ഭാഗ്യം കൊണ്ടാണ് ഒച്ച് ഭക്ഷണത്തിന് കുറെയധികം അകത്ത് ആകാതിരുന്നതെന്നും അങ്ങനെയെങ്കില്‍ താനത് കഴിക്കുമായിരുന്നുവെന്നും അവര്‍ 'മെട്രോ'യ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ പറയുന്നു. ഏതായാലും ഇവര്‍ പങ്കുവച്ച ചിത്രം സൈബറിടത്തില്‍ ധാരാളം പേര്‍ ഏറ്റെടുത്തിരിക്കുകയാണ്
റെസ്‌റ്റോറന്റുകളില്‍ പോയി ഭക്ഷണം ( Restaurant Food ) കഴിക്കുന്ന പതിവിന് വലിയ രീതിയില്‍ മാറ്റം വന്ന കാലമാണിത്. കൊവിഡിന്റെ വരവോടുകൂടി ലോക്ഡൗണ് ( Covid Lockdown ) പോലുള്ള നിയന്ത്രണങ്ങള്‍ വരികയും ആളുകള്‍ പുറത്തുപോകുന്നത് കുറയുകയും ചെയ്തതോടെ ഓണ്‍ലൈൻ ഫുഡ് ഓര്‍ഡറുകളുടെ കാലം വന്നു.
നേരത്തെ പ്രചാരത്തിലിരുന്നതാണ് ഓണ്‍ലൈന്‍ ഫുഡ് ഡെലിവെറിയെങ്കിലും കൊവിഡ് കാലത്താണ് ഇത് ഏറ്റവും സാധാരണമായി മാറിയത്. എന്നാല്‍ ഓണ്‍ലൈനായി ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് വരുത്തുമ്പോള്‍ അതില്‍ പലപ്പോഴും പിഴവുകള്‍ സംഭവിക്കാനുള്ള സാധ്യതകള്‍ കൂടുതലാണ്.
ഇത്തരത്തില്‍ ധാരാളം പരാതികള്‍ ഉയര്‍ന്നുവരാറുമുണ്ട്. ഇവയില്‍ പലതും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ കാര്യമായ ചര്‍ച്ചകള്‍ക്കും വഴിവയ്ക്കാറുണ്ട്. അത്തരമൊരു സംഭവമാണിനി പങ്കുവയ്ക്കുന്നത്. യുകെയില്‍ സ്‌കൂള്‍ ജീവനക്കാരിയായ യുവതി ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തില്‍ നിന്ന് ലഭിച്ചത് ജീവനുള്ള ഒരു ഒച്ചിനെയാണത്രേ.
ഇവര്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രം പിന്നീട് വൈറലാവുകയായിരുന്നു. റോസ്റ്റഡ് മീല്‍സ് ആണ് താന്‍ ഓര്‍ഡര്‍ ചെയ്തതെന്നും കഴിച്ച് തുടങ്ങിയപ്പോള്‍ തന്നെ ഒച്ചിനെ കണ്ടുവെന്നുമാണ് കോള്‍ വാല്‍ഷോ എന്ന യുവതി അവകാശപ്പെടുന്നത്.
ഭാഗ്യം കൊണ്ടാണ് ഒച്ച് ഭക്ഷണത്തിന് കുറെയധികം അകത്ത് ആകാതിരുന്നതെന്നും അങ്ങനെയെങ്കില്‍ താനത് കഴിക്കുമായിരുന്നുവെന്നും അവര്‍ 'മെട്രോ'യ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ പറയുന്നു. ഏതായാലും ഇവര്‍ പങ്കുവച്ച ചിത്രം സൈബറിടത്തില്‍ ധാരാളം പേര്‍ ഏറ്റെടുത്തിരിക്കുകയാണ്.
Shell-y not?! 🐌https://t.co/dMAp7urnk1
— Sian Elvin (@SianElvin)
റെസ്റ്റോറന്റിനെതിരെ വ്യാപക വിമര്‍ശനവും ഉയര്‍ന്നു. ഇതോടെ യുവതിയുടെ പണം തിരികെ നല്‍കുകയും സംഭവം അന്വേഷിക്കാമെന്ന് അറിയിക്കുകയും ചെയ്തിരിക്കുകയാണ് റെസ്റ്റോറന്റുകാര്‍. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സമാനമായ മറ്റൊരു സംഭവം കൂടി ഇതുപോലെ സൈബര്‍ ലോകത്ത് വ്യാപക ശ്രദ്ധ നേടിയിരുന്നു. ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത കെഎഫ്‌സി ചിക്കന്റെ കൂട്ടത്തില്‍ കോഴിത്തല ലഭിച്ചതായിരുന്നു ആ സംഭവം.
Also Read:- ഫ്രൈഡ് ചിക്കന്‍ പാക്കറ്റില്‍ നിന്ന് കോഴിത്തല; പരാതിയുമായി യുവതി