'ഓണ്‍ലൈൻ പാര്‍സലില്‍ കൊടുത്ത അഡ്രസ് കണ്ടോ?'; വൈറലായി ഫോട്ടോ

By Web Team  |  First Published Jan 17, 2023, 7:49 PM IST

മുൻകാലങ്ങളില്‍ നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് ഓണ്‍ലൈൻ ഓര്‍ഡറുകളുടെ ഡെലിവെറി നടന്നിരുന്നതെങ്കില്‍ നിലവില്‍ ഇത് ഗ്രാമങ്ങളിലേക്കും, കൂടുതല്‍ ഉള്‍നാടൻ പ്രദേശങ്ങളിലേക്കുമെല്ലാം വ്യാപിച്ചുകഴിഞ്ഞിരിക്കുന്നു. എത്ര ദൂരം സഞ്ചരിച്ചും ഉപഭോക്താവിലേക്ക് ഉത്പന്നങ്ങള്‍ എത്തിക്കുന്നതില്‍ വിവിധ കമ്പനികള്‍ ഇന്ന് മത്സരിക്കുന്നത് പതിവ് കാഴ്ചയാണ്. 


ഇത് ഓണ്‍ലൈൻ ഷോപ്പിംഗിന്‍റെ കാലമാണ്. വീട്ടിലിരുന്ന് കൊണ്ട് തന്നെ നമുക്കാവശ്യമുള്ളതും ഇഷ്ടമുള്ളതുമായ വ്യത്യസ്തമായ ഉത്പന്നങ്ങള്‍ പണമുണ്ടെങ്കില്‍ ഓര്‍ഡറിലൂടെ വളരെ ലളിതമായി സ്വന്തമാക്കാൻ സാധിക്കും. 

മുൻകാലങ്ങളില്‍ നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് ഓണ്‍ലൈൻ ഓര്‍ഡറുകളുടെ ഡെലിവെറി നടന്നിരുന്നതെങ്കില്‍ നിലവില്‍ ഇത് ഗ്രാമങ്ങളിലേക്കും, കൂടുതല്‍ ഉള്‍നാടൻ പ്രദേശങ്ങളിലേക്കുമെല്ലാം വ്യാപിച്ചുകഴിഞ്ഞിരിക്കുന്നു. എത്ര ദൂരം സഞ്ചരിച്ചും ഉപഭോക്താവിലേക്ക് ഉത്പന്നങ്ങള്‍ എത്തിക്കുന്നതില്‍ വിവിധ കമ്പനികള്‍ ഇന്ന് മത്സരിക്കുന്നത് പതിവ് കാഴ്ചയാണ്. 

Latest Videos

എന്നാല്‍ ഉപഭോക്താവ് ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യുമ്പോള്‍ കൃത്യമായ വിലാസം നല്‍കിയില്ലെങ്കില്‍ അത് തീര്‍ച്ചയായും ഡെലിവെറി സര്‍വീസിനെ ബാധിക്കും. ഇത്തരത്തില്‍ ഡെലിവെറി ഏജന്‍റിനെ കുഴക്കിയ ഒരു വിലാസമാണിപ്പോള്‍ സോഷ്യല്‍ മീഡയയില്‍ വൈറലാകുന്നത്. 

സംഗതി വ്യാജമാണോ യഥാര്‍ത്ഥമാണോ എന്നതില്‍ ഇപ്പോഴും വ്യക്തതയില്ല. എന്നാല്‍ ഈ ഫോട്ടോ വലിയ രീതിയിലാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കപ്പെടുന്നത്. രാജസ്ഥാനിലെ ജോധ്പൂരില്‍ നിന്നാണ് ഓര്‍ഡര്‍.  ഭികാറാം എന്ന പേരിലാണ് ഓര്‍ഡര്‍ പ്ലേസ് ചെയ്തിരിക്കുന്നത്. 

ഇദ്ദേഹത്തിന്‍റെ പേരിന് ശേഷം വിലാസത്തിന് പകരമായി വീട്ടിലേക്ക് എങ്ങനെ എത്താമെന്നതാണ് വിശദമായി കൊടുത്തിരിക്കുന്നത്.  ഒരു ഗ്രാമത്തിന്‍റെ പേര് നല്‍കി, ഇവിടെയെത്തുന്നതിന് ഒരു കിലോമീറ്റര്‍ മുമ്പായി ഒരു കൃഷിയിടവും റെയില്‍വേ ക്രോസിംഗും കാണാമെന്നും അവിടെയെത്തുമ്പോള്‍ എന്നെ വിളിച്ചാല്‍ ഞാൻ അങ്ങോട്ട് വരാം എന്നും മറ്റുമാണ് വിലാസം നല്‍കേണ്ടിടത്ത് നല്‍കിയിരിക്കുന്നത്. 

ഇതിന് ശേഷം യഥാര്‍ത്ഥത്തില്‍ ഡെലിവെറിക്ക് ആവശ്യമായിട്ടുള്ള വിലാസവും ഈ ഭാഗത്ത് തന്നെ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഇങ്ങനെയെല്ലാം ഓൺലൈൻ ഓര്‍ഡറിനൊപ്പം അഡ്രസ് നല്‍കുന്നവരുണ്ടെന്നും ഇതെല്ലാം നടക്കുന്നത് തന്നെയാണെന്നും വാദിക്കുന്നവരുണ്ട്. അതേസമയം ഇങ്ങനെയൊന്നും ആരും ചെയ്യില്ലെന്നും ഇത് തമാശയ്ക്ക് വേണ്ടി മാത്രം ആരോ തയ്യാറാക്കിയതാണെന്നും വാദിച്ച് മറുപക്ഷവും. എന്തായാലും സംഭവം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു എന്നതിന് സംശയമില്ല. 

 

Delivery wala marte dam tak iska address yaad rakhega 🤣🤣 pic.twitter.com/qaeDaOMWHY

— Nishant 🇮🇳 (@Nishantchant)

Also Read:- 50 ഇഞ്ച് ടിവി ഓര്‍ഡര്‍ ചെയ്തു, വന്നപ്പോള്‍ '44 ഇഞ്ച്'; സംഭവിച്ചത് രസകരമായ അബദ്ധം! 

tags
click me!