റോഡരുകിൽ പാർക്ക് ചെയ്ത ബൈക്കിന്റെ അടുത്തേയ്ക്ക് വരുന്ന ആനയില്‍ നിന്നാണ് വീഡിയോ തുടങ്ങുന്നത്. കുറച്ച് സമയം ബൈക്കിനെ നോക്കിയ ശേഷം, തുമ്പിക്കൈകൊണ്ട് മിററിൽ തൂക്കിയിട്ട ഹെൽമറ്റ് ആശാന്‍ വലിച്ചെടുക്കുകയായിരുന്നു.
'വിശന്നാല്‍ പുലി പുല്ലും തിന്നും' എന്ന് പറയുന്നതുപോലൊരു സംഭവത്തിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഒരു ആന ഹെൽമെറ്റ് എടുത്ത് അകത്താക്കുന്നതാണ് വൈറലായ ഈ വീഡിയോയില്‍ കാണുന്നത്. ഗുവാഹത്തിയിലെ നാരംഗിയിൽ പ്രവർത്തിക്കുന്ന സൽഗാവ് ആർമി ക്യാമ്പിലാണ് സംഭവം നടക്കുന്നത്.
റോഡരുകിൽ പാർക്ക് ചെയ്ത ബൈക്കിന്റെ അടുത്തേയ്ക്ക് വരുന്ന ആനയില്‍ നിന്നാണ് വീഡിയോ തുടങ്ങുന്നത്. കുറച്ച് സമയം ബൈക്കിനെ നോക്കിയ ശേഷം, തുമ്പിക്കൈകൊണ്ട് മിററിൽ തൂക്കിയിട്ട ഹെൽമറ്റ് ആശാന്‍ വലിച്ചെടുക്കുകയായിരുന്നു. ശേഷം അത് നേരെ വായ്ക്കകത്ത് വച്ച് ഒറ്റ നടത്തം.
ഹെൽമെറ്റ് ആന വിഴുങ്ങിയോ എന്നത് വ്യക്തമല്ല. 'എന്റെ ഹെൽമെറ്റ് പോയി' എന്ന് വിലപിക്കുന്ന ഒരാളുടെ ശബ്ദവും വീഡിയോയില്‍ കേള്‍ക്കാം. എന്തായാലും വീഡിയോ വൈറലായതോടെ രസകരമായ കമന്‍റുകളുമായി ആളുകളും രംഗത്തെത്തി.
Also Read:പെട്രോള്‍ വില നൂറുകടന്നതില്‍ പ്രതിഷേധം; ഹെല്‍മറ്റ് ഉയര്‍ത്തി രാജ്‌മോഹന്‍ ഉണ്ണിത്താന്‍...
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona