ഏറ്റവും ദൈര്‍ഘ്യമേറിയ ചുംബനത്തിനുള്ള ലോക റെക്കോര്‍ഡ് എന്തുകൊണ്ട് നിര്‍ത്തലാക്കി?

By Web TeamFirst Published Jul 7, 2023, 4:49 PM IST
Highlights

ഏറ്റവും ദൈര്‍ഘ്യമേറിയ ചുംബനമെന്ന് കേള്‍ക്കുമ്പോള്‍ തന്നെ നിങ്ങള്‍ക്ക് മനസിലാകും, എന്താണ് ഈ മത്സരമെന്ന്. പങ്കാളിയുമായി എത്ര സമയം ചുണ്ടില്‍ നിന്ന് ചുണ്ടെടുക്കാതെ ചുംബിച്ചുകൊണ്ടിരിക്കാം എന്നതായിരുന്നു മത്സരം. ഇതുവരെയായി 2013ല്‍ തായ് ദമ്പതികള്‍ നേടിയ റെക്കോര്‍ഡ് ബ്രേക്ക് ചെയ്യാൻ ആര്‍ക്കും സാധിച്ചിട്ടില്ല.

ഗിന്നസ് ലോക റെക്കോര്‍ഡുകള്‍ പലവിധമാണല്ലോ. ഇതില്‍ പല ലോക റെക്കോര്‍ഡുകളെ കുറിച്ചും മിക്കവരും പരിചിതരായിരിക്കും. എന്നാല്‍ ചില റെക്കോര്‍ഡുകളെ കുറിച്ച് കേള്‍ക്കുമ്പോള്‍ ഇത് അല്‍പം വിചിത്രമാണല്ലോ എന്ന് അമ്പരക്കുന്നവരുമുണ്ട്. അത്തരത്തില്‍ ഒട്ടേറെ പേര്‍ അവിശ്വസിക്കാൻ ഇടയായിട്ടുള്ള, ഒട്ടേറെ പേര്‍ യാഥാര്‍ത്ഥ്യം തിരഞ്ഞെത്തിയിട്ടുള്ള ഒരു ഗിന്നസ് ലോക റെക്കോര്‍ഡാണ് ഏറ്റവും ദൈര്‍ഘ്യമേറിയ ചുംബനത്തിനുള്ള റെക്കോര്‍ഡ്.

ഇങ്ങനെയൊരു റെക്കോര്‍ഡ് നിലവിലുണ്ടായിരുന്നു. എന്നാലിപ്പോള്‍ സംഗതി ഇല്ല. ഇത് ഗിന്നസ് ലോക റെക്കോര്‍ഡ് തന്നെയാണ് പിൻവലിച്ചത്. ഇതിന് പിന്നിലെ കാരണത്തിലേക്കാണ് കടക്കുന്നത്. 

Latest Videos

ഏറ്റവും ദൈര്‍ഘ്യമേറിയ ചുംബനമെന്ന് കേള്‍ക്കുമ്പോള്‍ തന്നെ നിങ്ങള്‍ക്ക് മനസിലാകും, എന്താണ് ഈ മത്സരമെന്ന്. പങ്കാളിയുമായി എത്ര സമയം ചുണ്ടില്‍ നിന്ന് ചുണ്ടെടുക്കാതെ ചുംബിച്ചുകൊണ്ടിരിക്കാം എന്നതായിരുന്നു മത്സരം. ഇതുവരെയായി 2013ല്‍ തായ് ദമ്പതികള്‍ നേടിയ റെക്കോര്‍ഡ് ബ്രേക്ക് ചെയ്യാൻ ആര്‍ക്കും സാധിച്ചിട്ടില്ല.

എക്കച്ചായ്, അദ്ദേഹത്തിന്‍റെ പങ്കാളി ലക്ഷണ തിറനാറാറ്റ് എന്നിവര്‍ 58 മണിക്കൂറും 35 മിനുറ്റുമാണ് ചുംബനത്തിനായി എടുത്തത്. ഇതിന് മുമ്പും ശേഷവും റെക്കോര്‍ഡ് സ്ഥാപിക്കാനായി പല ജോഡികളും ശ്രമം നടത്തിയിട്ടുണ്ട്. എന്നാലിതില്‍ പലരും മത്സരിച്ചതിനെ തുടര്‍ന്ന് ശാരീരികമായും മാനസികമായും ഏറെ പ്രശ്നങ്ങള്‍ നേരിടുന്നുവെന്ന് മനസിലാക്കിയതോടെയാണ് ഗിന്നസ് ലോക റെക്കോര്‍ഡ് ഈ മത്സരം എടുത്തുകളഞ്ഞത്. 

1999ല്‍ റെക്കോര്‍ഡ് സ്ഥാപിച്ച ഇസ്രയേല്‍ ദമ്പതികള്‍ മത്സരത്തിന് ശേഷം ബോധം നഷ്ടപ്പെട്ട് താഴെ വീണുപോകുന്ന അവസ്ഥയിലായിരുന്നുവത്രേ. അവര്‍ 30 മണിക്കൂറും 45 മിനുറ്റുമാണ് ചുംബനത്തിനായി എടുത്തത്. മത്സരം കഴിഞ്ഞ് ഇരുവരെയും നേരെ ആശുപത്രിയിലേക്ക് മാറ്റേണ്ടി വന്നു. 

2004ല്‍ മത്സരിച്ച ഒരു തായ് ദമ്പതികളെയാകട്ടെ ഓക്സിജൻ നില താഴ്ന്നതിനെ തുടര്‍ന്ന് 31 മണിക്കൂര്‍ 18 മിനുറ്റ് നേരത്തെ മത്സരത്തിന് ശേഷം അടിയന്തര ചികിത്സയ്ക്കായി മാറ്റേണ്ടി വന്നു. 2011ലാകട്ടെ മത്സരം തുടങ്ങി അര മണിക്കൂര്‍ പിന്നിട്ടപ്പോള്‍ തന്നെ ഒരു സ്ത്രീ തലകറങ്ങി വീണു. 

മത്സരാര്‍ത്ഥികള്‍ ഏത് സാഹചര്യത്തിലും ചുണ്ടുകള്‍ പരസ്പരം അകറ്റാൻ പാടില്ലെന്നതാണ് മത്സരത്തിന്‍റെ പ്രധാന മാനദണ്ഡം. ടോയ്‍ലറ്റിലും മറ്റും പോകാം. അപ്പോഴും ചുണ്ട് മാറാൻ പാടില്ല. ഒരിടത്ത് ഇരിക്കുകയോ മറ്റെന്തെങ്കിലും ഉപകരണങ്ങളുടെ സഹായം തേടുകയോ പാടില്ല. ജ്യൂസോ പാനീയങ്ങളോ സ്ട്രോ ഉപയോഗിച്ച് കുടിക്കാം എന്നാല്‍ മത്സരത്തിന്‍റെ നിയമങ്ങള്‍ തെറ്റിച്ചുകൂട.

ഇങ്ങനെ മത്സരത്തിന്‍റെ മാനദണ്ഡങ്ങള്‍ അല്‍പം പരുക്കനായാലും മത്സരത്തില്‍ നിന്ന് പിന്മാറാൻ ജോഡികള്‍ തയ്യാറാകാതെ മത്സരം നീണ്ടുപോകുന്നത് സാധാരണമായി മാറി. ഇതിനൊപ്പം മത്സരാര്‍ത്ഥികള്‍ക്ക് എന്തെങ്കിലും അപകടം സംഭവിക്കാനുള്ള സാധ്യതകളും ഏറെയായി. ഇതോടെയാണ് ഗിന്നസ് ലോക റെക്കോര്‍ഡ് ഈ മത്സരം എടുത്തുമാറ്റിയത്. 

Also Read:- ചുംബിക്കുന്നതിന് മുമ്പ് നടിയോട് അനുവാദം ചോദിച്ചു; വീഡിയോ വൈറലാകുന്നു...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

 

click me!