വിവാഹം ഷൂട്ട് ചെയ്യാനെത്തിയ ക്യാമറാമാൻ വൈറലായി; വീഡിയോ കണ്ടുനോക്കിക്കേ...

By Web Team  |  First Published Aug 19, 2023, 9:23 PM IST

ഈ വീഡിയോയില്‍ പക്ഷേ താരമായിരിക്കുന്നത് വരനോ വധുവോ മറ്റ് അതിഥികളോ ഒന്നുമല്ല. മറിച്ച്, വിവാഹാഘോഷങ്ങള്‍ വീഡിയോയില്‍ പകര്‍ത്താനെതതിയ ക്യാമറാമാൻ തന്നെയാണ് വീഡിയോയില്‍ താരമായിരിക്കുന്നത്.


ദിവസവും സോഷ്യല്‍ മീഡിയയിലൂടെ എത്രയോ വീഡിയോകളാണ് നമ്മുടെ കണ്‍മുന്നിലൂടെ കടന്നുപോകുന്നത്, അല്ലേ? ഇവയില്‍ പലതും കാഴ്ചക്കാരെ കൂട്ടുന്നതിനായി ബോധപൂര്‍വം തന്നെ തയ്യാറാക്കുന്ന വീഡിയോകളായിരിക്കും. എന്നാല്‍ അപ്രതീക്ഷിതമായ സംഭവവികാസങ്ങളുടെ നേര്‍ക്കാഴ്ചകളായി വരുന്ന വീഡിയോകളാണ് പലപ്പോഴും കാര്യമായി പങ്കുവയ്ക്കപ്പെടാറും ശ്രദ്ധ നേടാറും.

ഇത്തരത്തില്‍ വൈറലാകുന്ന വീഡിയോകളില്‍ വലിയൊരു വിഭാഗം തന്നെ വിവാഹ വീഡിയോ ക്ലിപ്പുകളായിരിക്കും. വ്യത്യസ്തമായ വിവാഹാഘോഷങ്ങള്‍, വിശ്വാസങ്ങള്‍, ആചാരങ്ങള്‍, രസകരമായ പരിപാടികള്‍ ഒപ്പം തന്നെ വിവാഹ വീടുകളിലെയോ വിവാഹവേദികളിലെയോ വൈകാരിക മുഹൂര്‍ത്തങ്ങള്‍, ആര്‍ക്കെങ്കിലും പറ്റുന്ന രസകരമായ അബദ്ധങ്ങള്‍- ഫോട്ടോഷൂട്ടുകള്‍ക്ക് പിന്നാമ്പുറത്തെ കാഴ്ചകള്‍ എന്നിങ്ങനെ വിവാഹ വീഡിയോ ക്ലിപ്പുകളിലെ ഉള്ളടക്കം പലതാകാം. 

Latest Videos

undefined

ഇപ്പോഴിതാ സമാനമായ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ചൊരു വൈറല്‍ വിവാഹ വീഡിയോ ക്ലിപ്പിനെ കുറിച്ചാണ് പറയാനുള്ളത്. ഈ വീഡിയോയില്‍ പക്ഷേ താരമായിരിക്കുന്നത് വരനോ വധുവോ മറ്റ് അതിഥികളോ ഒന്നുമല്ല. മറിച്ച്, വിവാഹാഘോഷങ്ങള്‍ വീഡിയോയില്‍ പകര്‍ത്താനെതതിയ ക്യാമറാമാൻ തന്നെയാണ് വീഡിയോയില്‍ താരമായിരിക്കുന്നത്.

ക്യാമറാമാൻ എങ്ങനെ വീഡിയോയില്‍ താരമാകും എന്ന സംശയം വേണ്ട. ക്യാമറാമാൻ അദ്ദേഹത്തിന്‍റെ ജോലി ചെയ്യുന്നുണ്ട്. മറ്റാരോ ആണ് ഇദ്ദേഹത്തെ വീഡിയോയില്‍ പകര്‍ത്തിയിരിക്കുന്നത്. വിവാഹാഘോഷത്തിനിടെ പാട്ടുവച്ച് അതിഥികള്‍ നൃത്തം ചെയ്യുന്ന രംഗമാണ്. ഇത് ക്യാമറയില്‍ പകര്‍ത്തുകയാണ് യുവ ക്യാമറാമാൻ.

ഇതിനിടെ ഒരു അതിഥിയുടെ കലക്കൻ നൃത്തം കണ്ടതോടെ ക്യാമറാമാന്‍റെയും 'കൺട്രോള്‍' പോവുകയാണ്. അദ്ദേഹവും അതിഥിക്കൊപ്പം കലക്കൻ സ്റ്റെപ്പുകളുമായി നൃത്തം വയ്ക്കുകയാണ്. അതും ക്യാമറ കയ്യില്‍ തന്നെ വച്ചുകൊണ്ട്. അതിഥിയുടെ നൃത്തം തന്‍റെ ക്യാമറയില്‍ എടുക്കുന്നുണ്ട്. അതേസമയം അയാള്‍ക്കൊപ്പം നൃത്തം വയ്ക്കുകയും ചെയ്യുന്നു. 

ഏതാനും സെക്കൻഡുകള്‍ മാത്രം ദൈര്‍ഘ്യം വരുന്ന ഈ വീഡിയോ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ലക്ഷക്കണക്കിന് പേരാണ് കണ്ടിരിക്കുന്നത്. രസകരമായ വീഡിയോ നിരവധി പേര്‍ പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു. 

വീഡിയോ കണ്ടുനോക്കൂ...

 

if your wedding camera man ain’t doing this …..ask for refund pic.twitter.com/UGOwDdedi5

— Punjabi Touch (@PunjabiTouch)

Also Read:- ആത്മഹത്യ തടയാൻ സഹായിക്കുന്ന ഫാൻ; ട്രോള്‍ വാങ്ങിക്കൂട്ടി പുതിയ തീരുമാനം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

click me!