മുമ്പ് മണ്‍മറഞ്ഞുപോയ ഏതോ ജ്ഞാനിയുടെ പുനര്‍ജന്മമായാണ് ഈ പാമ്പിനെ ഇവര്‍ കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ഇതിനായി ഒരമ്പലവും ഈ ഗുഹയ്ക്കരികില്‍ ഉണ്ടാക്കിയിട്ടിട്ടുണ്ട്. 'അജ്ഗര്‍ ദാദ' എന്നാണ് ഭക്തിപൂര്‍വം ഈ പാമ്പിനെ ഇവര്‍ വിളിച്ചുപോരുന്നത്.
ലോകത്തിലെ ഏറ്റവും വലുപ്പമുള്ള പാമ്പുകള്‍ അനാക്കോണ്ടകളാണെന്നാണ് കരുതപ്പെടുന്നത്. ഗ്രീൻ അനാക്കോണ്ട, യെല്ലോ അനാക്കോണ്ട, ഡാര്‍ക് സ്പോട്ടഡ് അനാക്കോണ്ട എന്നിങ്ങനെ മൂന്ന് തരം അനാക്കോണ്ടകളാണുള്ളത്. ഇവയില്‍ ഗ്രീൻ അനാക്കോണ്ടയാണ് ഏറ്റവും വലുപ്പമുള്ളത്. ദക്ഷിണാഫ്രിക്കയാണ് അനാക്കോണ്ടകളുടെ നാട്.
എന്നാല്‍ അനാക്കോണ്ടയെക്കാള്‍ വലുപ്പമുള്ളൊരു പെരുമ്പാമ്പ് തങ്ങളുടെ നാട്ടിലുണ്ടെന്നാണ് മദ്ധ്യപ്രദേശിലെ സാഗറിലുള്ളവര്‍ പറയുന്നത്. ദശാബ്ദങ്ങളായി ഇവിടെയൊരു ഗുഹയില്‍ പാര്‍ത്തുവരികയാണത്രേ ഈ പാമ്പ്.
undefined
മുമ്പ് മണ്‍മറഞ്ഞുപോയ ഏതോ ജ്ഞാനിയുടെ പുനര്‍ജന്മമായാണ് ഈ പാമ്പിനെ ഇവര്‍ കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ഇതിനായി ഒരമ്പലവും ഈ ഗുഹയ്ക്കരികില്‍ ഉണ്ടാക്കിയിട്ടിട്ടുണ്ട്. 'അജ്ഗര്‍ ദാദ' എന്നാണ് ഭക്തിപൂര്‍വം ഈ പാമ്പിനെ ഇവര്‍ വിളിച്ചുപോരുന്നത്.
ദിവസേന നിരവധി ഭക്തര്‍ ഈ അമ്പലത്തിലെത്തി പ്രാര്‍ത്ഥിക്കാറുണ്ടത്രേ. നാല്‍പത് അടി വലുപ്പമുണ്ട് ഈ പാമ്പിനെന്നാണ് ഇവര്‍ പറയുന്നത്. ഇന്നേ വരെ ആരും ഇതിനെ മുഴുവനായി കണ്ടിട്ടില്ലെന്നാണ് ഇവരുടെ വാദം. എന്നാല്‍ ഏവരും ഭക്തിയോടെ ഇവിടെയെത്തി ഇതിനെ ധ്യാനിച്ച് പ്രാര്‍ത്ഥിക്കും.
ഇടയ്ക്കിടെ ഇത് ഗുഹാമുഖത്ത് പ്രത്യക്ഷപ്പെടാറുണ്ടത്രേ. അങ്ങനെ ഈ അടുത്ത് പാമ്പ് ഗുഹാമുഖത്ത് പ്രത്യക്ഷപ്പെട്ട സമയത്ത് ആരോ പകര്‍ത്തിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഇതിലൂടെയാണ് വ്യത്യസ്തമായ ഇക്കഥ പുറംലോകമറിഞ്ഞത്. വീഡിയോയില്‍ പക്ഷേ ഇതിനെ ഏറെക്കുറെ പൂര്‍ണമായി കാണാൻ സാധിക്കുന്നുണ്ട്.
'അജ്ഗര്‍ ദാദ' ആരെയും ഉപദ്രവിക്കില്ലെന്നും അമ്പലത്തിനും ഗുഹയ്ക്ക് സമീപത്തുമായി ദാരാളം മൂര്‍ഖൻ പാമ്പുകളെ കാണാറുണ്ട്, അവയും ആരെയും ഉപദ്രവിക്കാറില്ലെന്നുമാണ് ഇവിടത്തെ അമ്പലത്തിലെ പൂജാരി പറയുന്നത്. തങ്ങളെയും ഗ്രാമത്തെയും അമ്പലത്തെയുമെല്ലാം സംരക്ഷിക്കലാണ് 'അജ്ഗര്‍ ദാദ'യുടെ ധര്‍മ്മമെന്നും ഇദ്ദേഹം പറയുന്നു.
എന്നാല്‍ എങ്ങനെയാണ് ഇത് ഭക്ഷണം കഴിക്കുന്നതെന്നോ, യഥാര്‍ത്ഥത്തില്‍ എത്ര വര്‍ഷമായി അത് ഈ ഗുഹയില് താമസിക്കുന്നുവെന്നോ തുടങ്ങി മറ്റുള്ള വിവരങ്ങളൊന്നും ലഭ്യമല്ല. ഗ്രാമത്തിലുള്ള ആളുകള്‍ പറയുന്ന കഥകള്‍ തന്നെയാണ് ഇതിനെക്കുറിച്ച് ആകെ ലഭ്യമായിട്ടുള്ളത്.
വീഡിയോ...
Also Read:- 'ഒന്ന് ചൊറിയാൻ ചെയ്തതാ'; കാട്ടാനയുടെ വീഡിയോ വൈറലാകുന്നു