വാഷിങ് മെഷീനുള്ളിൽ അപ്രതീക്ഷിത 'അതിഥി'; അമ്പരന്ന് യുവതി; പിന്നീട് സംഭവിച്ചത്...

ക്യാമറയുടെ ഫ്ലാഷ് കാണുമ്പോള്‍ അക്രമകാരിയാവും എന്ന് വിചാരിച്ചെങ്കിലും സൗമ്യമായി തല പുറത്തിട്ട് കക്ഷി ഫോട്ടോയ്ക്ക് പോസ് ചെയ്തു. ഈ ചിത്രം നതാഷ തന്നെ തന്‍റെ ട്വിറ്ററിലൂടെ പോസ്റ്റ് ചെയ്യുകയും സംഭവം വൈറലാവുകയും ചെയ്തു.


വാഷിങ് മെഷീനുള്ളിൽ അപ്രതീക്ഷിത 'അതിഥി'യെ കണ്ടാല്‍ നിങ്ങള്‍ എന്തുചെയ്യും? ലണ്ടനില്‍ നിന്നുള്ള നതാഷ പ്രയാഗ് എന്ന യുവതിയുടെ വീട്ടിലാണ് ഒട്ടും പ്രതീക്ഷിക്കാത്ത ഒരു അതിഥി എത്തിയത്.

വാഷിങ് മെഷീനുള്ളിലാണ് ഈ അതിഥി ഇടം കണ്ടെത്തിയത്. തുണിയലക്കാൻ എത്തിയ നതാഷ വാഷിങ് മെഷീനുള്ളിലിരിക്കുന്ന കുറുക്കനെ കണ്ട് ശരിക്കും അമ്പരന്നു. ഒരു നിമിഷം പകച്ചുപോയെങ്കിലും  ഉടനെ ഫോണിൽ ചിത്രമെടുക്കുകയായിരുന്നു നതാഷ ചെയ്തത്. ക്യാമറയുടെ ഫ്ലാഷ് കാണുമ്പോള്‍ അക്രമകാരിയാവും എന്ന് വിചാരിച്ചെങ്കിലും സൗമ്യമായി തല പുറത്തിട്ട് കക്ഷി ഫോട്ടോയ്ക്ക് പോസ് ചെയ്തു.

Latest Videos

ഈ ചിത്രം നതാഷ തന്നെ തന്‍റെ ട്വിറ്ററിലൂടെ പോസ്റ്റ് ചെയ്യുകയും സംഭവം വൈറലാവുകയും ചെയ്തു. 'നിങ്ങളുടെ വീട്ടിൽ ഒരു കുറുക്കനെ കണ്ടാൽ നിങ്ങൾ എന്തു ചെയ്യും?' - എന്ന കുറിപ്പോടെയാണ് നതാഷ തന്റെ വീട്ടിലെത്തിയ കുറുക്കന്റെ ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. 

"ആദ്യം കണ്ടപ്പോള്‍ ഞെട്ടുകയും അലറി വിളിക്കുകയും ചെയ്തു. എന്നാൽ പിന്നീട് വാഷിങ് മെഷീനില്‍ ഇരിക്കുന്ന കക്ഷി പട്ടിയോ കുറുക്കനോ എന്ന സംശയമായി. ഞങ്ങൾ രണ്ടുപേരും വാഷിങ് മെഷീനിലേയ്ക്ക് എത്തിനോക്കുകയും ചെയ്തു. ഇടയ്ക്ക് അത് തിരിഞ്ഞു നോക്കിയപ്പോള്‍,  ചെവി കണ്ടാണ്  അതിഥി കുറുക്കൻ ആണെന്ന് ഉറപ്പിച്ചത്"- നതാഷ മിറർ യുകെയോട് പറഞ്ഞു.

Honestly, guys. I’ve got a fox stuck in my washing machine. WHAT THE ACTUAL FOX pic.twitter.com/dyVBTiTEXn

— Natasha Prayag (@NatashaTP)

 

 

 

പുറത്തുപോയി വന്ന നടാഷയും ഭർത്താവ് ആദവും വീട്ടിലേയ്ക്ക് സാധനങ്ങൾ മാറ്റുന്നതിനായി  മുൻവാതിൽ തുറന്നിട്ടിരുന്നു. ഈ സമയത്താവും കുറുക്കൻ വീടിനകത്തേക്ക് കടന്നത് എന്നാണ് നിഗമനം. 

Also Read: വെല്ലുവിളി സ്വീകരിച്ച് പെൺകുട്ടി വാഷിങ് മെഷീനുള്ളിൽ കയറി; പിന്നീട് സംഭവിച്ചത്- വീഡിയോ...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!