തീരെ ചെറിയൊരു ബോട്ടിലേക്ക് കൂറ്റൻ തിമിംഗലം വന്നിടിക്കുന്നതാണ് വീഡിയോ. മസാകുസെറ്റ്സില്‍ പ്ലൈമൗത്തിലെ വൈറ്റ് ഹോര്‍സ് ബീച്ചിലാണ് സംഭവം നടന്നിരിക്കുന്നത്.
ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ വ്യത്യസ്തമായ പലതരം വീഡിയോകളും ( Viral Video ) നാം കാണാറുണ്ട്. ഇവയില്‍ അപ്രതീക്ഷിതമായ സംഭവവികാസങ്ങളുടെയും അപകടങ്ങളുടെയുമെല്ലാം ദൃശ്യങ്ങളാണെങ്കില്‍ അവ വലിയ രീതിയിലാണ് പ്രചരിക്കപ്പെടാറ്.
അത്തരത്തില്‍ സോഷ്യല്‍ മീഡിയില്‍ ശ്രദ്ധേയമായൊരു വീഡിയോയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. തീരെ ചെറിയൊരു ബോട്ടിലേക്ക് കൂറ്റൻ തിമിംഗലം വന്നിടിക്കുന്നതാണ് ( Whale Landing ) വീഡിയോ. മസാകുസെറ്റ്സില്‍ പ്ലൈമൗത്തിലെ വൈറ്റ് ഹോര്‍സ് ബീച്ചിലാണ് സംഭവം നടന്നിരിക്കുന്നത്.
സാധാരണ പോലെ തന്നെ പ്രശ്നങ്ങളേതുമില്ലാതെ നീങ്ങുകയായിരുന്നു ചെറിയ ബോട്ട്. പെട്ടെന്നാണ് തീര്‍ത്തും അപ്രതീക്ഷിതമായി വെള്ളത്തിനടിയില്‍ നിന്ന് കൂറ്റൻ തിമിംഗലം ചാടിയുയര്‍ന്നത് ( Whale Landing ). ഇതിന്‍റെ വലുപ്പം തന്നെ നമ്മെ പേടിപ്പെടുത്തുന്നതാണ്.
തിമിംഗലം ചാടി ബോട്ടിന്‍റെ മുൻവശത്തേക്കാണ് വീഴുന്നത്. ഒറ്റക്കാഴ്ചയില്‍ ബോട്ട് മറിഞ്ഞേക്കുമെന്നാണ് തോന്നുക. എന്നാല്‍ ഭാഗ്യവശാല്‍ ബോട്ട് മറിയുന്നില്ല. എന്നുമാത്രമല്ല, ബോട്ടിലുണ്ടായിരുന്ന ആര്‍ക്കും പരുക്കൊന്നും ഏറ്റിട്ടുമില്ല. സംഭവം നടക്കുന്ന സമയത്ത് തീരത്തുണ്ടായിരുന്ന ആരോ പകര്‍ത്തിയ ദൃശ്യങ്ങളാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍( Viral Video ) പ്രചരിക്കുന്നത്.
വീഡിയോ കാണാം...
കഴിഞ്ഞ വര്‍ഷം അണ്‍ര്‍വാട്ടര്‍ സാഹസികതയ്ക്കിടെ ഒരു സംഘത്തിന് മുകളിലേക്ക് സമാനമായ രീതിയില്‍ കൂറ്റനൊരു തിമിംഗലം ചാടുന്നതിന്‍റെ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ ഇത്തരത്തില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടിരുന്നു. ഇവര്‍ക്കും അപകടത്തില്‍ പരുക്കുകളൊന്നും പറ്റിയിരുന്നില്ല.
Also Read:- 'അണ്ടര്‍വാട്ടര്‍' സാഹസികതയ്ക്കിടെ അപ്രതീക്ഷിതമായ സംഭവം; വൈറലായി വീഡിയോ