ആദ്യമൊക്കെ വ്യായാമം ചെയ്യാൻ സിൻഡറിന് മടിയായിരുന്നു. അവൾ ഇപ്പോൾ ട്രെഡ്മില്ലുമായി പൊരുത്തപ്പെട്ടു കഴിഞ്ഞുവെന്ന് സിൻഡറിന്റെ ഡോക്ടർ പറയുന്നു.
സിൻഡർബ്ലോക്ക് എന്ന പൂച്ചയാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ താരം. അമിതവണ്ണമുള്ള ഈ പൂച്ച വ്യായാമം ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുകയാണ്. അണ്ടർവാട്ടർ ട്രെഡ്മില്ലിലാണ് സിൻഡറിന്റെ വ്യായാമം. സിൻഡർ ഗെറ്റ്സ് ഫിറ്റ് എന്ന യൂട്യൂബ് അക്കൗണ്ടിൽ വന്ന ആറ് സെക്കൻഡ് ക്ലിപ്പാണ് വെെറലായിരിക്കുന്നത്.
സിൻഡറിന് വ്യായാമം കൂടുതൽ രസത്തോടെ ചെയ്യാൻ 'യു ക്യാൻ ഡു ഇറ്റ്' എന്ന് പറയുന്ന പൂച്ചകളുടെ ശബ്ദവും കേൾപ്പിക്കുന്നത് വീഡിയോയിൽ കേൾക്കാം. സിൻഡറിന് ഭാരം കൂടിയത് കാരണം ചാടാനും ഓടാനും വളരെ പ്രയാസമാണ്. നാല് കിലോ ഉടനെ കുറയ്ക്കണമെന്നാണ് സിൻഡറിന്റെ ഡോക്ടർ പറയുന്നത്.
ആദ്യമൊക്കെ വ്യായാമം ചെയ്യാൻ സിൻഡറിന് മടിയായിരുന്നു. അവൾ ഇപ്പോൾ ട്രെഡ്മില്ലുമായി പൊരുത്തപ്പെട്ടു കഴിഞ്ഞുവെന്ന് സിൻഡറിന്റെ ഡോക്ടർ പറയുന്നു. നിരവധി പേരാണ് ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. സിൻഡർ മാതൃകയാണെന്നാണ് ചിലർ വീഡിയോയ്ക്ക് താഴേ കമന്റ് ചെയ്തതു.