തലമുടി തഴച്ചു വളരാന്‍ സഹായിക്കും ഈ രണ്ട് വിറ്റാമിനുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍...

By Web Team  |  First Published Dec 20, 2022, 11:38 AM IST

വിറ്റാമിന്‍ എ, വിറ്റാമിന്‍ ബി എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് തലമുടിയുടെ വളര്‍ച്ചയ്ക്ക് ഏറെ നല്ലതാണ്. തലമുടി വരളുന്നതും പൊട്ടുന്നതും തടയാന്‍ വിറ്റാമിന്‍ എയും ബിയും സഹായിക്കുന്നു. 


ആരോഗ്യമുള്ള തലമുടിയാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാല്‍ തലമുടി കൊഴിച്ചിലാണ് ഇന്ന് പലരും നേരിടുന്ന ഒരു പ്രശ്നം. പല കാരണങ്ങള്‍ കൊണ്ടും ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകാം. തലമുടിയുടെ വളര്‍ച്ചയ്ക്ക് വിറ്റാമിനുകള്‍ ആവശ്യമാണ്. വിറ്റാമിനുകളുടെ കുറവ് കൊണ്ടാണ് പലപ്പോഴും തലമുടിയുടെ കരുത്ത് കുറയുന്നത് എന്നാണ് വിദഗ്ധര്‍ പറയുന്നത്. അതിനാല്‍ വിറ്റാമിനുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്ത് ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

വിറ്റാമിന്‍ എ, വിറ്റാമിന്‍ ബി എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് തലമുടിയുടെ വളര്‍ച്ചയ്ക്ക് ഏറെ നല്ലതാണ്. തലമുടി വരളുന്നതും പൊട്ടുന്നതും തടയാന്‍ വിറ്റാമിന്‍ എയും ബിയും സഹായിക്കുന്നു. അതിനാല്‍ വിറ്റാമിന്‍ എയും ബിയും അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. അത്തരം ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... 

Latest Videos

undefined

ഒന്ന്...

ക്യാരറ്റ് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ എയും ബീറ്റാകരോട്ടിനും മറ്റ് പോഷകങ്ങളും അടങ്ങിയ ക്യാരറ്റ് കഴിക്കുന്നത് തലമുടിയുടെ ആരോഗ്യത്തിനും വളര്‍ച്ചയും ഏറെ നല്ലതാണ്. 

രണ്ട്...

മുട്ടയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ എ, ബി എന്നിവ ധാരാളം അടങ്ങിയതാണ് മുട്ട. കൂടാതെ മുട്ടയിൽ ധാരാളം പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. തലമുടിയുടെ ആരോഗ്യത്തിന് പ്രധാനമായി വേണ്ടത് പ്രോട്ടീനാണ്. തലമുടിയുടെ വളർച്ചയ്ക്ക് സഹായകമായ ബയോട്ടിൻ എന്ന ഘടകവും ധാരാളമായി അടങ്ങിയിരിക്കുന്ന ഭക്ഷണം കൂടിയാണ് മുട്ട. അതിനാല്‍ മുട്ട പതിവായി കഴിക്കുന്നത് തലമുടി വളരാന്‍ സഹായിക്കും. 

മൂന്ന്...

ഇലക്കറികൾ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പോഷകങ്ങള്‍ ധാരാളം അടങ്ങിയ ഇലക്കറികൾ  തലമുടി കൊഴിച്ചില്‍ തടയാനും തലമുടി വളരാനും സഹായിക്കും. ഇലക്കറികളില്‍ വളരെ പ്രാധാന്യം അർഹിക്കുന്നവയാണ് ചീരകൾ. വിറ്റാമിനുകളുടെ കലവറയാണ് ചീര. വിറ്റാമിന്‍ എ, ബി, സി, ഇ, പൊട്ടാസ്യം, കാത്സ്യം തുടങ്ങിയ ഒട്ടേറെ ഘടകങ്ങള്‍ ഇവയിലുണ്ട്. ഇതില്‍ പാലക് ചീര ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് തലമുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. 

നാല്...

മത്സ്യത്തിലെ ഒമേഗ 3 ഫാറ്റി ആസിഡുകൾ കൂടാതെ വിറ്റാമിൻ ബി3, വിറ്റാമിൻ ബി6, വിറ്റാമിൻ ബ12 എന്നിവയെല്ലാം ധാരാളമായി അടങ്ങിയിരിക്കുന്നു. ഇവയെല്ലാം തലമുടിയുടെ വളർച്ച ത്വരിതപ്പെടുത്തുന്ന ഘടകങ്ങളാണ്.

അഞ്ച്...

ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് അവക്കാഡോ പഴം അഥവാ വെണ്ണപ്പഴം. വിറ്റാമിനുകളായ എ, ബി2, ബി3 എന്നിവയെല്ലാം അവക്കാഡോയിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. നാച്യുറൽ ഓയിലുകളാൽ സമ്പന്നവുമാണ് അവക്കാഡോ. ബയോട്ടിനും ഇവയില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇവ കേശസംരക്ഷണത്തിന് മികച്ചതാണ്. 

Also Read: കാഴ്ചയില്‍ പ്രായം കുറയ്ക്കാം; ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങള്‍...

click me!