Vidya Balan: 'ഇന്ന് ഞാന്‍ എന്‍റെ എല്ലാ ശരീരഭാഗങ്ങളേയും ഇഷ്ടപ്പെടാന്‍ തുടങ്ങി'; വിദ്യാ ബാലന്‍

By Web Team  |  First Published Aug 25, 2022, 12:30 PM IST

എന്‍റെ വലതുവശത്തേക്കാള്‍ ഇടതുവശത്തു നിന്നുള്ള ചിത്രങ്ങളായിരുന്നു എനിക്ക് ഇഷ്ടം. ഫോട്ടോഗ്രാഫര്‍മാരോട് എന്‍റെ വലതുവശത്ത് നിന്ന് ഫോട്ടോ എടുക്കരുതെന്ന് ഞാന്‍ പറയാറുണ്ടായിരുന്നു. 


ബോളിവുഡില്‍ ഏറെ ആരാധകരുള്ള താരമാണ് വിദ്യാ ബാലന്‍. മികച്ച അഭിനയത്തിലൂടെ ബോളിവുഡില്‍ തന്‍റേതായ ഇടം കണ്ടെത്തിയ നടി. ഇപ്പോഴിതാ തനിക്കുണ്ടായ ഒരു അപകര്‍ഷതാബോധത്തെ കുറിച്ചും സ്വയം സ്‌നേഹിക്കുന്നതിന്‍റെ പ്രാധാന്യത്തെ കുറിച്ചും പറയുകയാണ് വിദ്യ. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു കുറിപ്പിലൂടെയാണ് വിദ്യ ഇക്കാര്യത്തെ കുറിച്ച് സംസാരിക്കുന്നത്.

'അടുത്തിടെ ഒരു ചടങ്ങില്‍ പങ്കെടുക്കുന്നതിനിടയില്‍ ഒരു പെണ്‍കുട്ടി എന്‍റെയടുത്ത് വന്ന് സെല്‍ഫി എടുക്കട്ടെ എന്നു ചോദിച്ചു. വലിയ ആള്‍ക്കൂട്ടം അവിടെ ഉണ്ടായിരുന്നു. കുറേ പേരോടൊപ്പം ഞാന്‍ സെല്‍ഫിക്ക് പോസ് ചെയ്തിരുന്നു. ഈ പെണ്‍കുട്ടിയാണെങ്കില്‍ രണ്ടാം തവണയാണ് ഫോട്ടോ ചോദിച്ചു വരുന്നത്. അതുകൊണ്ട് ഇനി പറ്റില്ലെന്ന് അവരോട് എന്‍റെ മാനേജര്‍ പറഞ്ഞു. എന്നാല്‍ താനെടുത്ത ഫോട്ടോ ശരിയായില്ലെന്നും അത് പോസ്റ്റ് ചെയ്യാന്‍ പറ്റില്ലെന്നും അവര്‍ പറഞ്ഞു. എന്നാല്‍ മാനേജര്‍ സമ്മതിച്ചില്ല. ഒടുവില്‍ അവര്‍ എന്‍റെ കാറിന് അരികില്‍വരെ വന്നു. ഒടുവില്‍ ഞാന്‍ വീണ്ടും സെല്‍ഫിയെടുക്കാന്‍ സമ്മതിച്ചു.

Latest Videos

പെണ്‍കുട്ടി പോയ ശേഷം കാറിലിരുന്ന് ഞാന്‍ ഇതിനെ കുറിച്ചാണ് ചിന്തിച്ചത്. ഞാനും ഒരുകാലത്ത് ഇതുപോലെയായിരുന്നു. എന്‍റെ വലതുവശത്തേക്കാള്‍ ഇടതുവശത്തു നിന്നുള്ള ചിത്രങ്ങളായിരുന്നു എനിക്ക് ഇഷ്ടം. ഫോട്ടോഗ്രാഫര്‍മാരോട് പോലും എന്‍റെ വലതുവശത്ത് നിന്ന് ഫോട്ടോ എടുക്കരുതെന്ന് ഞാന്‍ പറയാറുണ്ടായിരുന്നു. കാരണം ആ വശത്തു നിന്ന് എന്നെ കാണാന്‍ ഭംഗിയില്ലെന്നായിരുന്നു എന്‍റെ വിലയിരുത്തല്‍. ഇതാരെങ്കിലും കണ്ടുപിടിക്കുമോ എന്ന ഭയവും എനിക്കുണ്ടായിരുന്നു. പിന്നീട് ഞാന്‍ എന്നെ സ്വയം അംഗീകരിക്കാന്‍ തുടങ്ങി. ഇടത് വശം ഇഷ്ടപ്പെടുന്നത് വലത് വശത്തെ അവഗണിക്കുന്നതു പോലെയാണെന്ന് തിരിച്ചറിഞ്ഞു. എന്‍റെ എല്ലാ ശരീര ഭാഗങ്ങളേയും ഞാന്‍  ഇപ്പോള്‍ ഇഷ്ടപ്പെടാന്‍ തുടങ്ങി. ഇപ്പോള്‍ ഏതു വശത്തുനിന്നാണ് ഫോട്ടോ എടുക്കുന്നതെന്ന് ഞാന്‍ ശ്രദ്ധിക്കാറില്ല. 

ഈ സംഭവത്തിന് ശേഷം ഞാന്‍ റൂമിലെത്തി കുറച്ചു സെല്‍ഫിയെടുത്തു. ഒരു നീണ്ട ദിവസത്തിന്‌ ശേഷം മേക്കപ്പില്ലാത്ത സെല്‍ഫികള്‍. അതു ഞാന്‍ ഇവിടെ പോസ്റ്റ് ചെയ്യുന്നു'- വിദ്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Vidya Balan (@balanvidya)

 

Also Read:സ്റ്റൈലിഷ് ലുക്കില്‍ നവ്യാ നായർ; വൈറലായി ഫോട്ടോഷൂട്ട് വീഡിയോ

click me!