തലമുടി വളരാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ രണ്ട് വിറ്റാമിനുകൾ അടങ്ങിയ ഭക്ഷണങ്ങൾ...

By Web Team  |  First Published Feb 24, 2023, 12:15 PM IST

തലമുടിയുടെ വളര്‍ച്ചയ്ക്ക് വിറ്റാമിനുകള്‍ ആവശ്യമാണ്. വിറ്റാമിനുകളുടെ  കുറവ് കൊണ്ടാണ് പലപ്പോഴും തലമുടിയുടെ കരുത്ത് കുറയുന്നത്. അതിനാല്‍ തലമുടിയുടെ ആരോഗ്യത്തിനായി വിറ്റാമിനുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം.


താരനും അതുമൂലമുണ്ടാകുന്ന തലമുടി കൊഴിച്ചിലുമാണ് ഇന്ന് പലരെയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങള്‍. തലമുടി കൊഴിച്ചിലിന് പരിഹാരം തേടി പലവിധത്തിലുള്ള മരുന്നുകള്‍ ഉപയോഗിച്ചവരുമുണ്ടാകാം. തലമുടി സംരക്ഷണത്തിനായി ആദ്യം ചെയ്യേണ്ടത് ഭക്ഷണകാര്യത്തില്‍ ശ്രദ്ധിക്കുക എന്നതാണ്. 

തലമുടിയുടെ വളര്‍ച്ചയ്ക്ക് വിറ്റാമിനുകള്‍ ആവശ്യമാണ്. വിറ്റാമിനുകളുടെ  കുറവ് കൊണ്ടാണ് പലപ്പോഴും തലമുടിയുടെ കരുത്ത് കുറയുന്നത്. അതിനാല്‍ തലമുടിയുടെ ആരോഗ്യത്തിനായി വിറ്റാമിനുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 'ബയോട്ടിന്‍' അഥവാ വിറ്റാമിന്‍ ബി7 അടങ്ങിയ ഭക്ഷണങ്ങളും അതുപോലെ തന്നെ വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങളും കഴിക്കുന്നത് തലമുടി വളരാന്‍ സഹായിക്കും. 

Latest Videos

ബയോട്ടിന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് തലമുടി വളരാനും കരുത്തുള്ളതുമാകാനും ഏറെ നല്ലതാണ്. ബയോട്ടിന്‍ ഏറ്റവും കൂടുതല്‍ അടങ്ങിയ ഭക്ഷണം ആണ് നേന്ത്രപ്പഴം. കൂടാതെ കൂണ്‍, അവോക്കാഡോ, മുട്ടയുടെ മഞ്ഞ, സാൽമൺ ഫിഷ്, ധാന്യങ്ങള്‍, സോയാബീന്‍, നട്‌സ്, പാല്‍, പാലുല്‍പന്നങ്ങള്‍  തുടങ്ങിയവയിലും ബയോട്ടിന്‍ അടങ്ങിയിട്ടുണ്ട്.  

അതുപോലെ തന്നെ തലമുടിയുടെ ആരോഗ്യത്തിന് മികച്ചതാണ് വിറ്റാമിന്‍ സി. ആന്‍റിഓക്സിഡന്‍റായ ഇവ തലമുടി വളർച്ചയ്ക്ക് ആവശ്യമായ അയണിനെ ആഗിരണം ചെയ്യാൻ സഹായിക്കുന്നു.  തലമുടിക്ക് ആവശ്യമായ പ്രോട്ടീന്‍ ഉത്പാദിപ്പിക്കാനും വിറ്റാമിൻ സി സഹായിക്കും. ഇതിനായി  നാരങ്ങ, ഓറഞ്ച്, നെല്ലിക്ക, ബ്രോക്കോളി, ചീര, ഇലക്കറികൾ,  കിവി,  പയര്‍ വർഗ്ഗങ്ങൾ തുടങ്ങിയ വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ  ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also Read: കരളിന്‍റെ ആരോഗ്യത്തിന് നെല്ലിക്കാ ജ്യൂസ്; അറിയാം മറ്റ് ഗുണങ്ങള്‍...

click me!