ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ കയറുകയോ ഇറങ്ങുകയോ ചെയ്യുന്നത് എത്രമാത്രം അപകടകരമാണെന്ന് ഏവര്‍ക്കും അറിയാം. ഇങ്ങനെ സംഭവിച്ചിട്ടുള്ള ദുരന്തങ്ങള്‍ അനവധിയാണ്. ഓരോ ദിവസവും ഇതുപോലുള്ള വാര്‍ത്തകള്‍ നാം കാണുകയും അറിയുകയും ചെയ്യുന്നു
നിത്യവും നാം സോഷ്യല്‍ മീഡിയിലൂടെ കാണുന്ന വീഡിയോകളില്‍ വലിയൊരു വിഭാഗവും അപ്രതീക്ഷിതമായി സംഭവിച്ച അപകടങ്ങളുടെയോ ദുരന്തങ്ങളുടെയോ എല്ലാം നേര്‍ക്കാഴ്ചകളാകാറുണ്ട്. പലപ്പോഴും ഇത്തരത്തിലുള്ള കാഴ്ചകള്‍ നമ്മളില്‍ പേടിയോ, ഉത്കണ്ഠയോ, ദുഖമോ ഉണ്ടാക്കുമെങ്കില്‍ പോലും ഇവ നമ്മെ പഠിപ്പിക്കാൻ ശ്രമിക്കുന്ന ചില പാഠങ്ങളുണ്ട്.
സമാനമായൊരു വീഡിയോയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ കയറുകയോ ഇറങ്ങുകയോ ചെയ്യുന്നത് എത്രമാത്രം അപകടകരമാണെന്ന് ഏവര്‍ക്കും അറിയാം. ഇങ്ങനെ സംഭവിച്ചിട്ടുള്ള ദുരന്തങ്ങള്‍ അനവധിയാണ്. ഓരോ ദിവസവും ഇതുപോലുള്ള വാര്‍ത്തകള്‍ നാം കാണുകയും അറിയുകയും ചെയ്യുന്നു
എന്നാല്‍ സ്വന്തം കാര്യത്തിലേക്ക് വരുമ്പോള്‍ ഈ അറിവും ബോധ്യവുമൊന്നും പ്രയോഗിക്കാതെ, ചിന്തിക്കാതെ അതേ രീതിയില്‍ തന്നെ സ്വയം അപകടപ്പെടുത്താൻ ശ്രമിക്കുന്നവരും ഏറെയാണെന്നാണ് ഈ വീഡിയോ തെളിയിക്കുന്നത്. കാരണം അത്രയും അശ്രദ്ധയോടെ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് ഇറങ്ങുന്ന സ്ത്രീ അപകടപ്പെടുന്നതാണ് ഈ വീഡിയോയിലുള്ളത്.
സാമാന്യം വേഗതയിലാണ് ട്രെയിൻ ഓടുന്നത്. പ്ലാറ്റ്ഫോമിലും അത്യാവശ്യം യാത്രക്കാരുടെ തിരക്കുണ്ട്. ഇതിനിടെ പെട്ടെന്നാണ് ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് ഒരു സ്ത്രീ ഇറങ്ങുന്നത്. ഇറങ്ങാൻ ശ്രമിക്കുന്നതോടെ തന്നെ ഇവര്‍ പാളത്തിലേക്ക് വീഴുകയാണ്. അതായത് ട്രെയിനിന് താഴേക്കാണ് വീഴുന്നത്. ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയ്ക്ക് പെട്ടാല്‍ തന്നെ മരണം സംഭവിക്കാൻ അധികം സമയം വേണ്ടിവരില്ല. ട്രെയിൻ ചക്രങ്ങള്‍ക്ക് ഇടയിലേക്കാണ് വീഴുന്നതെങ്കില്‍ നൊടിയിടയില്‍ ശരീരം ചിതറാം.
എന്തായാലും സംഭവം നടന്ന് സെക്കൻഡുകള്‍ക്കകം തന്നെ പ്ലാറ്റ്ഫോമിലുണ്ടായിരുന്ന ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. ഇതും വീഡിയോയില്‍ കാണാം. എന്തായാലും കാര്യമായ പരുക്കുകളൊന്നും കൂടാതെ ഇവരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇതിന് ആര്‍പിഎഫ് ഉദ്യോഗസ്ഥരെ തന്നെയാണ് അഭിനന്ദിക്കേണ്ടത്.
സംഭവത്തിന് ശേഷം ഇതിന്‍റെ വീഡിയോ ആര്‍പിഎഫ് ട്വീറ്റ് ചെയ്തിട്ടുണ്ട്. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ കയറുകയോ ഇറങ്ങുകയോ ചെയ്യരുതെന്നാണ് ഇവര്‍ വീഡിയോയ്ക്കൊപ്പം പൊതുജനത്തോട് അഭ്യര്‍ത്ഥിക്കുന്നത്. മുമ്പും എത്രയോ തവണ സമാനമായ വീഡിയോകള്‍ ആര്‍പിഎഫ് തന്നെ പങ്കിട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള അപകടങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും വീണ്ടും ഇതുതന്നെ ചെയ്യാൻ ശ്രമിക്കുന്നത് ഗുരുതരമായ പ്രശ്നം തന്നെയാണ്.
ട്രെയിൻ യാത്രയിലോ, പാളത്തിന് സമീപം സഞ്ചരിക്കുമ്പോഴോ എല്ലാം നാം ഏറെ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. പതിവായി യാത്ര ചെയ്യുന്നവരാണ് എന്ന ആത്മവിശ്വാസമോ, തനിക്ക് ഒന്നും സംഭവിക്കില്ലെന്ന മിഥ്യാധാരണയോ ഒരിക്കലും ജീവൻ സുരക്ഷിതമാക്കില്ലെന്ന് കൂടി ഓര്‍ക്കുക.
Sensing the impending danger, Alert on duty staff saved a lady passenger from coming under the wheels of a moving train at Muzaffarpur railway station.
It is advisable not to board/alight a moving train pic.twitter.com/g7EzXcM1Fv
Also Read:- ട്രെയിൻ വരുന്നതിന് തൊട്ടുമുമ്പ് പാളത്തിലേക്ക് വീണു; നെഞ്ചിടിക്കുന്ന വീഡിയോ