പുതിയ വർഷത്തെ ആദ്യ ദിനമായ മേട മാസം ഒന്നാം തീയതി പുലർച്ചെയുള്ള ആദ്യകാഴ്ചയെ കണികാണൽ എന്നു പറയുന്നു. ഇതായിരിക്കും ഒരു വർഷത്തെ മുഴുവൻ ഐശ്വര്യങ്ങളെയും സ്വാധീനിക്കുക എന്നാണ് വിശ്വാസം.
വിഷു ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് മലയാളികള്‍. മലയാള മാസം മേടം ഒന്നിനാണ് വിഷു ആഘോഷിക്കുന്നത്. കാര്‍ഷിക സമൃദ്ധിയുടെ ഓര്‍മ്മപ്പെടുത്തലായാണ് ഈ ദിനം നാം ആഘോഷിക്കുന്നത്. വിഷുവിനു ചെയ്യുന്ന കാര്യങ്ങളുടെ ഫലങ്ങൾ അടുത്ത ഒരു കൊല്ലക്കാലം നിലനിൽക്കുന്നു എന്നാണ് വിശ്വാസം. വിഷുക്കണി ഒരുക്കിയും, കൈനീട്ടം നല്‍കിയും, സദ്യ കഴിച്ചും മലയാളികള്‍ വിഷും ആഘോഷിക്കുന്നു. പുതിയ വർഷത്തെ ആദ്യ ദിനമായ മേട മാസം ഒന്നാം തീയതി പുലർച്ചെയുള്ള ആദ്യകാഴ്ചയെ കണികാണൽ എന്നു പറയുന്നു. ഇതായിരിക്കും ഒരു വർഷത്തെ മുഴുവൻ ഐശ്വര്യങ്ങളെയും സ്വാധീനിക്കുക എന്നാണ് വിശ്വാസം.
വിഷുവിനെ കുറിച്ച് നിരവധി ഐതീഹ്യങ്ങളാണുള്ളത്. അതിലൊന്ന് ഇങ്ങനെയാണ്: നരകാസുരൻ്റെ ഉപദ്രവം സഹിക്കവയ്യാതെ ശ്രീകൃഷ്ണനും ഗരുഡനും സത്യഭാമയു മൊത്ത് അസുരന്മാരോട് യുദ്ധം ചെയ്തു. യുദ്ധത്തിൽ നരകാസുരൻ, മുരൻ, താമ്രൻ, അന്തരീക്ഷൻ, ശ്രവണൻ, വസു വിഭാസു, നഭ സ്വാൻ, അരുണൻ തുടങ്ങിയ അസുരന്മാരെയെല്ലാം നിഗ്രഹിച്ചു. ശ്രീകൃഷ്ണൻ അസുര ശക്തിക്കു മേൽ വിജയം നേടിയ ദിനമാണ് വിഷുവെന്ന് ഒരു കഥ.
undefined
മറ്റൊരു ഐതീഹ്യം രാവണനുമായി ബന്ധപ്പെട്ടതാണ്. രാക്ഷസ രാജാവായ രാവണന്‍ ലങ്ക ഭരിക്കുന്ന കാലത്ത് സൂര്യനെ നേരേ ഉദിക്കാന്‍ അനുവദിച്ചിരുന്നില്ല. വെയില്‍ കൊട്ടാരത്തിനകത്ത് കടന്നു ചെന്നത് ഒരിക്കല്‍ രാവണന് ഇഷ്ടമായില്ലത്രേ. ഒടുവില്‍ കുറേ നാളുകള്‍ക്ക് ശേഷം ശ്രീരാമന്‍ രാവണനെ നിഗ്രഹിച്ചതിനുശേഷം സൂര്യന്‍ നേരേ ഉദിക്കുകയും ഈ സന്തോഷം ജനങ്ങള്‍ പ്രകടിപ്പിക്കുന്നതുമാണ് വിഷു ആഘോഷം എന്നും പറയപ്പെടുന്നു.
Also read: വിഷുവിന് തയ്യാറാക്കാം ഈ സ്പെഷ്യൽ വിഷുക്കട്ട; റെസിപ്പി