ഇന്ന് ഡേറ്റിങ് ആപ്പുകളുടെ കാലമാണ്. ഡേറ്റിങ് ആപ്പുകള്‍ എന്ന് പറയുമ്പോള്‍ അത് യുവതി- യുവാക്കളുടെ മാത്രം ലോകമാണെന്ന് തെറ്റിദ്ധരിക്കരുത് എന്നാണ് ഈ സര്‍വ്വേ സൂചിപ്പിക്കുന്നത്.
ഇന്ന് ഡേറ്റിങ് ആപ്പുകളുടെ കാലമാണ്. ഡേറ്റിങ് ആപ്പുകള്‍ എന്ന് പറയുമ്പോള്‍ അത് യുവതി- യുവാക്കളുടെ മാത്രം ലോകമാണെന്ന് തെറ്റിദ്ധരിക്കരുത് എന്നാണ് ഈ സര്‍വ്വേ സൂചിപ്പിക്കുന്നത്. ഇന്ത്യയിലെ വിവാഹിതരായ സ്ത്രീകളും ഈ ആപ്പ് ഉപയോഗിക്കുന്നുണ്ടെന്നാണ് 'Gleeden' എന്ന ഡേറ്റിങ് ആപ്പ് നടത്തിയ സര്‍വ്വേ പറുന്നത്.
വിരസമായ വിവാഹ ജീവിതത്തോടുളള മടുപ്പാണ് ഇവരില്‍ 77 ശതമാനം വീട്ടമ്മമാരെയും ഡേറ്റിങ്ങ് ആപ്പുകളിലെത്തിച്ചത് എന്നാണ് സര്‍വ്വേ പറയുന്നത്. അപരിചിതരായ പുരുഷന്മാരുമായുളള 'flirting' സ്‌നേഹബന്ധം ഉടലെടുക്കാനും സന്തോഷം കണ്ടെത്താനും സഹായിക്കുന്നുണ്ടെന്നാണ് പത്തില്‍ നാല് സ്ത്രീകളും തുറന്നു സമ്മതിക്കുന്നത് എന്നാണ് സര്‍വ്വേ പറയുന്നത്. ഗ്ലീഡന്‍ ആപ്പിലെ അഞ്ച് ലക്ഷം ഇന്ത്യക്കാരില്‍ 30 ശതമാനവും സ്ത്രീകളാണ്.
undefined
ഗ്ലീഡന്‍റെ 2019ലെ സര്‍വ്വേ പ്രകാരം വിവാഹിതരായ സ്ത്രീകള്‍ ഈ ആപ്പ് ഉപയോഗിക്കുന്നതിന് പല കാരണങ്ങളാണ് ഉളളത്. ഒരു തരത്തിലുളള ചരടുകളും ഇല്ലാതെയുളള സെക്സിന് വേണ്ടിയാണ് ചിലര്‍ ഇത് ഉപയോഗിക്കുന്നത്. മറ്റ് ചിലര്‍ ഒറ്റപ്പെടല്‍ കാരണവും.
നാല്‍പത്ത് വയസ്സുളള വീട്ടമ്മയ്ക്ക് ആദ്യം ഡേറ്റിങ് ആപ്പ് ഭയമായിരുന്നു. ആരെങ്കിലും അറിയുമോ എന്നതായിരുന്നു പ്രധാന പേടി. പതിനഞ്ച് വര്‍ഷത്തെ വിവാഹ ജീവിതത്തിലെ മടുപ്പ് പ്രത്യേകിച്ച് ലൈംഗികതബന്ധത്തിലെ പ്രശ്നങ്ങളും സ്നേഹവും കരുതലും കിട്ടാത്തതുമാണ് ഡേറ്റിങ് ആപ്പിലേക്ക് തിരിയാന്‍ കാരണമെന്നും അവര്‍ പറയുന്നു. തന്‍റെ സുഹൃത്തുക്കള്‍ പറഞ്ഞാണ് ദില്ലി സ്വദേശിനിയായ 29കാരിയായ വീട്ടമ്മയും ഡേറ്റിങ് ആപ്പ് ഉപയോഗിച്ചുതുടങ്ങിയത്.
ഭര്‍ത്താവിന് സെക്സിനോടുളള താല്‍പര്യമില്ലാത്തതാണ് തന്നെ ഈ ആപ്പിലേക്ക് എത്തിച്ചതെന്ന് മറ്റൊരു നാല്‍പ്പതുകാരി പറയുന്നു. ചെറുപ്പക്കാരായ പുരുഷന്മാരോടാണ് താന്‍ ചാറ്റ് ചെയ്യുന്നത്. അവരില്‍ നിന്ന് എനിക്ക് എന്താണ് വേണ്ടത് എന്ന കാര്യത്തില്‍ എനിക്ക് വ്യക്തമായ ധാരണയുണ്ടെന്നും അവര്‍ പറയുന്നു.
ഭര്‍ത്താവുമായി മാനസികമായോ ശാരീരകമായോ അടുപ്പമില്ലാത്തതും ഒറ്റപ്പെടല്‍ അനുഭവിക്കുന്നതാണ് 35കാരിയെ ഈ ഡേറ്റിങ് ആപ്പ് ഉപയോഗിക്കാന്‍ പ്രേരിപ്പിച്ചത് എന്നും സര്‍വ്വേ പറയുന്നു.