കിടപ്പുമുറിയില്‍ തന്‍റെ കിടക്കയില്‍ തന്നെ ആറടി വലുപ്പമുള്ള - വിഷപ്പാമ്പിനെ കണ്ടെത്തിയിരിക്കുകയാണൊരു യുവതി. ഇവര്‍ വിളിച്ച് പറഞ്ഞതനുസരിച്ച് സ്ഥലത്തെത്തിയ പാമ്പ് പിടുത്തക്കാരാണ് പിന്നീട് ചിത്രങ്ങള്‍ സഹിതം ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.
വീട്ടിനകത്ത് അവിചാരിതമായി നമുക്ക് അപകടമുണ്ടാക്കിയേക്കാവുന്ന തരത്തിലുള്ള എന്തെങ്കിലും ജീവികളെ കണ്ടാലോ? സാധാരണഗതിയില്‍ പാറ്റ, വണ്ട്, പല്ലി, തൊട്ട് എലി- പൂച്ച വരെയുള്ള ജീവികളെല്ലാം വീട്ടില്‍ വളര്‍ത്താതെ തന്നെ കാണപ്പെടുന്നവയാണ്.
എന്നാല്‍ ഇവയ്ക്ക് പകരം ഒരു പാമ്പായാലോ! പാമ്പിനെ ഇത്തരത്തില്‍ വീട്ടിനകത്ത് വച്ച് കാണുന്ന സംഭവങ്ങളെല്ലാം നടക്കാറുള്ളത് തന്നെയാണ്. എന്നാല്‍ വിഷപ്പാമ്പുകളാണെങ്കില്‍ തീര്‍ച്ചയായും ഇവ വീട്ടിനകത്ത് കയറിപ്പറ്റുന്നതില്‍ ആശങ്കപ്പെട്ടേ മതിയാകൂ.
സമാനമായി, ഓസ്ട്രേലിയയില്‍ നിന്ന് വന്നിരിക്കുന്നൊരു വാര്‍ത്തയാണിപ്പോള്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുന്നത്. കിടപ്പുമുറിയില്‍ തന്‍റെ കിടക്കയില്‍ തന്നെ ആറടി വലുപ്പമുള്ള - വിഷപ്പാമ്പിനെ കണ്ടെത്തിയിരിക്കുകയാണൊരു യുവതി.
ഇവര്‍ വിളിച്ച് പറഞ്ഞതനുസരിച്ച് സ്ഥലത്തെത്തിയ പാമ്പ് പിടുത്തക്കാരാണ് പിന്നീട് ചിത്രങ്ങള്‍ സഹിതം ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.
ക്വീൻസ്‍ലാൻഡിലാണ് സംഭവം. വീട്ടില്‍ കിടപ്പുമുറിയെ ബെഡ് ഷീറ്റുകള്‍ മാറ്റുന്നതിനിടയാണത്രേ ബ്ലാങ്കറ്റിന് അടിയിലായി യുവതി പാമ്പിനെ കണ്ടത്. ഈ കാഴ്ചയില്‍ പരിഭ്രാന്തയായെങ്കിലും ബുദ്ധിപൂര്‍വ്വം ഇവര്‍ പാമ്പിനെ മുറിക്ക് അകത്ത് തന്നെ കുടുക്കുകയായിരുന്നു.
പാമ്പിന് മുറിക്ക് പുറത്തേക്ക് പോകാൻ സാധിക്കാത്തവിധം പാമ്പിനെ അകത്താക്കി വാതിലടതച്ച്, വാതിലിന്‍റെ താഴെയുള്ള അല്‍പം വിടവ് പോലും അടച്ചുവച്ചു. തുടര്‍ന്നാണ് പാമ്പ് പിടുത്തക്കാരെ വിവരമറിയിച്ചത്.
ഇവരെത്തിയപ്പോള്‍ യുവതി പുറത്തിറങ്ങി നില്‍ക്കുകയായിരുന്നുവത്രേ. ശേഷം തങ്ങള്‍ പാമ്പിനെ പിടികൂടി അടുത്തുള്ള കാട്ടില്‍ വിട്ടുവെന്നും വീട്ടിനുള്ളില്‍ വച്ച് പാമ്പിനെ കണ്ടാല്‍ യുവതി ചെയ്തതിന് സമാനമായി അതിനെ ഒരിടത്ത് കുരുക്കിയിടുകയാണ് വേണ്ടതെന്നും ഇവര്‍ പറയുന്നു. എങ്കിലേ പിടിക്കാനും എളുപ്പമാകൂ, അപകടങ്ങളും ഒഴിവാകൂ.
ഈസ്റ്റ് ബ്രൗണ്‍ സ്നേക്ക് എന്ന പാമ്പിനെയാണ് ഇവര്‍ യുവതിയുടെ വീട്ടില്‍ നിന്ന് പിടികൂടിയിരിക്കുന്നത്. ഓസ്ട്രേലിയയില്‍ കാണപ്പെടുന്ന പാമ്പുകളില്‍ രണ്ടാമതായി വിഷമുള്ള ഇനമാണിത്.
Also Read:- വാടിയ പച്ചക്കറി 'ഫ്രഷ്' ആക്കാൻ കച്ചവടക്കാര്‍ ചെയ്യുന്നത് ഇതാണോ?; വീഡിയോ...