വാമികയുടെ മുഖം വ്യക്തമാക്കുന്ന ചിത്രങ്ങളോ വീഡിയോകളോ ഇരുവരും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടേയില്ല. മകളുടെ ചിത്രമെടുക്കരുതെന്ന് പലപ്പോഴും പാപ്പരാസികളോടും മാധ്യമങ്ങളോടും അഭ്യര്‍ത്ഥിക്കുന്ന താരദമ്പതികളുടെ വീഡിയോകളും നാം കണ്ടിട്ടുണ്ട്.
നിരവധി ആരാധകരുള്ള താരദമ്പതികളാണ് ബോളിവുഡ് നടി അനുഷ്ക ശർമയും ക്രിക്കറ്റ് നായകന്‍ വിരാട് കോലിയും. 2021 ജനുവരി 11- നാണ് ഇരുവരുടെയും ജീവിതത്തില്‍ പുതിയൊരു അതിഥി എത്തിയത്. മകള്‍ വാമികയുടെ സ്വകാര്യത ഉറപ്പുവരുത്താൻ താരദമ്പതികള്‍ എപ്പോഴും ശ്രദ്ധിച്ചിരുന്നു.
വാമികയുടെ മുഖം വ്യക്തമാക്കുന്ന ചിത്രങ്ങളോ വീഡിയോകളോ ഇരുവരും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടേയില്ല. മകളുടെ ചിത്രമെടുക്കരുതെന്ന് പലപ്പോഴും പാപ്പരാസികളോടും മാധ്യമങ്ങളോടും അഭ്യര്‍ത്ഥിക്കുന്ന താരദമ്പതികളുടെ വീഡിയോകളും നാം കണ്ടിട്ടുണ്ട്.
ഇപ്പോഴിതാ മകളുടെ രണ്ടാം പിറന്നാളിന് ആശംസകളുമായി രംഗത്തെത്തിയിരിക്കുകയാണ് കോലി. കോലിക്കൊപ്പമുള്ള മകളുടെ മുഖം വ്യക്തമാകാത്ത ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചുകൊണ്ടാണ് കോലി പിറന്നാള്‍ ആശംസ നേര്‍ന്നത്. 'എന്‍റെ ഹൃദയമിടിപ്പിന് രണ്ട്' എന്ന ക്യാപ്ഷനോടെ ആണ് കോലി ചിത്രം പങ്കുവച്ചത്. നിരവധി പേരാണ് കോലിയുടെ പോസ്റ്റ് ലൈക്ക് ചെയ്തതും കമന്‍റുകള്‍ രേഖപ്പെടുത്തിയതും.
വാമികയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേരുകയായിരുന്നു ആരാധകര്‍. അനുഷ്കയും മകള്‍ക്കൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച് മകള്‍ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ 2017-ലായിരുന്നു അനുഷ്കയും കോലിയും വിവാഹിതരായത്.
അതേസമയം, ഇന്ത്യൻ ക്രിക്കറ്റര്‍ ജുലാൻ ഗോസ്വാമിയുടെ ജീവിത കഥ പറയുന്ന 'ഛക്ദ എക്സ്‍പ്രസ്' എന്ന ബോളിവുഡ് ചിത്രത്തില്‍ ജുലാൻ ഗോസ്വാമിയായി അഭിനയിക്കുന്നത് അനുഷ്ക ശര്‍മയാണ്. നെറ്റ്ഫ്ലിക്സില്‍ ഡയറക്ട് റിലീസായി എത്താനിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രോസിത് റോയ് ആണ്. അഭിഷേക് ബാനര്‍ജി ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. പ്രതിക ഷാ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. തന്റെ 'ഛക്ദ എക്സ്‍പ്രസ്' എന്ന സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചപ്പോള്‍ ജൂലൻ ഗോസ്വാമിക്ക് നന്ദി പറയാനും അനുഷ്‍ക ശര്‍മ മറന്നില്ല.
Also Read: 'മയൊണൈസ് എന്താ നിന്‍റെ ഗേള്‍ഫ്രണ്ടോ?' മകനെ പക്കാവട കഴിപ്പിക്കാന്‍ നോക്കുന്ന അമ്മ; വീഡിയോ