കപ്പല്‍ യാത്രയ്ക്ക് വേണ്ടി സ്വന്തം വീട് വിറ്റ സ്ത്രീ; ഒടുവില്‍ നേരിടേണ്ടി വന്നത്...

By Web Team  |  First Published Dec 6, 2023, 8:02 PM IST

മൂന്ന് വര്‍ഷം കൊണ്ട് ഏഴ് വൻകരകളിലായി 148 രാജ്യങ്ങള്‍ വരുന്ന ലക്ഷൂറി ട്രിപ്. യുഎസില്‍ നിന്നുള്ള കെറി വിറ്റമാൻ എന്ന സ്ത്രീ അടക്കം നിരവധി പേര്‍ ലക്ഷൂറി കപ്പലില്‍ ലോകം കറങ്ങുന്നതിനായി ഇതുപോലെ സ്വന്തം സമ്പാദ്യമെല്ലാം ഇറക്കി. 


യാത്രയെന്നാല്‍ ജീവനോളം സ്നേഹിക്കുന്ന നിരവധി പേരുണ്ട്. സമ്പാദിച്ചതെല്ലാം യാത്രകള്‍ക്ക് വേണ്ടി ചിലവിടുന്നവര്‍, സ്വന്തവും ബന്ധവും ഉപേക്ഷിച്ച് യാത്രകളില്‍ മാത്രമായി ജീവിക്കുന്നവര്‍... അങ്ങനെ യാത്രകളെ ആത്മാര്‍ത്ഥമായി പ്രണയിക്കുന്നവര്‍ ഏറെയാണ്. ഇവര്‍ക്കൊക്കെ യാത്രകള്‍ക്ക് വേണ്ടി എത്ര പണം വേണമെങ്കിലും മുടക്കാൻ മനസുണ്ടാകും. മുഴുവൻ സമ്പാദ്യവും ഇതിനായി എടുക്കാം എന്നൊരു 'സ്പിരിറ്റ്'.

ഇതേ സ്പിരിറ്റില്‍ ഒരു കപ്പല്‍ യാത്രയ്ക്ക് വേണ്ടി സ്വന്തം വീട് വിറ്റൊരു സ്ത്രീ ഇന്ന് നിരാശയിലാണ്. അന്താരാഷ്ട്ര മാധ്യമങ്ങളിലൂടെയാണ് ഇവരുടെ കഥ ഏവരും അറിഞ്ഞത്. 

Latest Videos

undefined

കപ്പലില്‍ യാത്ര ചെയ്യാൻ വീട് വില്‍ക്കുകയോ എന്ന സംശയം കേള്‍ക്കുന്നവര്‍ക്കെല്ലാം ഉണ്ടാകാം. എന്നാലിത് വെറുമൊരു കപ്പല്‍ യാത്ര അല്ല. മൂന്ന് വര്‍ഷത്തോളം നീളുന്ന ഗംഭീരമായൊരു യാത്ര തന്നെയാണ്. 

മൂന്ന് വര്‍ഷം കൊണ്ട് ഏഴ് വൻകരകളിലായി 148 രാജ്യങ്ങള്‍ വരുന്ന ലക്ഷൂറി ട്രിപ്. യുഎസില്‍ നിന്നുള്ള കെറി വിറ്റമാൻ എന്ന സ്ത്രീ അടക്കം നിരവധി പേര്‍ ലക്ഷൂറി കപ്പലില്‍ ലോകം കറങ്ങുന്നതിനായി ഇതുപോലെ സ്വന്തം സമ്പാദ്യമെല്ലാം ഇറക്കി. 

ഇസ്താംബൂളില്‍ നിന്ന് നവംബര്‍ ഒന്നിന് കപ്പല്‍ പുറപ്പെടുമെന്നായിരുന്നു ആദ്യം കിട്ടിയ അറിയിപ്പ്.  പിന്നീട് ഈ തീയ്യതി മാറ്റി. നവംബര്‍ 11ന് പുറപ്പെടും എന്നായി. ഇതിന് ശേഷം നവംബര്‍ 30 എന്നും അറിയിച്ചു. എന്നാല്‍ തുടര്‍ന്ന് യാത്ര റദ്ദാക്കപ്പെട്ടു എന്നാണ് ബന്ധപ്പെട്ടവര്‍ അറിയിച്ചത്. 

ഇതോടെ മാസങ്ങളായി യാത്രക്ക് തയ്യാറെടുത്തുകൊണ്ടിരുന്ന കെറി വിറ്റ്മാൻ അടക്കം പലരും കടുത്ത നിരാശയിലേക്ക് വീണു. കപ്പിലിലെ മോഹനയാത്രയ്ക്കായി സ്വന്തം വീട് വിറ്റ് ഇരുപത്തിയേഴ് ലക്ഷത്തിനടുത്ത് വരുന്ന തുകയാണ് ആദ്യഗഡുവായി കെറി ട്രിപ്പിന് നല്‍കിയിരുന്നത്. 

ഇതിന് ശേഷം ഇവരൊരു വാടകവീട്ടിലേക്ക് താമസം മാറുകയായിരുന്നു. വാടകയ്ക്ക് താമസിക്കുകയാണെങ്കിലും കപ്പല്‍യാത്ര സ്വപ്നം കാണുന്നതായിരുന്നു തന്‍റെ സന്തോഷമെന്ന് ഇവര്‍ പറയുന്നു. എന്നാല്‍ യാത്ര റദ്ദാക്കപ്പെട്ടു എന്ന വാര്‍ത്ത അറിഞ്ഞത് മുതല്‍ ഇവര്‍ നിരാശയിലാണ്. ഇവര്‍ മാത്രമല്ല മറ്റ് പലരും യാത്ര പ്രതീക്ഷിച്ച് കനത്ത സാമ്പത്തികബാധ്യത വരുത്തിവച്ച് ഇപ്പോള്‍ നിരാശയിലായി എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കപ്പല്‍ യാത്ര റദ്ദാക്കിയതത്രേ. നിലവില്‍ മിഡില്‍ ഈസ്റ്റിലെ സാഹചര്യങ്ങള്‍ അനുകൂലമല്ല- അതിനാല്‍ സുരക്ഷാപ്രശ്നങ്ങളുണ്ട് എന്ന് ചൂണ്ടിക്കാട്ടിയാണ് കപ്പല്‍- യാത്ര റദ്ദാക്കിയിരിക്കുന്നത്. 

Also Read:- നായ ആകാൻ ശ്രമിച്ചു, എന്നാല്‍ നായയെ പോലെ പറ്റുന്നില്ല; നെഗറ്റീവ് കമന്‍റുകള്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

tags
click me!