സൈക്കിള്‍ ഓടിച്ചോണ്ട് യുവതിയുടെ നൃത്തം; വൈറലായി വീഡിയോ

By Web Team  |  First Published Jan 9, 2023, 11:01 PM IST

കഭി ഖുഷി കഭി ഗം എന്ന ബോളിവുഡ് സിനിമയിലെ 'യേ ലഡ്‌കാ ഹേ അല്ലാഹ്' എന്ന ഗാനത്തിനൊപ്പം സൈക്കിൾ ചവിട്ടുന്ന പെൺകുട്ടി നൃത്തം ചെയ്യുന്നതാണ് വീഡിയോയില്‍ കാണുന്നത്. 


നിരവധി വീഡിയോകൾ ആണ് സോഷ്യൽ മീഡിയയിലൂടെ ദിനംപ്രതി നാം കാണുന്നത്. ഇവയിൽ ഡാൻസ് വീഡിയോകളും ഉൾപ്പെടുന്നു. പല തരത്തിലുള്ള ഡാൻസ് റീലുകളും വീഡിയോകളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. അത്തരമൊരു നൃത്ത വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

പക്ഷേ, എല്ലാവരും നൃത്തം ചെയ്യുന്നത് പോലെയല്ല, ഇവിടെ ഈ യുവതി സൈക്കിൾ ചവിട്ടിക്കൊണ്ടാണ് നൃത്തം ചെയ്യുന്നത്. കഭി ഖുഷി കഭി ഗം എന്ന ബോളിവുഡ് സിനിമയിലെ 'യേ ലഡ്‌കാ ഹേ അല്ലാഹ്' എന്ന ഗാനത്തിനൊപ്പം സൈക്കിൾ ചവിട്ടുന്ന പെൺകുട്ടി നൃത്തം ചെയ്യുന്നതാണ് വീഡിയോയില്‍ കാണുന്നത്. സ്വർണ്ണ നിറത്തിലുള്ള സൽവാർ സ്യൂട്ട് ധരിച്ച്, വളകളും മറ്റ് ആഭരണങ്ങളും അണിഞ്ഞ്, തലമുടി മെടഞ്ഞിട്ട പെണ്‍കുട്ടി സൈക്കിൾ ചവിട്ടുകയും അതിനൊപ്പം നൃത്തം ചെയ്യുകയുമാണ്.

 
 
 
 
 
 
 
 
 
 
 
 
 
 
 

Latest Videos

A post shared by 🍁 B_ush_ra🍁 (@iamsecretgirl023)

 

7,34,000 ഫോളോവേഴ്‌സുള്ള 'അയാംസീക്രട്ട്ഗേൾ023' എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ആണ് വീഡിയോ പങ്കുവച്ചിരിക്കുന്നത് 'യേ ലഡ്‌കാ ഹേ അല്ലാഹ്' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. സൈക്കിൾ ചവിട്ടുന്നതിനൊപ്പം നൃത്തം ചെയ്യുന്ന നിരവധി വീഡിയോകൾ പെൺകുട്ടിയുടെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിൽ കാണാൻ കഴിയും. എന്തായാലും വീഡിയോ വൈറലായതോടെ നിരവധി പേരാണ് പെണ്‍കുട്ടിയെ പ്രശംസിച്ചുകൊണ്ട് കമന്‍റുകള്‍ ചെയ്തത്. അതേസമയം സുരക്ഷ ഉറപ്പു വരുത്തി വേണം ഇതൊക്കെ ചെയ്യാന്‍ എന്നും ചിലര്‍ വിമര്‍ശിച്ചു.

സൈക്കിള്‍ ഓടിച്ചോണ്ട് സ്‌കിപ്പിംഗ് ചെയ്ത ഒരു .യുവതിയുടെ സമാനമായ വീഡിയോ ആണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായത്.രണ്ടു കൈകളും സൈക്കിളില്‍ നിന്നും വിട്ട്, റോപ്പില്‍ പിടിച്ച് സ്‌കിപ്പിംഗ് ചെയ്യുകയായിരുന്നു യുവതി. 2023 എന്ന പ്ലക്കാര്‍ഡും യുവതിയുടെ വസ്ത്രത്തില്‍ ഘടിപ്പിച്ചിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് വീഡിയോ പ്രചരിച്ചത്. ഭൂരിപക്ഷം പേരും യുവതിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തുകയായിരുന്നു. ഇത് കൈവിട്ട കളിയാണെന്നും ഏറെ അപകടകരമാണെന്നും ആളുകള്‍ വിമര്‍ശിച്ചു.

Also Read: നടുറോഡില്‍ കണ്ടത് 15 അടി നീളമുള്ള കൂറ്റൻ പെരുമ്പാമ്പിനെ; വീഡിയോ വൈറല്‍

click me!