ഫ്ലോറൽ സാരിയിൽ അതിമനോഹരിയായി വിൻസി; വൈറലായി വീഡിയോ

By Web Team  |  First Published Mar 11, 2023, 11:35 AM IST

'വികൃതി’ എന്ന സിനിമയിലൂടെ ആണ് താരം അരങ്ങേറ്റം കുറിച്ചത്. ഇപ്പോഴിതാ വിന്‍സിയുടെ ഏറ്റവും പുത്തന്‍ ഫോട്ടോഷൂട്ട് വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സാരിയിൽ അതിമനോഹരിയായിരിക്കുകയാണ് വിന്‍സി. 


റിയാലിറ്റി ഷോയിലൂടെ ആരാധകരുടെ മനസ്സില്‍ ഇടംനേടിയ താരമാണ് വിൻസി അലോഷ്യസ്‍. 'വികൃതി’ എന്ന സിനിമയിലൂടെ ആണ് താരം അരങ്ങേറ്റം കുറിച്ചത്. ഇപ്പോഴിതാ വിന്‍സിയുടെ ഏറ്റവും പുത്തന്‍ ഫോട്ടോഷൂട്ട് വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സാരിയിൽ അതിമനോഹരിയായിരിക്കുകയാണ് വിന്‍സി. 

ഫ്ലോറൽ സെറ്റ് സാരിയിൽ ആണ് വിന്‍സി തിളങ്ങിയത്. മഞ്ഞയും മജന്തയും നിറത്തിലുള്ള ഫ്ലോറല്‍ പ്രിന്‍റുകളാണ് സെറ്റ് സാരിയെ മനോഹരമാക്കുന്നത്. മജന്തയില്‍ വെള്ളനിറത്തിലുള്ള ലൈനോടു കൂടിയ ബ്ലൗസാണ് സാരിക്കൊപ്പം താരം പെയര്‍ ചെയ്തത്. തലയിൽ ജമന്തി പൂവും കയ്യിൽ പച്ച വളകളുമണിഞ്ഞാണ് വിന്‍സി ലുക്ക് കംപ്ലീറ്റാക്കിയത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

Latest Videos

A post shared by VINCY.SONY.ALOSHIOUS. (@vincy_sony_aloshious)

 

ഇതിന്‍റെ ചിത്രങ്ങളും വീഡിയോകളും വിന്‍സി തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ഇതാരാ വിദ്യാബാലനോ അതോ റാണി മുഖർജിയോ എന്നാണ് ആരാധകർ കമന്റ് ചെയ്യുന്നത്.

അതേസമയം, വിൻസി പ്രധാന കഥാപാത്രമായ ചിത്രം 'രേഖ' ഒടിടിയിലേക്ക് എത്തുകയാണ് എന്നാണ് പുതിയ റിപ്പോര്‍ട്ട്.ജിതിൻ ഐസക് തോമസാണ് ചിത്രം സംവിധാനം ചെയ്‍തത്. മികച്ച അഭിപ്രായം നേടിയെങ്കിലും ചിത്രം തിയറ്ററുകളില്‍ നിന്ന് വളരെ വേഗം മാറിയിരുന്നു. തിയറ്ററുകളും ഷോകളുടെ എണ്ണവും കുറവായതില്‍ വിൻസി നേരത്തെ നിരാശ പ്രകടിപ്പിച്ചിരുന്നു. 'രേഖ വലിയ തിയറ്ററുകളോ ഷോസ് ഒന്നും ഇല്ല. ഒരുപാട് കഷ്‍ടപ്പെട്ട് ചെയ്‍ത സിനിമ, ആളുകൾ ചോദിക്കുന്നു എന്താ ഷോകൾ കുറവാണല്ലോ, ഞങ്ങളുടെ നാട്ടിൽ ഇല്ലല്ലോ, പോസ്റ്റർ ഇല്ലല്ലോ എന്നൊക്കെ. സത്യം പറഞ്ഞാൽ വിഷമം ഉണ്ട്. ഇങ്ങനെ ആവും എന്ന് വിചാരിച്ചില്ല. ആകെ ഉള്ളത് ഞങ്ങളുടെ സിനിമയുടെ വിശ്വാസം മാത്രം ഉള്ളു, വല്യ സ്റ്റാർ കാസ്റ്റ് ഒന്നും ഇല്ലാത്തോണ്ട് ഞങ്ങൾക്ക് ഇത്രയൊക്കെ കാര്യങ്ങൾ കിട്ടത്തുള്ളു. ഇനി നിങ്ങളുടെ കയ്യിലാണ് എല്ലാം, ഉള്ള ഷോസ് അത് കാണാൻ ശ്രമിക്കണം. ഇല്ലെങ്കിൽ നാളെ ഞങ്ങടെ സിനിമ അവിടെ കാണില്ല. ഒരു പാട് പ്രതീക്ഷയോടെ കാത്തിരിക്കുന്നു'- എന്നാണ് വിൻസി അന്ന് സാമൂഹ്യ മാധ്യമത്തില്‍ കുറിച്ചത്.

'രേഖ'യെ പ്രശംസിച്ച് ഒട്ടേറെ പേര്‍ രംഗത്ത് എത്തുകയും ചെയ്‍തിരുന്നു. മാര്‍ച്ച് 10ന് നെറ്റ്ഫ്ളിക്സില്‍ സ്‍ട്രീമിംഗ് തുടങ്ങുമെന്നാണ് രേഖയുടെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.

 

Also Read: അക്വാ ബ്ലൂ ഔട്ട്ഫിറ്റിൽ തിളങ്ങി ജാക്വിലിന്‍ ഫെർണാണ്ടസ്; ചിത്രങ്ങൾ വൈറല്‍

click me!