ദരിദ്രരായ മനുഷ്യരെ സഹായിക്കുക, തനിക്ക് കിട്ടുന്ന വരുമാനം അവരിലേക്ക് കൂടി തന്നാലാകും വിധം എത്തിക്കുക, അവരിലും അല്‍പം സന്തോഷം പകരുക എന്നെല്ലാമുള്ള ലക്ഷ്യത്തോടെയാണ് ആഷിഖ് ക്യാമറയുമായി തെരുവിലിറങ്ങുന്നത്.
ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ എത്രയോ വീഡിയോകളാണ് വരാറുള്ളത്, അല്ലേ? ഇവയില്‍ കാഴ്ചക്കാരെ കൂട്ടുകയെന്ന ഉദ്ദേശത്തോടെ മാത്രം തയ്യാറാക്കുന്ന വീഡിയോകളും ഉണ്ട്, അതോടൊപ്പം തന്നെ കല- സാമൂഹികനന്മ എന്നിങ്ങനെയുള്ള ലക്ഷ്യങ്ങളോടെ ചെയ്യുന്ന വീഡിയോകളും കാണാം.
ഇക്കൂട്ടത്തില്‍ വ്യത്യസ്തനാവുകയാണ് മുഹമ്മദ് ആഷിഖ് എന്നൊരു വ്ളോഗര്‍. ദരിദ്രരായ മനുഷ്യരെ സഹായിക്കുക, തനിക്ക് കിട്ടുന്ന വരുമാനം അവരിലേക്ക് കൂടി തന്നാലാകും വിധം എത്തിക്കുക, അവരിലും അല്‍പം സന്തോഷം പകരുക എന്നെല്ലാമുള്ള ലക്ഷ്യത്തോടെയാണ് ആഷിഖ് ക്യാമറയുമായി തെരുവിലിറങ്ങുന്നത്.
undefined
ഇപ്പോഴിതാ ഇത്തരത്തില്‍ ആഷിഖിന്‍റെ പുതിയൊരു വീഡിയോയും വലിയ രീതിയിലാണ് ശ്രദ്ധ പിടിച്ചുപറ്റുന്നത്. തെരുവില്‍ കഴിയുന്നൊരു കുടുംബത്തിന് വയറുനിറയെ ഭക്ഷണം വാങ്ങി നല്‍കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. പല വ്ളോഗര്‍മാരും ജനശ്രദ്ധ ലഭിക്കുന്നതിന് ഇതുപോലുള്ള കാര്യങ്ങള്‍ ചെയ്ത് വീഡിയോ ആയി പങ്കുവയ്ക്കാറുണ്ട്.
എന്നാല്‍ ആഷിഖ് അങ്ങനെയൊരാളല്ല എന്നാണ് അദ്ദേഹത്തിന്‍റെ ഫോളോവേഴ്സ് തന്നെ പറയുന്നത്. ആഷിഖ് ഇത്തരം കാര്യങ്ങള്‍ വീഡിയോ ആയി ചെയ്യുന്നത് മറ്റുള്ളവരെ ചിന്തിപ്പിക്കുക, അവരെക്കൂടി ഇങ്ങനെയുള്ള മനോനിലയിലേക്ക് അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണെന്ന് അദ്ദേഹത്തിന്‍റെ സുഹൃത്തുക്കളും പറയുന്നു.
ആരോഗ്യപ്രശ്നങ്ങളോ അസുഖങ്ങളോ മൂലം വലയുന്നവര്‍, വീടില്ലാത്തവര്‍, ജോലിയെടുക്കാൻ കഴിയാത്തവരുടെ ജീവിതപ്രയാസങ്ങള്‍, കുട്ടികളുടെ മോശം ജീവിതസാഹചര്യങ്ങള്‍ എന്നിങ്ങനെ പല വിഷയങ്ങളും ആഷിഖ് തന്‍റെ വീഡിയോയിലൂടെ ചര്‍ച്ചയ്ക്ക് കൊണ്ടുവരാറുണ്ട്. തന്നെക്കൊണ്ട് സാധിക്കുന്ന സഹായങ്ങള്‍ ആഷിഖ് തന്നെ ചെയ്യും. പുറമെ നിന്ന് ആരെങ്കിലും സഹായം എത്തിക്കാൻ ശ്രമിക്കുന്നുവെങ്കില്‍ അത് അവരിലേക്ക് എത്തിക്കും. ഒരിടനിലക്കാരൻ ആയിട്ടല്ല- കാരണക്കാരൻ ആയാണ് ഈ സാഹചര്യങ്ങളിലെല്ലാം ആഷിഖ് നില്‍ക്കുന്നത്.
തന്നെപ്പോലൊരു മനസ് ഉണ്ടാവുകയെന്നത് എളുപ്പമല്ലെന്നും, വലിയ ഓര്‍മ്മപ്പെടുത്തലാണ് താനെന്നുമെല്ലാം ആഷിഖിന് കമന്‍റിട്ടിരിക്കുന്നവര്‍ ഏറെ. പുതിയ വീഡിയോയില്‍ മൂന്ന് കുട്ടികളും അമ്മയും അടങ്ങുന്ന ദരിദ്ര കുടുംബത്തിനാണ് റെസ്റ്റോറന്‍റില്‍ കൊണ്ടുപോയി ഇഷ്ടമുള്ള ഭക്ഷണമെല്ലാം വാങ്ങിക്കൊടുക്കുന്നത്.
അവരില്‍ നിന്ന് മാറിനിന്ന്, അവരോട് പരിതാപപ്പെടുകയോ അവരെ വില്‍ക്കുകയോ ചെയ്യുന്നതല്ല ആഷിഖിന്‍റെ രീതിയെന്നാണ് ഇദ്ദേഹത്തെ അറിയുന്നവര്‍ പറയുന്നത്. അവരുടെ കുടുംബത്തിലൊരാളായി, കുട്ടികള്‍ക്ക് ജ്യേഷ്ഠനായി അവരുടെ വായില്‍ ഭക്ഷണം വച്ചുകൊടുത്തും അവരുടെ ആവശ്യങ്ങള്‍ ചോദിച്ചറിഞ്ഞും അല്‍പസമയം ചിലവിടുക. ഇതാണ് ആഷിഖ് ചെയ്യുന്നത്.
ആഷിഖിന്‍റെ വീഡിയോ...
Also Read:- 'ഇങ്ങനെയുള്ള പരീക്ഷണങ്ങളോട് താല്‍പര്യമില്ല'; ചായയിലെ വ്യത്യസ്തതയ്ക്ക് 'ഡിസ്‍ലൈക്ക്'
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-