അബദ്ധത്തില്‍ ഹോട്ടല്‍ ജീവനക്കാര്‍ക്ക് ടിപ് കൊടുത്തത് ലക്ഷങ്ങള്‍; തിരിച്ചുചോദിച്ചപ്പോള്‍...

By Web Team  |  First Published Nov 25, 2023, 2:44 PM IST

താൻ സാധാരണഗതിയില്‍ ഭക്ഷണം വാങ്ങിക്കുന്നത് പോലെ തന്നെ 'സബ്‍വേ'യില്‍ നിന്ന് ഭക്ഷണം വാങ്ങിച്ചു. ആകെ 630 രൂപയുടെ ഭക്ഷണമാണ് ഇവര്‍ വാങ്ങിച്ചത്. ശേഷം ഇവര്‍ ഒരു ടിപ്പും നല്‍കി


പതിവായി പുറത്തുനിന്ന് ഭക്ഷണം കഴിക്കാത്തവര്‍ ഇടയ്ക്കെല്ലാം റെസ്റ്റോറന്‍റുകളിലും കോഫി ഷോപ്പുകളിലും മറ്റും കഴിക്കാനായി പോകുമ്പോള്‍ കഴിച്ച ശേഷം അവിടെ തങ്ങള്‍ക്ക് സര്‍വീസ് നല്‍കിയ ജീവനക്കാര്‍ക്ക് ടിപ് നല്‍കാറുണ്ട്. ഇത് കൊടുക്കുന്നയാളുടെയും വാങ്ങിക്കുന്നയാളുടെയും സന്തോഷത്തിനാണ്. അതിനാല്‍ തന്നെ അത്രയും തുക മാത്രമേ നമ്മള്‍ ടിപ് ആയി നല്‍കാറുള്ളൂ. 

കയ്യില്‍ ധാരാളം പണമുണ്ടെങ്കില്‍ പോലും ഒരു പരിധിയിലധികം തുക ടിപ് ആയി കൊടുക്കാനും ആരും തയ്യാറാകാറില്ല, അതുപോലെ തന്നെ അങ്ങനെയൊരു തുക ടിപ് ആയി വാങ്ങിക്കാനും മിക്കവരും തയ്യാറാകാറില്ല. കാരണം കണക്കില്‍ പെടാത്ത പണം കയ്യില്‍ വരുന്നതും പോകുന്നതുമെല്ലാം ഒരുപോലെ വയ്യാവേലിയാണ്.

Latest Videos

undefined

ഇപ്പോഴിതാ ഇത്തരത്തിലൊരു സംഭവം വലിയ രീതിയില്‍ ശ്രദ്ധ നേടുകയാണ്. യുഎസിലാണ് സംഭവം. മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെയാണ് സംഭവം അന്താരാഷ്ട്രതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. 

വെറ കോനര്‍ എന്ന സ്ത്രീ, താൻ സാധാരണഗതിയില്‍ ഭക്ഷണം വാങ്ങിക്കുന്നത് പോലെ തന്നെ 'സബ്‍വേ'യില്‍ നിന്ന് ഭക്ഷണം വാങ്ങിച്ചു. ആകെ 630 രൂപയുടെ ഭക്ഷണമാണ് ഇവര്‍ വാങ്ങിച്ചത്. ശേഷം ഇവര്‍ ഒരു ടിപ്പും നല്‍കി. ആ സമയത്ത് ഫോണില്‍ മറ്റ് ചില ഓപ്ഷനുകള്‍ കൂടി വന്നിരുന്നുവത്രേ. ഇവര്‍ തന്‍റെ ഫോൺ നമ്പര്‍ സഹിതം അതെല്ലാം ഫില്‍ ചെയ്തുകൊടുത്തു. 'സബ്‍വേ'യുടെ എന്തോ ഓഫറിനുള്ളതാണ് അതെന്നാണത്രേ വെറ കോനര്‍ കരുതിയത്. 

പക്ഷേ ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോഴാണ് തനിക്ക് സംഭവിച്ച അബദ്ധത്തെ കുറിച്ച് ഇവര്‍ മനസിലാക്കുന്നത്. ഓഫറിനുള്ളതാണെന്ന് കരുതി താൻ ഫോൺ നമ്പര്‍ അടിച്ചുകൊടുത്തപ്പോള്‍ അത്രയും പണം ഹോട്ടലിലേക്ക് ടിപ് ആയി അക്കൗണ്ടില്‍ നിന്ന് പോവുകയായിരുന്നു. ഇങ്ങനെ ആറ് ലക്ഷത്തിനടുത്ത് രൂപയാണ് ഇവര്‍ക്ക് നഷ്ടമായിരിക്കുന്നത്. 

സംഭവം ശ്രദ്ധയില്‍ പെട്ട ഉടൻ തന്നെ ഇവര്‍ ബാങ്കുമായി ബന്ധപ്പെട്ടു. എന്നാല്‍ ബാങ്ക് ഉടനെയൊന്നും ഇവരെ സഹായിച്ചില്ല. 'സബ്‍വേ'യെ ബന്ധപ്പെട്ടപ്പോള്‍ അത് ബാങഅക് നോക്കുമെന്ന മറുപടിയാണ് അവരും അറിയിച്ചത്. ഇങ്ങനെ ദിവസങ്ങളോളം നടന്ന ശേഷം ഒടുവില്‍ അവര്‍ക്ക് താല്‍ക്കാലികമായ പേയ്മെന്‍റ് കിട്ടിയിരിക്കുകയാണ്. ഇനിയും ചെയ്യാൻ ഏറെ കാര്യങ്ങള്‍ ബാക്കിയാണത്രേ.

ഇത്രയും പണം ടിപ് ആയി വന്നാല്‍ അത് അബദ്ധമാണെന്ന് ചിന്തിക്കാവുന്നതല്ലേയുള്ളൂ എന്നാണ് വെറ കോനര്‍ ചോദിക്കുന്നത്. ഈ സാമാന്യയുക്തി 'സബ്‍വേ'യ്ക്കോ ബാങ്കിനോ മനസിലാകുന്നില്ല എന്നത് സംശയകരമാണെന്നും വെറ കോനര്‍ പറയുന്നു.

Also Read:- 'മരിക്കാൻ 37 പുതിയ മാര്‍ഗങ്ങള്‍'; യുവ ഇൻഫ്ളുവൻസറുടെ വീഡിയോ ശ്രദ്ധേയമാകുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

click me!