അവൻ തന്റെ ഇടതു കാലിന്റെ വിരലുകൾ ഉപയോഗിച്ച് വില്ലു വലിക്കുകയും ഏതാനും അടി അകലെയുള്ള ട്രൈപോഡിൽ കെട്ടിയ ബലൂണിനെ ലക്ഷ്യമാക്കി അമ്പ് തൊടുത്തുവിടുകയുമായിരുന്നു.
പല തരത്തിലുള്ള വീഡിയോകളാണ് നാം ദിവസവും സോഷ്യല്‍ മീഡിയയിലൂടെ കാണുന്നത്. ഇപ്പോഴിതാ കാൽ വിരലുകളാല്‍ അമ്പ് തൊടുത്തുവിടുന്ന ഒരു ബാലന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അമ്പെയ്ത്ത് അഥവാ ആർച്ചറി അങ്ങനെ പെട്ടെന്ന് ആര്‍ക്കും ചെയ്യാന്‍ പറ്റുന്നതല്ല.
ഏറെ പരിശീലനവും ഏകാഗ്രതയും വേണ്ടുന്ന ഒന്നാണിത്. കൈകള്‍ കൊണ്ടു പോലും ബുദ്ധിമുട്ടുള്ള ഈ അമ്പെയ്ത്ത് അനായാസേന കാൽ വിരലുകളാല്‍ ചെയ്യുകയാണ് ഈ മിടുക്കന്‍ ബാലന്‍. അമ്പും വില്ലുമായി ഒരു യോഗാ മാറ്റില്‍ നിൽക്കുന്ന ബാലനെ ആണ് വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത്. ശേഷം അമ്പും വില്ലും വലതു കാലിന്റെ വിരലുകൊണ്ട് പിടിച്ച് ഇരു കൈകളും നിലത്തൂന്നി നിൽക്കുകയാണ് ഈ മിടുക്കന്‍.
ശേഷം അവൻ തന്റെ ഇടതു കാലിന്റെ വിരലുകൾ ഉപയോഗിച്ച് വില്ലു വലിക്കുകയും ഏതാനും അടി അകലെയുള്ള ട്രൈപോഡിൽ കെട്ടിയ ബലൂണിനെ ലക്ഷ്യമാക്കി അമ്പ് തൊടുത്തുവിടുകയുമായിരുന്നു. അമ്പ് കൃതമായി ലക്ഷ്യസ്ഥാനത്ത് കൊള്ളുന്നതും വീഡിയോയില്‍ കാണാം. ട്വിറ്ററിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്.
നിരവധി പേരാണ് വീഡിയോ ലൈക്ക് ചെയ്തതും കമന്‍റുകള്‍ രേഖപ്പെടുത്തിയതും. പലരും ബാലന്‍റെ കഴിവിനെ പ്രശംസിച്ചു കൊണ്ടാണ് കമന്‍റുകള്‍ ചെയ്തത്. അതേസമയം ഈ കുട്ടിയുടെ പേരോ മറ്റ് വിവരങ്ങളോ ഒന്നും ലഭ്യമല്ല.
Arjun is still there....
Idli DEPTH Poha Patriotism pic.twitter.com/HKhCFQCHYl
Also Read: വീണ്ടും പ്രചോദിപ്പിക്കുന്ന വര്‍ക്കൗട്ട് വീഡിയോയുമായി ജാന്‍വി കപൂര്‍