ഒരുകൂട്ടം പക്ഷികള്‍ക്ക് ഭക്ഷണം നല്‍കുന്ന ഒരു കുരുന്നിനെ ആണ് വീഡിയോയില്‍ കാണുന്നത്. കൈയില്‍ കരുതിയിരുന്ന പ്ലേറ്റിലെ ഭക്ഷണം ഒരു വടി ഉപയോഗിച്ചെടുത്ത് പക്ഷികള്‍ക്ക് നല്‍കുകയാണ് ഈ ബാലന്‍.
പ്രചോദിപ്പിക്കുന്ന ഒട്ടേറെ വീഡിയോകളാണ് ദിവസവും സാമൂഹിക മാധ്യമത്തില്‍ പ്രത്യക്ഷപ്പെടുന്നത്. പ്രത്യേകിച്ച് കുട്ടികള്‍ക്ക് മൃഗങ്ങളോടുള്ള കരുണ, സ്നേഹം തുടങ്ങിയവ കാണിക്കുന്ന പല വീഡിയോകളും സൈബര്‍ ലോകത്ത് ഹിറ്റാകാറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ സഹജീവി സ്‌നേഹത്തിന്‍റെ പ്രാധാന്യം സൂചിപ്പിക്കുന്ന ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
ഒരുകൂട്ടം പക്ഷികള്‍ക്ക് ഭക്ഷണം നല്‍കുന്ന ഒരു കുരുന്നിനെ ആണ് വീഡിയോയില്‍ കാണുന്നത്. കൈയില്‍ കരുതിയിരുന്ന പ്ലേറ്റിലെ ഭക്ഷണം ഒരു വടി ഉപയോഗിച്ചെടുത്ത് പക്ഷികള്‍ക്ക് നല്‍കുകയാണ് ഈ ബാലന്‍. പക്ഷികള്‍ വളരെ സ്നേഹത്തോടെ അത് ഭക്ഷിക്കുന്നതും വീഡിയോയില്‍ കാണാം. ട്വിറ്ററിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്.
undefined
1.5 മില്യണ്‍ ആളുകളാണ് വീഡിയോ ഇതുവരെ കണ്ടത്. നിരവധി പേര്‍ വീഡിയോ ലൈക്ക് ചെയ്യുകയും കമന്‍റുകള്‍ രേഖപ്പെടുത്തുകയും ചെയ്തു. സഹജീവി സ്‌നേഹത്തിന്‍റെ ഉത്തമ ഉദാഹരണമാണ് ഈ വീഡിയോ എന്നാണ് വീഡിയോ കണ്ട ആളുകളുടെ അഭിപ്രായം. കുട്ടികള്‍ക്ക് ഇത്തരത്തിലുള്ള സഹജീവി സ്‌നേഹം വളര്‍ത്തുന്നതിന്‍റെ പ്രാധാന്യത്തെ കുറിച്ചും പലരും പറഞ്ഞു.
“Kindness is giving hope to those who think they are all alone in this world.” pic.twitter.com/NjlZjvxGG1
— Vala Afshar (@ValaAfshar)
അതേസമയം, ആശുപത്രിയില്‍ കിടക്കുന്ന തന്‍റെ അമ്മയുടെ ചിത്രം കണ്ട ഒരു കുട്ടിയുടെ വീഡിയോ ആണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഈ കുഞ്ഞിന്‍റെ അമ്മ കിഡ്നി സ്റ്റോണിന് ചികിത്സ തേടി കുറച്ചു ദിവസമായി ആശുപത്രിയിലാണ്. കുറച്ച് ദിവസമായി വേര്‍പിരിഞ്ഞിരിക്കുന്ന തന്‍റെ അമ്മയുടെ ചിത്രം കിട്ടിയപ്പോള്‍, കുഞ്ഞ് മനസില്‍ സന്തോഷം നിറഞ്ഞു, മുഖത്ത് ചിരി വിടര്‍ന്നു. കുറച്ച് നിമിഷം അമ്മയുടെ മുഖത്ത് നോക്കിയതിന് ശേഷം അമ്മയെ സ്പര്‍ശിക്കാന്‍ നോക്കുകയും ശേഷം അമ്മയുടെ ചിത്രത്തില്‍ ഉമ്മ നല്‍കുകയുമായിരുന്നു കുരുന്ന്. അമ്മയുടെ ഐഡി കാര്‍ഡാണ് കുരുന്നിന് നല്‍കിയത്. അവന്‍ അമ്മയെ പെട്ടെന്ന് തിരിച്ചറിയുകയായിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്.
Also Read: നാളെ 'പ്രൊപോസ് ഡേ'; പ്രണയാഭ്യര്‍ത്ഥന നടത്തുന്നതിന് മുമ്പ് അറിയാം ഇക്കാര്യങ്ങള്‍...