതിനായിരക്കണക്കിന് രൂപയ്ക്ക് വില്‍ക്കാം; എന്താണ് കാരണമെന്ന് അറിയൂ...

By Web Team  |  First Published Jun 16, 2023, 1:28 PM IST

നമുക്ക് അത്ര പെട്ടെന്നൊന്നും ലഭിക്കാത്ത, വളരെ സവിശേഷമായ ഇനത്തില്‍ പെടുന്ന പക്ഷികളുടെയും ജീവികളുടെയുമെല്ലാം മുട്ടകളാണ് ഇത്തരത്തില്‍ നല്ല വിലയ്ക്ക് വിറ്റ് പോകാറ്. ഇവ സാധാരണ കടകളിലുമല്ല വില്‍ക്കപ്പെടാറ്. അധികവും പ്രത്യേകമായി സംഘടിപ്പിക്കുന്ന ലേലത്തിലൂടെയാണ് ഇവയെല്ലാം വിറ്റഴിക്കപ്പെടാറ്. 


സാധാരണഗതിയില്‍ അത്ര വിലയില്ലാത്തൊരു ഭക്ഷസാധനമാണ് മുട്ട. പ്രോട്ടീനിന്‍റെ നല്ലൊരു സ്രോതസ് ആയതിനാല്‍ തന്നെ മുട്ട വളരെ പ്രധാനപ്പെട്ടയൊരു ഭക്ഷണസാധനമാണ്. ഏറ്റവും വിലക്കുറവില്‍ നമുക്ക് പ്രോട്ടീൻ ലഭ്യമാക്കാൻ സാധിക്കുന്ന മറ്റൊരു ഭക്ഷണസാധനമില്ലെന്ന് തന്നെ പറയാം. 

എന്നാല്‍ ചില മുട്ടകള്‍ക്ക് അസാധാരണമായ രീതിയില്‍ വിലയേറും. അതെങ്ങനെയെന്നല്ലേ? 

Latest Videos

undefined

നമുക്ക് അത്ര പെട്ടെന്നൊന്നും ലഭിക്കാത്ത, വളരെ സവിശേഷമായ ഇനത്തില്‍ പെടുന്ന പക്ഷികളുടെയും ജീവികളുടെയുമെല്ലാം മുട്ടകളാണ് ഇത്തരത്തില്‍ നല്ല വിലയ്ക്ക് വിറ്റ് പോകാറ്. ഇവ സാധാരണ കടകളിലുമല്ല വില്‍ക്കപ്പെടാറ്. അധികവും പ്രത്യേകമായി സംഘടിപ്പിക്കുന്ന ലേലത്തിലൂടെയാണ് ഇവയെല്ലാം വിറ്റഴിക്കപ്പെടാറ്. 

എന്നാലിവിടെയിതാ ഒരു കോഴിമുട്ട വേണമെങ്കില്‍ പതിനായിരക്കണക്കിന് രൂപയ്ക്കും വില്‍ക്കാമെന്നാണ് ഒരു യുവതി അവകാശപ്പെടുന്നത്. ഒരു കോഴിമുട്ടയ്ക്ക് എങ്ങനെയാണ് പതിനായിരക്കണക്കിന് രൂപ കിട്ടുക! തീര്‍ച്ചയായും ഒരു സാധ്യതയുമില്ല എന്ന് തന്നെ പറയാം. 

പക്ഷേ ഈ മുട്ടയ്ക്ക് ഒരു പ്രത്യേകതയുണ്ട്. എന്തെന്നാല്‍ ലക്ഷം കോടിയില്‍ ഒരു മുട്ടയാണിത്. കുറച്ചുകൂടി വ്യക്തമാക്കി പറയാം. ചിത്രം ശ്രദ്ധിച്ചാലേ മനസിലാകും, ഈ മുട്ടയുടെ ഘടനയ്ക്ക് ഒരു പ്രത്യേകതയുണ്ട്. സാധാരണഗതിയില്‍ മുട്ട, 'ഓവല്‍' ഷെയ്പില്‍, അഥവാ ദീര്‍ഘവൃത്താകൃതിയിലാണ് ഉണ്ടാകാറ്. അതേസമയം ഈ മുട്ട കൃത്യം വൃത്താകൃതിയിലാണ്. കാണുമ്പോള്‍ ഇതിത്ര വലിയ പ്രത്യേകതയാണോ ആര്‍ക്കും തോന്നാം. എന്നാലിത് ലക്ഷം കോടി മുട്ടകളില്‍ ഒരെണ്ണത്തിന് മാത്രമേ സംഭവിക്കുവത്രേ. അതിനാല്‍ തന്നെ ഇങ്ങനെയുള്ള മുട്ടകള്‍ ലേലത്തില്‍ വലിയ വിലയ്ക്ക് വിറ്റഴിക്കാൻ സാധിക്കും. 

ഇപ്പോള്‍ ഈ മുട്ട ലഭിച്ചിരിക്കുന്നത് മെല്‍ബണ്‍ സ്വദേശിയായ  ജാക്വിലിൻ ഫെല്‍ഗേറ്റ് എന്ന വാര്‍ത്താവതാരകയ്ക്കാണ്. ഇവര്‍ക്ക് അവിചാരിതമായി സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് കിട്ടിയതാണിത്. മുട്ടയുടെ ഘടന കണ്ട് സംശയം തോന്നിയ ജാക്വിലിൻ ഇതെന്താണ് ഇങ്ങനെയെന്ന് അറിയാൻ ഗൂഗിളില്‍ സര്‍ച്ച് ചെയ്തതാണ്. അപ്പോഴാണ് ഈ മുട്ട ലക്ഷം കോടിയിലൊന്ന് എന്ന നിലയില്‍ കാണാൻ സാധിക്കുന്നതാണെന്നും വലിയ വില കിട്ടുമെന്നുമെല്ലാം അറിഞ്ഞത്. 

നേരത്തെ ഇതുപോലൊരു മുട്ട 79,000ത്തോളം രൂപയ്ക്കാണത്രേ വിറ്റത്. ഇത് മനസിലാക്കിയതോടെ ജാക്വിലിൻ തന്നെയാണ് തന്‍റെ കൈവശമുള്ള 'സ്പെഷ്യല്‍' കോഴിമുട്ടയെ കുറിച്ച് പരസ്യമായി പറഞ്ഞത്. എന്തായാലും പ്രാദേശിക മാധ്യമങ്ങളും കടന്ന് ഇപ്പോള്‍ സംഭവം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. പലര്‍ക്കും കോഴിമുട്ടയുടെ ഈ സവിശേഷതയെ കുറിച്ച് അറിയില്ലായിരുന്നു എന്നതാണ് വാര്‍ത്തയോടുള്ള പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. ഇത് പുതിയൊരു അറിവാണെന്നും ഈ അറിവിന് നന്ദിയെന്നും നിരവധി പേര്‍ വാര്‍ത്തയ്ക്ക് താഴെ കമന്‍റില്‍ കുറിച്ചിരിക്കുന്നു. 

Also Read:- 'സ്വയം പീഡിപ്പിക്കണമെങ്കില്‍ ഈ ഭക്ഷണം കഴിച്ചാല്‍ മതി'; ചൈനയിലെ പുതിയ ട്രെൻഡ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

 

tags
click me!