കുഞ്ഞിനെ വായിലാക്കി കടന്നുകളയാൻ ശ്രമിക്കുമ്പോള്‍ പാമ്പിനെ വിടാതെ എലി ആക്രമിക്കുകയാണ്.
മാതൃസ്നേഹത്തിന്‍റെ ഉദാത്ത മാതൃക വ്യക്തമാകുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. 48 സെക്കന്റുള്ള വീഡിയോയിൽ ഒരു എലിയും അതിന്റെ കുഞ്ഞും ഒരു പാമ്പുമാണ് കഥാപാത്രങ്ങൾ. തന്‍റെ കുഞ്ഞിനെ വായിലാക്കിയ പാമ്പിനോട് മല്ലിടുന്ന എലിയെ ആണ് വീഡിയോയിൽ കാണുന്നത്.
കുഞ്ഞിനെ വായിലാക്കി കടന്നുകളയാൻ ശ്രമിക്കുമ്പോള്‍ പാമ്പിനെ വിടാതെ എലി ആക്രമിക്കുകയാണ്. തുടര്‍ന്ന് സഹിക്കെട്ട് കുഞ്ഞിനെ ഉപേക്ഷിച്ച് പാമ്പ് പായുന്നതും വീഡിയോയില്‍ കാണാം. എന്നിട്ടും അമ്മയെലി വിടാതെ പാമ്പിനെ പിന്തുടർന്ന് കുറ്റിക്കാട്ടിലേയ്ക്ക് പോവുകയായിരുന്നു.
If you haven’t seen what mothers courage is...
It rescues it baby from the snakes mouth. Unbelievable.. pic.twitter.com/3u6QD2PAl0
ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് വീഡിയോ തന്‍റെ ട്വിറ്ററിലൂടെ പങ്കുവച്ചത്. വീഡിയോ വൈറലായതോടെ നിരവധി പേര്‍ കമന്‍റുകളുമായി രംഗത്തെത്തുകയും ചെയ്തു. കുഞ്ഞിനോടുള്ള ഒരു അമ്മയുടെ സ്നേഹമാണിത് എന്നാണ് ആളുകളുടെ അഭിപ്രായം.
Also Read: ശക്തിയില്‍ ഒന്ന് കുരച്ചതാ; പിന്നീട് വളര്‍ത്തുനായയ്ക്ക് സംഭവിച്ചത്...