ഫാഷനില്‍ തന്‍റേതായ പരീക്ഷണങ്ങള്‍ നടത്താറുള്ള താരം കൂടിയാണ് വിജയ് വര്‍മ്മ. ഇപ്പോഴിതാ മെറ്റാലിക് സാരിയിലുള്ള പുതിയ ഫോട്ടോഷൂട്ടുമായി ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ് വിജയ്.
നിരവധി ആരാധകരുള്ള ബോളിവുഡ് നടന്‍ ആണ് വിജയ് വര്‍മ്മ. ഫാഷനില്‍ തന്‍റേതായ പരീക്ഷണങ്ങള്‍ നടത്താറുള്ള താരം കൂടിയാണ് വിജയ് വര്‍മ്മ. ഇപ്പോഴിതാ മെറ്റാലിക് സാരിയിലുള്ള പുതിയ ഫോട്ടോഷൂട്ടുമായി ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ് വിജയ് വര്‍മ്മ.
ചുവപ്പും കറുപ്പും നിറങ്ങള്‍ ചേര്‍ന്ന മെറ്റാലിക് സാരിയാണ് താരം ധരിച്ചത്. ഇതിനൊപ്പം ടക്‌സീഡോ ഷര്‍ട്ടും പെയര്‍ ചെയ്തു. നീല നിറത്തിലുള്ള തലമുടിയാണ് താരത്തിന്‍റെ പുത്തന്‍ ഹെയര്‍ സ്റ്റൈല്‍. ഡിസൈനര്‍ റിംസിം ദാദുവാണ് വിജയ് വര്‍മ്മയുടെ പുതിയ ലുക്കിലുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.
'നിര്‍വചനങ്ങള്‍ക്കപ്പുറം' എന്ന ക്യാപ്ഷനോടെയാണ് റിസിം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. കാലത്തിന്റേയും ഫാഷന്‍ ട്രെന്‍ഡുകളുടേയും ജെന്‍ഡറിന്റേയും അതിര്‍ത്തികള്‍ മറികടക്കുന്ന ഒരു കഥയാണിതെന്നും റിംസിം പറയുന്നു. മികച്ച പ്രതികരണമാണ് ചിത്രങ്ങള്‍ക്ക് ആരാധകരുടെ ഭാഗത്തു നിന്നും ലഭിക്കുന്നത്.
ആലിയ ഭട്ട് നായികയായ 'ഡാര്‍ലിങ്സാ'ണ് വിജയ് വര്‍മ്മയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. അതേസമയം, വിജയ് വര്‍മ്മയും നടി തമന്നയും തമ്മിൽ പ്രണയം ആണെന്ന തരത്തില്‍ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ റൂമറുകള്‍ പരന്നിരുന്നു. തമന്നയുടെ കഴിഞ്ഞ ജന്മദിനമായ ഡിസംബർ 21ന് വിജയ് തമന്നയുടെ വസതിയിൽ എത്തിയതാണ് ഈ അഭ്യൂഹങ്ങളുടെ തുടക്കം. പിന്നീട് വിമാനത്താവളത്തിലും ദിൽജിത് ദോസഞ്ജിന്‍റെ സംഗീത പരിപാടിയിലും ഇരുവരേയും ഒരുമിച്ചു കണ്ടു. ഇതിനു പിന്നാലെയാണ് ഇരുവരുടെയും എന്ന പേരില്‍ പല വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു. തമന്ന സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന പോസ്റ്റുകളുടെ താഴെ വിജയ് പങ്കുവയ്ക്കുന്ന കമന്‍റുകളും ആരാധകര്‍ വൈറലാക്കാറുണ്ട്. ഇരു താരങ്ങളും ഇത് സംബന്ധിച്ച് പരസ്യമായി ഒന്നും പ്രതികരിച്ചിട്ടില്ല.
Also Read: കുട്ടികള്‍ക്ക് വേണം വിറ്റാമിന്‍ ഡി അടങ്ങിയ ഈ ഭക്ഷണങ്ങള്‍; അറിയാം കാരണം...