പെടുന്നനെ തിയേറ്ററിനകത്ത് പ്രേതബാധയേറ്റത് പോലെ ഒരു സ്ത്രീ പ്രത്യക്ഷപ്പെട്ടു. വെളുത്ത വസ്ത്രം ധരിച്ച്, തിളങ്ങുന്ന കണ്ണുകളും, അഴിച്ചിട്ട മുടിയുമായി വിചിത്രമായ ശബ്ദത്തോടെ ഇവര്‍ തിയേറ്ററിലാകെ നടന്നു. അപ്രതീക്ഷിതമായി കണ്ട കാഴ്ചയില്‍ തിയേറ്ററിലുണ്ടായിരുന്നവര്‍ നടുങ്ങുന്നതും ഭയപ്പെടുന്നതും വീഡിയോയില്‍ കാണാം.
സോഷ്യല്‍ മീഡിയയിലൂടെ ദിവസവും എത്രയോ വീഡിയോകള്‍ നാം കാണാറുണ്ട്. ഇവയില്‍ പലതിന്‍റെയും ആധികാരികതയും യഥാര്‍ത്ഥ ഉദ്ദേശവുമൊന്നും പക്ഷേ നമുക്ക് ആദ്യമേ മനസിലാകണമെന്നില്ല. അല്ലെങ്കില്‍ വ്യക്തമാകണമെന്നേ ഇല്ല. എങ്കിലും കാണാനുള്ള കൗതുകമോ വ്യത്യസ്തതയോ എല്ലാം ഇത്തരം വീഡിയോകളിലേക്ക് നമ്മുടെ ശ്രദ്ധ ക്ഷണിക്കും.
ആളുകളുടെ ഈ ആകാംക്ഷയെ മുതലെടുക്കുന്ന ഒരുപാട് മാര്‍ക്കറ്റിംഗ് രീതികളും ഏവരും ശ്രദ്ധിച്ചുകാണും. അതായത് വീഡിയോയിലേക്ക് ആകൃഷ്ടരായി അത് കണ്ടുകഴിഞ്ഞ ശേഷം മാത്രം മാര്‍ക്കറ്റിംഗ് (പരസ്യം) ആയിരുന്നു എന്ന് മനസിലാകുന്ന അവസ്ഥ. പലപ്പോഴും ഇത്തരം വീഡിയോകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ കാര്യമായ വിമര്‍ശനങ്ങളും ലഭിക്കാറുണ്ട്. എങ്കിലും മാര്‍ക്കറ്റിംഗ് തന്ത്രം വിജയിച്ചു എന്നുതന്നെ പറയാം.
undefined
അത്തരത്തില്‍ സോഷ്യല്‍ മീഡിയയിലിപ്പോള്‍ ഏറെ ശ്രദ്ധേയമായൊരു വീഡിയോയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഒരു ഹൊറര്‍ സിനിമയുടെ ട്രെയിലര്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നതാണ് രംഗം. സ്വാഭാവികമായും ഹൊറര്‍ സിനിമയുടെ ട്രെയിലറെന്ന് പറയുമ്പോള്‍ കാണികള്‍ അല്‍പം ഭയത്തില്‍ തന്നെയായിരിക്കും.
ഇതിനിടെ പെടുന്നനെ തിയേറ്ററിനകത്ത് പ്രേതബാധയേറ്റത് പോലെ ഒരു സ്ത്രീ പ്രത്യക്ഷപ്പെട്ടു. വെളുത്ത വസ്ത്രം ധരിച്ച്, തിളങ്ങുന്ന കണ്ണുകളും, അഴിച്ചിട്ട മുടിയുമായി വിചിത്രമായ ശബ്ദത്തോടെ ഇവര്‍ തിയേറ്ററിലാകെ നടന്നു. അപ്രതീക്ഷിതമായി കണ്ട കാഴ്ചയില്‍ തിയേറ്ററിലുണ്ടായിരുന്നവര്‍ നടുങ്ങുന്നതും ഭയപ്പെടുന്നതും വീഡിയോയില്‍ കാണാം.
എന്നാല്‍ സംഭവം യഥാര്‍ത്ഥത്തില്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ച പ്രേതസിനിമയുടെ മാര്‍ക്കറ്റിംഗ് ആയിരുന്നുവത്രേ. 'ദ പോപ്സ് എക്സോര്‍സിസ്റ്റ്' എന്ന സിനിമയുടെ ട്രെയിലറായിരുന്നു പ്രദര്‍ശിപ്പിച്ചിരുന്നത്. ഇതറിഞ്ഞതോടെ പലരും പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്. തിയേറ്ററിലുണ്ടായ സംഭവത്തിന്‍റെ വീഡിയോയും പലരും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്നുണ്ട്.
ഇങ്ങനെ ജനത്തിനെ ഭയപ്പെടുത്തി മാര്‍ക്കറ്റിംഗ് നടത്തുന്ന മനോനില പരിശോധിക്കേണ്ടതുണ്ടെന്നും ഇത് പരിധികള്‍ ലംഘിച്ചുള്ള പരസ്യമായിപ്പോയി എന്നുമെല്ലാം ആളുകള്‍ വീഡിയോയ്ക്ക് താഴെ കമന്‍റായി കുറിച്ചിരിക്കുന്നു.
വീഡിയോ കാണാം...
Ek toh itni Horror movie, upar se aeisa scary stunt..😱.The marketing team took scare factor to a whole new level. pic.twitter.com/lRMZs6lE7r
— SwatKat💃 (@swatic12)
അതേസമയം ഈ പരസ്യം കോമാളിത്തരമായിപ്പോയി എന്ന് വാദിക്കുന്നവരുമുണ്ട്. യാതൊരു പുതുമയുമില്ലാത്ത പരസ്യതന്ത്രമെന്നും കണ്ടാലേ പുച്ഛം തോന്നുന്ന ഈ ആശയം ആരാണ് ഈ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്ക് ഉപദേശിച്ചുകൊടുത്തത് എന്നും ചോദിക്കുന്നവരുമുണ്ട്.