കാട്ടില്‍ നിന്ന് ഇറങ്ങി ജനവാസ മേഖലകളിലേക്ക് കാട്ടുമൃഗങ്ങള്‍ പ്രവേശിക്കാതിരിക്കാനായി സ്ഥാപിച്ച ഇലക്ട്രിക് വേലിയെ മറികടന്ന് റോഡിലേക്ക് ഇറങ്ങാൻ ആനയെടുക്കുന്ന ബുദ്ധിയും പരിശ്രമവും ആണ് വീഡിയോയുടെ കൗതുകം.
സോഷ്യല്‍ മീഡിയയിലൂടെ ഓരോ ദിവസവും രസകരമായ എത്രയോ വീഡിയോകളാണ് നാം കാണാറ്, അല്ലേ? ഇവയില്‍ മൃഗങ്ങളെയും ജീവികളെയുമെല്ലാം സംബന്ധിച്ച് വരുന്ന വീഡിയോകളാണെങ്കില്‍ അവയ്ക്ക് കാഴ്ചക്കാരേറെയാണ്. കാരണം പലപ്പോഴും നമുക്ക് നേരിട്ട് കാണാനോ അനുഭവിക്കാനോ ഒന്നും കഴിയാത്ത കാഴ്ചകളോ അറിവുകളോ ആണ് പലപ്പോഴും ഇത്തരത്തിലുള്ള വീഡിയോകളിലുണ്ടാകാറ്.
പ്രത്യേകിച്ച് കാട്ടിനകത്ത് നിന്നോ അല്ലെങ്കില്‍ വന്യമൃഗങ്ങളുടേതോ ആയ വീഡിയോകളാണ് ഇത്തരത്തില്‍ കാഴ്ചക്കാരെ ഏറെയും സമ്പാദിക്കാറ്. ഇവയാണെങ്കില്‍ കുറെക്കൂടി നമ്മളില്‍ കൗതുകമുണര്‍ത്താറുണ്ട് എന്നതാണ് സത്യം.
undefined
ഇങ്ങനെ സോഷ്യല്‍ മീഡിയിയല്‍ വൈറലാകുന്ന വീഡിയോകളില്‍ വലിയൊരു വിഭാഗവും ആനകളെ കുറിച്ചുള്ളത് തന്നെയായിരിക്കും. സമാനമായ രീതിയില്‍ മുമ്പ് വൈറലായൊരു വീഡിയോ ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയിയല്‍ ഏറെ ശ്രദ്ധ നേടുകയാണ്. ഇതിലും ആന തന്നെ താരം.
കാട്ടില്‍ നിന്ന് ഇറങ്ങി ജനവാസ മേഖലകളിലേക്ക് കാട്ടുമൃഗങ്ങള്‍ പ്രവേശിക്കാതിരിക്കാനായി സ്ഥാപിച്ച ഇലക്ട്രിക് വേലിയെ മറികടന്ന് റോഡിലേക്ക് ഇറങ്ങാൻ ആനയെടുക്കുന്ന ബുദ്ധിയും പരിശ്രമവും ആണ് വീഡിയോയുടെ കൗതുകം. നമുക്കറിയാം ഇലക്ട്രിക് വേലിയില്‍ പെട്ട് എത്രയോ കാട്ടുമൃഗങ്ങള്‍ ചത്തിട്ടുണ്ട്. ഇത് പേടിക്കേണ്ടൊരു കുരുക്ക് തന്നെയാണ്. എന്നിട്ടും ആത്മവിശ്വാസത്തോടെ അതിനെ മറികടക്കുകയാണ് ആന.
ആദ്യം ഇലക്ട്രിക് കമ്പിവേലിയില്‍ ചെറുതായി കാല് കൊണ്ട് തട്ടിനോക്കുകയാണ് ആന ചെയ്യുന്നത്. എത്രമാത്രം വൈദ്യുതി പ്രവാഹമുണ്ടെന്ന് പരിശോധിക്കുന്നതാണെന്ന് വ്യക്തം. ഏറെ ശ്രദ്ധയോടെയാണ് ഇത് ചെയ്യുന്നത്. ശേഷം പതിയെ വേലിക്ക് സപ്പോര്‍ട്ടായി വച്ചിരിക്കുന്ന മരക്കുറ്റിയില്‍ മാത്രം തൊട്ട് അത് പതിയെ മറിച്ചിടുന്നു. ഇതുവഴി കമ്പിയില്‍ തട്ടാതെ കാടിറങ്ങുകയാണ് ആന.
ശേഷമിറങ്ങുന്നത് വാഹനങ്ങളെല്ലാം സജീവമായി പൊയ്ക്കൊണ്ടിരിക്കുന്ന മേഖലയിലേക്കാണ്. പക്ഷേ ഇതൊന്നും ശ്രദ്ധിക്കാതെ നേരെ വിപരീത ദിശയില്‍ കാട്ടിലേക്ക് തന്നെയാണ് ആശാൻ പോകുന്നത്. മുമ്പ് സോഷ്യല്‍ മീഡിയയില്‍ ഏറെ പേര്‍ പങ്കുവച്ച വീഡിയോ ഇപ്പോള്‍ വീണ്ടും വൈറലാകുമ്പോഴും കാഴ്ചക്കാര്‍ക്ക് കുറവൊന്നുമില്ല.
ആനയുടെ ബുദ്ധിക്കും ആത്മവിശ്വാസത്തിനുമെല്ലാം കയ്യടിക്കുന്നവര്‍ ഏറെയാണ്. ഒപ്പം തന്നെ ഇലക്ട്രിക് വേലിയുടെ ആവശ്യകത, കാട്ടുമൃഗങ്ങളുടെ സുരക്ഷ, അവ മനുഷ്യനുണ്ടാക്കുന്ന ശല്യം എന്നുതുടങ്ങി ഗൗരവമായ വിഷയങ്ങളും ചര്‍ച്ച ചെയ്യുന്നവരുമുണ്ട്.
എന്തായാലും ആനയുടെ വീഡിയോ ഒന്ന് കണ്ടുനോക്കൂ...
A masterclass from a pachyderm on how to overcome obstacles:
1) Carefully test how strong the challenge really is & where it might have least resistance.
2) Slowly apply pressure at the point of greatest leverage of your own strength.
3) Walk confidently through…
😊 pic.twitter.com/SmYm8iRWKH
Also Read:- വീട്ടിനകത്ത് ആരുമറിയാതെ വിരുന്നെത്തിയ ആള്‍ ആരാണെന്ന് നോക്കിക്കേ...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യബില്‍ കാണാം:-