'ഇതെന്താ കാബേജോ?';വിലയാണെങ്കില്‍ 60,000!

By Web Team  |  First Published Jan 5, 2023, 10:32 PM IST

പ്രമുഖ ഫാഷൻ ബ്രാൻഡായ ഡൈസെലിന്‍റെ പുതിയൊരു ജാക്കറ്റ് വിപണിയിലെത്തിയിരിക്കുകയാണ്. തണുപ്പുകാലത്ത് ഉപയോഗിക്കുന്നൊരു വിന്‍റര്‍ ജാക്കറ്റാണിത്. വളരെ ഗുണമേന്മയോടെ തന്നെ തയ്യാറാക്കിയൊരു ജാക്കറ്റാണിതെന്ന് കാഴ്ചയില്‍ തന്നെ മനസിലാകും. എന്നാല്‍ ജാക്കറ്റിന്‍റെ ഡിസൈനിനെ ചൊല്ലിയുണ്ടായ ചില ട്രോളുകള്‍ ഇപ്പോള്‍ ട്രെൻഡിലായിരിക്കുകയാണ്. 


സോഷ്യല്‍ മീഡിയ യാര്‍ത്ഥത്തില്‍ ഒരുപാട് വിവരങ്ങള്‍ വന്നുപോകുന്ന, അറിവിന് വേണ്ടി തന്നെ ആശ്രയിക്കാവുന്ന പ്ലാറ്റ്ഫോമുകള്‍ തന്നെയാണ്. എന്നാല്‍ ഒരുപാട് അറിവുകളില്‍ നിന്ന് നമുക്ക് വേണ്ടതും, അടിസ്ഥാനമുള്ളതും, വ്യാജമല്ലാത്തതുമായവ നാം വേര്‍തിരിച്ചെടുത്ത് സൂക്ഷിക്കണമെന്ന് മാത്രം.

വിവിധ വിഷയങ്ങള്‍ സംബന്ധിച്ചും വിവിധ മേഖലകളെ സംബന്ധിച്ചുമെല്ലാം ഓരോ ദിവസവും എന്തെല്ലാം വിധത്തിലുള്ള വിവരങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ നാമറിയുന്നത്. ഇപ്പോഴിതാ ഫാഷൻ തല്‍പരരായ ഒരു വിഭാഗത്തിന് ഏറെ സന്തോഷം തോന്നിക്കുന്നൊരു, രസകരമായ ചിത്രമാണ് ട്വിറ്ററില്‍ തരംഗം സൃഷ്ടിക്കുന്നത്.

Latest Videos

പ്രമുഖ ഫാഷൻ ബ്രാൻഡായ ഡൈസെലിന്‍റെ പുതിയൊരു ജാക്കറ്റ് വിപണിയിലെത്തിയിരിക്കുകയാണ്. തണുപ്പുകാലത്ത് ഉപയോഗിക്കുന്നൊരു വിന്‍റര്‍ ജാക്കറ്റാണിത്. വളരെ ഗുണമേന്മയോടെ തന്നെ തയ്യാറാക്കിയൊരു ജാക്കറ്റാണിതെന്ന് കാഴ്ചയില്‍ തന്നെ മനസിലാകും. എന്നാല്‍ ജാക്കറ്റിന്‍റെ ഡിസൈനിനെ ചൊല്ലിയുണ്ടായ ചില ട്രോളുകള്‍ ഇപ്പോള്‍ ട്രെൻഡിലായിരിക്കുകയാണ്. 

അതായത്, ഈ ജാക്കറ്റ് കാണാൻ കാബേജുകള്‍ പോലെയുണ്ടെന്ന് ചിലര്‍ അഭിപ്രായപ്പെടുകയായിരുന്നു. ഇതോടെ സംഭവം ട്രെൻഡിലായി. ഓരോരുത്തരും ജാക്കറ്റ് കാണുമ്പോള്‍ തങ്ങള്‍ക്ക് എന്താണ് അനുഭവപ്പെടുന്നതെന്നും എന്തുമായാണ് സാമ്യത തോന്നുന്നതെന്നുമെല്ലാം ചിത്രം പങ്കുവച്ചുകൊണ്ട് പറയുകയാണ്. ഇതിനിടെ ഇതിന്‍റെ വിലയും ചര്‍ച്ചയില്‍ വന്നു.

59,999 രൂപയാണ് ഇതിന്‍റെ വില. അതായത് 60,000 എന്ന് പറയാം. കണ്ടാല്‍ കാബേജ് പോലെയോ പടവലമോ പാവലോ പോലെയോ ഒക്കെയിരിക്കുന്ന ഈ ജാക്കറ്റ് ഇത്ര വിലയും കൊടുത്ത് വാങ്ങി ആരാണ് ധരിക്കുകയെന്നതാണ് പലരും ചോദിക്കുന്നത്. എന്നാല്‍ ഫാഷന്‍റെ കാര്യത്തില്‍ ഇത്തരത്തിലുള്ള ചോദ്യങ്ങളും പരിഹാസങ്ങളുമെല്ലാം അസ്ഥാനത്താണ്.

വ്യത്യസ്തതയും പുതുമയുമെല്ലാം എല്ലായ്പോഴും ഫാഷനൊപ്പം തന്നെ പോകുന്ന കാഴ്ചപ്പാടുകളാണ്. അതിനാല്‍ തന്നെ ഈ ജാക്കറ്റിനും ആരാധകരുണ്ടായിരിക്കുമെന്ന കാര്യം തീര്‍ച്ച. ഇക്കാര്യവും ചിലര്‍ സൂചിപ്പിക്കുന്നുണ്ട്. 

 

Patta gobhi jaisa dikhne ke liye inko ₹60,000 du main? pic.twitter.com/wcYF68OpUI

— Anu (@Escapeplace__)

 

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് കാഴ്ചയില്‍ സാൻഡ്വിച്ച് ആണെന്ന് തോന്നിക്കുന്നൊരു ഷൂ ഇതുപോലെ വൈറലായിരുന്നു. ഇതിന് ഏഴായിരത്തിലധികം വിലയുണ്ടായിരുന്നു. അന്നും ഇതുപോലെ ഇത്രയും പണം ചെലവാക്കി ആരാണ് ഈ ഷൂ വാങ്ങിക്കുകയെന്നായിരുന്നു ഏവരുടെയും സംശയം. എന്തായാലും നിരന്തരം ട്രോളുകളും ചര്‍ച്ചകളും വരുന്നതോടെ ഇത്തരത്തിലുള്ള ഉത്പന്നങ്ങള്‍ക്കെല്ലാം പേര് ലഭിക്കുമെന്നതില്‍ മാത്രം സംശയമില്ല. 

Also Read:- പുത്തൻ ട്രെൻഡില്‍ സ്കര്‍ട്ട്; ട്രോളുമായി സോഷ്യല്‍ മീഡിയ

click me!