വണ്ണം കുറയ്ക്കാന്‍ ഈ എട്ട് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി!

By Web Team  |  First Published Jan 19, 2023, 8:51 PM IST

ശരിയായ ഭക്ഷണരീതിയിലൂടെയും ജീവികശൈലിയിലൂടെയും മാത്രമേ വണ്ണം കുറയ്ക്കാന്‍ കഴിയുകയുള്ളൂ. 
 


വണ്ണം കുറയ്ക്കാൻ രാപകലില്ലാതെ കഷ്ടപ്പെടുന്നവരുണ്ട്. കഠിനമായ വ്യായാമവും ഡയറ്റിങ്ങും ചെയ്യുന്നവരുണ്ട്. ശരിയായ ഭക്ഷണരീതിയിലൂടെയും ജീവികശൈലിയിലൂടെയും മാത്രമേ വണ്ണം കുറയ്ക്കാന്‍ കഴിയുകയുള്ളൂ. 

വണ്ണം കുറയ്ക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... 

Latest Videos

ഒന്ന്...

വെള്ളം ധാരാളം കുടിക്കുക എന്നതാണ് ആദ്യമായി ചെയ്യേണ്ട കാര്യം. ഭക്ഷണം കഴിക്കുന്നതിന് മുമ്പ്  വെള്ളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. അതുവഴി ശരീരഭാരം നിയന്ത്രിക്കാന്‍ കഴിയും. വെള്ളം ധാരാളം കുടിക്കുന്നത് ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്.

രണ്ട്... 

എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ ഡയറ്റില്‍ നിന്ന് പരമാവധി ഒഴിവാക്കുക. 

മൂന്ന്...

കലോറിയും കാര്‍ബോഹൈഡ്രേറ്റും വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. ഒപ്പം ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങളും കഴിക്കാം. നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. അതുവഴി ശരീരഭാരത്തെയും നിയന്ത്രിക്കാം.  

നാല്...

പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് വിശപ്പിനെ നിയന്ത്രിക്കുകയും വ്യായാമം ചെയ്യാനുള്ള ഊര്‍ജം നല്‍കുകയും ചെയ്യും. ഇതിനായി മുട്ടയുടെ വെള്ള, ചീര, മഷ്റൂം, പനീർ, സോയ തുടങ്ങിയ ഭക്ഷണങ്ങളില്‍ പ്രോട്ടീൻ ധാരാളമായി അടങ്ങിയിട്ടുണ്ട്. 

അഞ്ച്...

പഞ്ചസാരയുടെ അമിത ഉപയോഗവും കുറയ്ക്കുക. ഉയർന്ന തോതിൽ മധുരം ശരീരത്തിലെത്തുന്നത് വയറിൽ കൊഴുപ്പ് അടിയാൻ ഇടയാക്കും. 

ആറ്...

ദിവസവും വ്യായാമം ചെയ്യുക. കുറഞ്ഞത് അര മണിക്കൂറെങ്കിലും വ്യായാമം ചെയ്യണം. 

ഏഴ്...

സ്ട്രെസ് നിയന്ത്രിക്കുന്നതും അമിത വിശപ്പ് തടയാന്‍ സഹായിക്കും. അതിനാല്‍ സ്ട്രെസ് കുറയ്ക്കാന്‍ ശ്വസന വ്യായാമങ്ങളും ധ്യാനവും യോഗയുമൊക്കെ ശീലമാക്കാം. 

എട്ട്...

രാത്രി ശരിയായി ഉറങ്ങിയില്ലെങ്കിലും വണ്ണം കൂടാം. ഉറക്കക്കുറവ് വിശപ്പ് വര്‍ധിപ്പിക്കാന്‍ കാരണമാകും. അതിനാല്‍ ദിവസവും രാത്രി കുറഞ്ഞത് എട്ട് മണിക്കൂര്‍ എങ്കിലും ഉറങ്ങാന്‍ ശ്രമിക്കുക. 

Also Read: കരളിന്‍റെ ആരോഗ്യം കാത്തുസൂക്ഷിക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...


 

click me!