ചുറ്റിലും മഞ്ഞ് വീണുകിടക്കുന്ന പകുതി തണുത്തുറഞ്ഞ തടാകത്തിൽ നിന്ന് കറുപ്പ് നിറത്തിലുള്ള നീന്തൽ വസ്ത്രം ധരിച്ച യുവതി മുങ്ങി നിവരുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത്. തുടർന്ന് മഞ്ഞിൽ വച്ചിരിക്കുന്ന ഒരു കപ്പ് ചൂടുകാപ്പി എടുത്തു കുടിക്കുകയാണ് യുവതി.
സോഷ്യല്‍ മീഡിയയിലൂടെ ദിവസവും നാം നിരവധി വീഡിയോകള്‍ കാണാറുണ്ട്. ഇവിടെയിതാ
മൈനസ് 27 ഡിഗ്രി സെല്‍ഷ്യസ് തണുപ്പുള്ള ഒരു പ്രദേശത്തിലെ തടാകത്തിൽ നീന്തുന്ന യുവതിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 'ദ് ബെസ്റ്റ് വൈറൽ' എന്ന ട്വിറ്റർ അക്കൗണ്ടിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്.
ചുറ്റിലും മഞ്ഞ് വീണുകിടക്കുന്ന പകുതി തണുത്തുറഞ്ഞ തടാകത്തിൽ നിന്ന് കറുപ്പ് നിറത്തിലുള്ള നീന്തൽ വസ്ത്രം ധരിച്ച യുവതി മുങ്ങി നിവരുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത്. തുടർന്ന് മഞ്ഞിൽ വച്ചിരിക്കുന്ന ഒരു കപ്പ് ചൂടുകാപ്പി എടുത്തു കുടിക്കുകയാണ് യുവതി. ഒരു സ്വിപ്പ് എടുത്ത ശേഷം മൊബൈലിൽ പ്രദേശത്തെ താപനിലയും യുവതി കാണിക്കുന്നു. മൈനസ് 27 ഡിഗ്രിയാണ് താപനില എന്ന് ഫോണില്‍ വ്യക്തമായി കാണാം.
റഷ്യയുടെ തലസ്ഥാനമായ മോസ്കോയ്ക്കു സമീപ പ്രദേശത്തു നിന്നാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. വീഡിയോ ഇതുവരെ ഒരു മില്യണ്‍ ആളുകളാണ് കണ്ടത്. നിരവധി പേരാണ് ഇതിനോടകം തന്നെ വീഡിയോ ലൈക്ക് ചെയ്യുകയും കമന്‍റുകള്‍ രേഖപ്പെടുത്തുകയും ചെയ്തതും.
Coffee for the coldpic.twitter.com/c0KgxVqfAh
— Lo+Viral 🔥 (@TheBest_Viral)
Also Read: 180 ഡിഗ്രിയിൽ വളഞ്ഞ് വധു; വരണമാല്യം അണിയിക്കാൻ കഷ്ടപ്പെട്ട് വരന്‍; വൈറലായി വീഡിയോ