ടിപ്പായി കിട്ടിയത് നാല് ലക്ഷം രൂപ; കണ്ണീരണിഞ്ഞ് വെയിറ്റര്‍!

By Web Team  |  First Published Feb 24, 2023, 10:42 AM IST

മെൽബണിലെ സൗത്ത് യാറയിലുള്ള ഗിൽസൺ റെസ്റ്റോറെന്റിലെ ജീവനക്കാരിയായ ലോറൻ ആണ് തന്റെ ജീവിതത്തില്‍ ആദ്യമായി ഒരു ദിവസം കൊണ്ട് ഏറ്റവും കൂടുതല്‍ പണം സമ്പാദിച്ചത്. 


ഹോട്ടലുകളിലും റെസ്റ്റോറെന്‍റുകളിലും മറ്റും ബില്ല് അടയ്ക്കുന്നതിനൊപ്പം നാം ടിപ്പ് വയ്ക്കാറുണ്ട്. അവിടങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാരെ ഉദ്ദേശിച്ചാണ് നമ്മള്‍ ഇത്തരത്തില്‍ ടിപ്പ് വയ്ക്കുന്നത്. 10 മുതല്‍ 50 രൂപ വരെയൊക്കെ ആകും പലരും ടിപ്പ് വയ്ക്കുന്നത്. എന്നാല്‍ ഇവിടെയൊരു റെസ്റ്റോറെന്‍റിലെ ഉപഭോക്താവ് വെയിറ്റര്‍ക്ക്  ടിപ്പ് നല്‍കിയത് ലക്ഷങ്ങളാണ്. 

ഓസ്ട്രേലിയയില്‍ ആണ് സംഭവം. ഏകദേശം £4,000 അതായത് നാല് ലക്ഷം ഇന്ത്യന്‍ രൂപയാണ് വെയിറ്ററായ  സ്ത്രീക്ക് ടിപ്പ് കിട്ടിയത്. മെൽബണിലെ സൗത്ത് യാറയിലുള്ള ഗിൽസൺ റെസ്റ്റോറെന്റിലെ ജീവനക്കാരിയായ ലോറൻ ആണ് തന്റെ ജീവിതത്തില്‍ ആദ്യമായി ഒരു ദിവസം കൊണ്ട് ഏറ്റവും കൂടുതല്‍ പണം സമ്പാദിച്ചത്. ഡിന്നര്‍ കഴിക്കാന്‍ എത്തിയ നാല് പേരടങ്ങുന്ന സംഘത്തിലെ ഒരാളാണ് ലോറന് ഈ ടിപ്പ് നല്‍കിയത്.

Latest Videos

വന്‍തുക ടിപ്പ് കിട്ടിയപ്പോള്‍ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിനി കൂടിയായ ലോറന് സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞു പോയി. ഉടന്‍ തന്നെ ഈ സന്തോഷം ലോറന്‍ തന്റെ സഹപ്രവർത്തകരോട് പങ്കുവയ്ക്കുകയും ചെയ്തു.  റെസ്റ്റോറെന്റ് നയം അനുസരിച്ച് എല്ലാ വെയിറ്റർമാരും ടിപ്പുകള്‍ പങ്കുവയ്ക്കണമെന്നാണ്. എന്നിരുന്നാലും, ടിപ്പ് നല്‍കിയവര്‍ നിര്‍ദ്ദേശിച്ചതു പോലെ ടിപ്പിന്റെ ഭൂരിഭാഗവും ലോറന് തന്നെ ലഭിക്കുകയും ചെയ്തു. 70 ശതമാനത്തോളം രൂപയാണ് ലോറന് ലഭിച്ചത്.

 

കോടീശ്വരാനായ 27-കാരനായ എഡ് ക്രാവന്‍ ആണ് ലോറന് ഈ വന്‍ തുക ടിപ്പ് നല്‍കിയത്. 68.9 മില്യൺ പൗണ്ടിലധികം വിലമതിക്കുന്ന സ്വത്തുക്കളുടെ ഒരു പോർട്ട്‌ഫോളിയോ വരെയുള്ളയാളാണ് ഇദ്ദേഹം എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കൂടാതെ  ഓൺലൈൻ കാസിനോയായ enterprisestake.com എന്ന വെബ്‌സൈറ്റിന്റെ സഹസ്ഥാപകനാണ് ഇദ്ദേഹം എന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

Also Read: വധൂവരന്‍മാര്‍ ലിഫ്റ്റില്‍ കുടുങ്ങി; കാത്തിരുന്ന് വിവാഹ സത്ക്കാരത്തിനെത്തിയവര്‍!

click me!