മഹാരാഷ്ട്രയിലെ ജല്‍ന ജില്ലയിലെ ഒരു ഗ്രാമത്തില്‍ നിന്നുള്ള ദൃശ്യങ്ങളാണ് വീഡിയോയില്‍ കാണുന്നത്. ഗ്രാമത്തിലെ താമസക്കാര്‍ കൂടിനിന്ന് ഇവിടെ പുതുതായി പണി കഴിപ്പിച്ച റോഡിന്‍റെ അവസ്ഥയാണ് വീഡിയോയിലൂടെ കാണിക്കുന്നത്.
സോഷ്യല്‍ മീഡിയയിലൂടെ ദിവസവും അനവധി വീഡിയോകളാണ് നമ്മുടെ വിരല്‍ത്തുമ്പിലൂടെയും കണ്‍മുന്നിലൂടെയും കടന്നുപോകാറ്. ഇവയില്‍ താല്‍ക്കാലികമായി ആസ്വദിച്ച്, കടന്നുപോകാവുന്ന വീഡിയോകള്‍ തന്നെയായിരിക്കും ഏറെയും.
എന്നാല്‍ ചിലപ്പോഴെങ്കിലും ഏറെ ഗൗരവമുള്ള വിഷയങ്ങളും വീഡിയോകളിലൂടെ പ്രചരിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയുമെല്ലാം ചെയ്യാറുണ്ട്. അത്തരത്തില്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വളരെയധികം ശ്രദ്ധ നേടുകയാണ് മഹാരാഷ്ട്രയില്‍ നിന്ന് പുറത്തുവന്നിരിക്കുന്നൊരു വീഡിയോ.
undefined
മഹാരാഷ്ട്രയിലെ ജല്‍ന ജില്ലയിലെ ഒരു ഗ്രാമത്തില്‍ നിന്നുള്ള ദൃശ്യങ്ങളാണ് വീഡിയോയില്‍ കാണുന്നത്. ഗ്രാമത്തിലെ താമസക്കാര്‍ കൂടിനിന്ന് ഇവിടെ പുതുതായി പണി കഴിപ്പിച്ച റോഡിന്‍റെ അവസ്ഥയാണ് വീഡിയോയിലൂടെ കാണിക്കുന്നത്.
റോഡുപണിയില്‍ അഴിമതി നടത്തുന്നത് അത്ര അപൂര്‍വമായ സംഭവമാണെന്നൊന്നും പറയാൻ സാധിക്കില്ല. എന്നാല്‍ ഇങ്ങനെയൊരു അഴിമതി കാണണമെങ്കില്‍ അത് അപൂര്‍വാവസരം തന്നെയാണെന്നാണ് വീഡിയോ കണ്ടവരെല്ലാം ഹാസ്യരൂപത്തില്‍ പറയുന്നത്.
ടാറിംഗ് കഴിഞ്ഞ് അധികമാകാത്ത റോഡാണ്. പായ ചുരുട്ടിയെടുക്കുന്നത് പോലെ ഒരു വശത്ത് നിന്ന് ഇത് ചുരുട്ടിക്കാണിക്കുകയാണിവര്‍. ഇതെങ്ങനെ സാധിക്കുമെന്ന് ആര്‍ക്കും സംശയം തോന്നാം. കാര്‍പെറ്റ് പോലെ എന്തോ ഒന്ന് ബേസ് ആയി വച്ച ശേഷം ഇതിന് മുകളിലാണ് റോഡ് ചെയ്തരിക്കുന്നത്.
റോഡ് പണി നടത്തിയ കോണ്ട്രാക്ടറെ കുറിച്ച് വീഡിയോയില്‍ പ്രദേശവാസികള്‍ പറയുന്നുണ്ട്. ഇദ്ദേഹത്തിന്‍റെ അഴിമതിയാണിതെന്നാണ് ഇവരുടെ ആരോപണം. എന്തായാലും സംഭവത്തിന്‍റെ നിജസ്ഥിതി ഇതുവരെയായിട്ടും വ്യക്തമായിട്ടില്ല.
ജര്‍മ്മൻ ടെക്നോളജിയിലാണ് റോഡ് നിര്‍മ്മിച്ചിരിക്കുന്നതെന്ന് കോണ്ട്രാക്ടര്‍ പറഞ്ഞതായാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതും ഇക്കാര്യത്തിലും സ്ഥിരീകരണമില്ല. കോണഅട്രാക്ടര്‍ക്കെതിരെ മാത്രമല്ല, എഞ്ചിനീയര്‍ക്കും സര്‍ക്കാര്‍ പ്രതിനിധികള്‍ക്കുമെല്ലാമെതിരെ നടപടി വേണമെന്നാണ് ഗ്രാമത്തിലുള്ളവരുടെ ആവശ്യം.
ഇതിനിടെ വിചിത്രമായ റോഡിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. നിരവധി പേരാണ് വീഡിയോ പങ്കുവയ്ക്കുന്നത്. സംഗതി ഏറെ ഗൗരവമുള്ള വിഷയം തന്നെയെന്നതില്‍ സംശയമില്ലെങ്കിലും പലരും വീഡിയോ കണ്ട് ചിരിയടക്കാനാകുന്നില്ലെന്നാണ് കമന്‍റില്‍ കുറിക്കുന്നത്. അതേസമയം അഴിമതി വച്ചുപൊറുപ്പിക്കരുത് ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
വീഡിയോ കാണാം...
When Kaleen Bhaiya ventures into Road construction 😂😂 The contractor made a fake road— with carpet as a base! pic.twitter.com/6MpHaL5V6x
— Rohit Sharma 🇺🇸🇮🇳 (@DcWalaDesi)Also Read:- 'കോടീശ്വരന്‍റെ ഭാര്യയാകുന്നതിന്‍റെ കഷ്ടപ്പാടുകള്‍'; യുവതിയുടെ ആഡംബര വീഡിയോ വൈറല്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-