ചിസ മേരി എന്നാണ് ഈ യോഗ ട്രെയിനറുടെ പേര്. ഇവര്‍ തന്നെയാണ് ഈ വീഡിയോ മുമ്പ് ആദ്യമായി പങ്കുവച്ചത്. അക്കാലത്ത് വലിയ രീതിയില്‍ അത് ശ്രദ്ധിക്കപ്പെട്ടിരുന്നു. ഏറ്റവും 'മികച്ച' അബദ്ധങ്ങള്‍ എന്ന അടിക്കുറിപ്പില്‍ എല്ലാം തന്‍റെ വീഡിയോ അന്ന് പ്രചരിച്ചിരുന്നുവെന്ന് ചിസ മേരി പറയുന്നു.
ഫിറ്റ്നസുമായി ബന്ധപ്പെട്ട് ഇന്ന് മിക്കവര്‍ക്കും കാര്യമായ ധാരണകളുണ്ട്. ഡയറ്റ്, വര്‍ക്കൗട്ട് എന്നിവയ്ക്കെല്ലാം എത്രമാത്രം പ്രാധാന്യമുണ്ടെന്നും, ഇവ ഫിറ്റ്നസിലേക്ക് എത്തിക്കാൻ എത്രമാത്രം സഹായിക്കുമെന്നുമെല്ലാം ഏവര്‍ക്കുമറിയാം. ജീവിതരീതികള്‍ മെച്ചപ്പെടുത്തുന്നതിലൂടെ ആകെ ആരോഗ്യം മെച്ചപ്പെടുത്താൻ സാധിക്കുമെന്നതും ഇന്ന് ഭൂരിഭാഗം പേര്‍ക്കും അറിയാവുന്ന കാര്യമാണ്.
പ്രകൃതിയോട് ഇണങ്ങി ജീവിക്കുകയെന്ന ജീവിതരീതി ഇത്തരത്തില്‍ ഏറെ പ്രചാരം നേടിയിട്ടുള്ളതാണ്. പ്രകൃതി ചികിത്സ, യോഗ എല്ലാം ഇങ്ങനെ ഒട്ടേറെ പേര്‍ പിന്തുടരുന്നു. സോഷ്യല്‍ മീഡിയയിലാണെങ്കില്‍ ഫിറ്റ്നസുമായി ബന്ധപ്പെട്ട വീഡിയോകളില്‍ ഇങ്ങനെയുള്ള ജീവിതരീതികളെ പറ്റിയെല്ലാം വിദഗ്ധരും പരിശീലകരും വിശദീകരിക്കുന്നതും നാം കാണാറുണ്ട്.
സമാനമായ രീതിയില്‍ പ്രകൃതിയോട് ഇണങ്ങിച്ചേര്‍ന്ന് യോഗാപരിശീലനം നടത്തുന്നതിന്‍റെ ഗുണങ്ങള്‍ വിശദീകരിക്കുന്നതിനിടെ ഒരു യോഗ ട്രെയിനര്‍ക്ക് സംഭവിച്ച അപകടത്തിന്‍റെ വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. യഥാര്‍ത്ഥത്തില്‍ ഇത് 2017ലെ സംഭവമാണ്. എന്നാലിപ്പോള്‍ വീണ്ടും വീഡിയോ വൈറലായിരിക്കുകയാണ്. ഇപ്പോഴും ലക്ഷക്കണക്കിന് പേരാണ് വീഡിയോ കാണുന്നത് എന്നതാണ് കൗതുകം.
ചിസ മേരി എന്നാണ് ഈ യോഗ ട്രെയിനറുടെ പേര്. ഇവര്‍ തന്നെയാണ് ഈ വീഡിയോ മുമ്പ് ആദ്യമായി പങ്കുവച്ചത്. അക്കാലത്ത് വലിയ രീതിയില്‍ അത് ശ്രദ്ധിക്കപ്പെട്ടിരുന്നു. ഏറ്റവും 'മികച്ച' അബദ്ധങ്ങള്‍ എന്ന അടിക്കുറിപ്പില്‍ എല്ലാം തന്‍റെ വീഡിയോ അന്ന് പ്രചരിച്ചിരുന്നുവെന്ന് ചിസ മേരി പറയുന്നു.
സംഭവം നടന്നതിങ്ങനെ- കാട്ടിനകത്ത്, പുഴയോട് ചേര്‍ന്നായി യോഗ അഭ്യസിക്കുന്ന വീഡിയോ പകര്‍ത്തുകയായിരുന്നു ഇവര്‍. പുഴയ്ക്ക് കുറുകെ വീണുകിടക്കുന്ന ഒരു മരത്തടിയില്‍ സാഹസികമായി കിടന്നുകൊണ്ടാണ് യോഗ പോസ് കാണിക്കുന്നത്. ഇതിനിടെ അബദ്ധത്തില്‍ തെന്നി താഴെ പുഴയിലേക്ക് വീഴുകയായിരുന്നു.
നല്ല കുത്തൊഴുക്കുള്ള, നിറയെ പാറക്കെട്ടുകളുള്ള പുഴയാണിത്. അതിനാല്‍ തന്നെ കാണുമ്പോള്‍ ഈ രംഗം പേടിപ്പെടുത്തുന്നതാണ്. എന്നാല്‍ ചിസയ്ക്ക് ഈ വീഴ്ചയില്‍ പരുക്കൊന്നും പറ്റിയില്ല എന്നതാണ് അത്ഭുതം.
വീണപ്പോള്‍ താൻ പേടിച്ചുവെന്നും, ഒഴുകിപ്പോയി പാറയില്‍ ഇടിക്കുമെന്ന് കരുതിയെന്നും എന്നാല്‍ അങ്ങനെയൊന്നും സംഭവിച്ചില്ല- മറിച്ച് അത്ഭുതകരമായി പരുക്കുകളൊന്നും കൂടാതെ രക്ഷപ്പെട്ടുവെന്നും ചിസ പറയുന്നു. മാത്രമല്ല- അന്ന് ചെയ്ത യോഗ വീഡിയോ പ്രശ്നങ്ങളൊന്നുമില്ലാതെ കിട്ടിയിരുന്നുവെങ്കില്‍ ഒരുപക്ഷേ തനിക്ക് ഇത്ര പ്രശസ്തി ലഭിക്കില്ലായിരുന്നുവെന്നും ആ അബദ്ധം അത്രമാത്രം ശ്രദ്ധിക്കപ്പെട്ടുവെന്നും ഇവര്‍ തമാശരൂപത്തില്‍ പറയുന്നു.
ചിസയുടെ വൈറലായ പഴയ വീഡിയോ കണ്ടുനോക്കൂ...
Go with the flow 😂 pic.twitter.com/BGZ120HZYL
— Wtf Scene (@wtf_scene)
Also Read:- ഇങ്ങനെയൊരു കാഴ്ച നിങ്ങള്‍ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? രസകരമായ വീഡിയോ...