Vidya Balan : 'ഡയറ്റ് ചെയ്യുന്നുണ്ടോ?'; ആരാധകന്റെ ചോദ്യത്തിന് വിദ്യയുടെ ഉത്തരം...

By Web Team  |  First Published Mar 15, 2022, 4:04 PM IST

വണ്ണം കൂടുന്നതിന് അനുസരിച്ച് ധാരാളം പരിഹാസങ്ങള്‍ വിദ്യക്ക് നേരിടേണ്ടിവന്നു. എന്നാല്‍ ഇതിനെല്ലാം പരസ്യമായി തന്നെ അവര്‍ മറുപടിയും നല്‍കിയിരുന്നു. ഹോര്‍മോണ്‍ പ്രശ്‌നങ്ങളുള്ളതിനാല്‍ തനിക്ക് ഒരു പരിധിയില്‍ കവിഞ്ഞ് ശരീരഭാരം നിയന്ത്രിക്കാന്‍ കഴിയില്ലെന്നും ഇതിന്റെ പേരില്‍ ബോഡി ഷെയിമിംഗ് നടത്തുന്നത് തരംതാഴ്ന്ന രീതിയാണെന്നുമെല്ലാം വിദ്യ പ്രതികരിച്ചിരുന്നു


ശരീരഭാരം കൂടുന്നതും കുറയുന്നതുമെല്ലാം ( Weight Loss and Weight Gain )  ഓരോ വ്യക്തിയുടെയും ശരീരത്തിന്റെ സവിശേഷത അനുസരിച്ചാണ്. അതല്ലെങ്കില്‍ അവരുടെ പ്രായം, ആരോഗ്യാവസ്ഥ ( Health Status ) , ജീവിതരീതികള്‍, മറ്റ് ചുറ്റുപാടുകള്‍ എന്നിങ്ങനെയുള്ള ഘടകങ്ങളാലും ആകാം. 

ചിലര്‍ വളരെ പരിമിതമായി ഭക്ഷണം കഴിച്ചാലും നല്ല തോതില്‍ വണ്ണം തോന്നിക്കും. അതുപോലെ  വ്യായാമം ചെയ്താലും വണ്ണം നിയന്ത്രിക്കാന്‍ സാധിക്കാത്തവരുണ്ട്. ഇതെല്ലാം ശാരീരികമായ പ്രത്യേകതകളാണ്. 

Latest Videos

ഹോര്‍മോണ്‍ വ്യത്യാസം, ചില മരുന്നുകളുടെ ഉപയോഗം, മാനസിക സമ്മര്‍ദ്ദം എന്നിങ്ങനെയുള്ള ഘടകങ്ങളെല്ലാം വണ്ണം കൂട്ടുകയും കുറയ്ക്കുകയും ചെയ്‌തേക്കാം. എന്തായാലും ഇതിന്റെ പേരില്‍ വ്യക്തികളെ താഴ്ത്തി ചിത്രീകരിക്കുകയോ സംസാരിക്കുകയോ ചെയ്യുന്നത് ഒട്ടും നല്ല പ്രവണതയല്ല. 

'ബോഡി ഷെയിമിംഗ്' ഇത്തരത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടൊരു വിഷയം തന്നെയാണ്. പ്രധാനമായും സെലിബ്രിറ്റികളാണ് 'ബോഡി ഷെയിമിംഗ്'ന് കൂടുതലും ഇരയാകാറ്. പല സെലിബ്രിറ്റികളും ഇതെക്കുറിച്ച് പരസ്യമായിത്തന്നെ പ്രതികരണമറിയിച്ചിട്ടുണ്ട്. ഇതിലൊരാളാണ് ബോളിവുഡ് താരം വിദ്യാ ബാലന്‍. 

പകുതി മലയാളിയായ വിദ്യ, 2003ല്‍ ഒരു ബംഗാളി ചിത്രത്തിലൂടെയാണ് സിനിമയിലേക്കുള്ള അരങ്ങേറ്റം കുറിച്ചത്. ഇതിന് ശേഷം 2005ല്‍ വന്ന ഹിന്ദി ചിത്രമായ 'പരിണീത'യിലൂടെയാണ് വിദ്യ പക്ഷേ ബോളിവുഡിന് സുപരിചിതയാകുന്നത്. അന്ന് മെലിഞ്ഞിരുന്ന വിദ്യ പിന്നീട് പതിയെ ആ രൂപത്തില്‍ നിന്ന് മാറുകയായിരുന്നു. 

വണ്ണം കൂടുന്നതിന് അനുസരിച്ച് ധാരാളം പരിഹാസങ്ങള്‍ വിദ്യക്ക് നേരിടേണ്ടിവന്നു. എന്നാല്‍ ഇതിനെല്ലാം പരസ്യമായി തന്നെ അവര്‍ മറുപടിയും നല്‍കിയിരുന്നു. ഹോര്‍മോണ്‍ പ്രശ്‌നങ്ങളുള്ളതിനാല്‍ തനിക്ക് ഒരു പരിധിയില്‍ കവിഞ്ഞ് ശരീരഭാരം നിയന്ത്രിക്കാന്‍ കഴിയില്ലെന്നും ഇതിന്റെ പേരില്‍ ബോഡി ഷെയിമിംഗ് നടത്തുന്നത് തരംതാഴ്ന്ന രീതിയാണെന്നുമെല്ലാം വിദ്യ പ്രതികരിച്ചിരുന്നു. 

ഇപ്പോള്‍ നാല്‍പത്തിമൂന്നുകാരിയായ വിദ്യ, ഇത്തരം വിഷയങ്ങളിലെല്ലാം കൃത്യമായ നിലപാടുകള്‍ അറിയിക്കാറുണ്ട്. ഒരു ഭക്ഷണപ്രേമി കൂടിയായ വിദ്യ കഴിഞ്ഞ ദിവസം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ഇന്‍സ്റ്റഗ്രാമില്‍ ഒരു 'ആസക് മീ സംതിംഗ്' സെഷന്‍ നടത്തിയിരുന്നു. ഇതില്‍ വിദ്യയുടെ ഡയറ്റിനെ കുറിച്ചും ചോദ്യങ്ങളുണ്ടായി. 

നിലവില്‍ ഏതെങ്കിലും ഡയറ്റ് പിന്തുടരുന്നുണ്ടോയെന്ന ചോദ്യത്തിന്, ഇല്ല, ആരോഗ്യപരമായി ഭക്ഷണം കഴിക്കുന്നതാണ് രീതിയെന്നായിരുന്നു വിദ്യയുടെ ഉത്തരം. ഫിറ്റ്‌നസ് ശ്രദ്ധിക്കണമെങ്കില്‍ നിര്‍ബന്ധമായും ഡയറ്റ് പാലിക്കേണ്ടതുണ്ട് എന്നതാണ് വെയ്പ. എന്നാല്‍ ആരോഗ്യപരമായി ഡയറ്റിനെ കൊണ്ടുപോയാല്‍ മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലെങ്കില്‍ വ്യായാമം കൂടി ചെയ്താല്‍ ഫിറ്റ്‌നസ് തീര്‍ച്ചയായും നേടാന്‍ സാധിക്കുമെന്നതാണ് സത്യം. 

എന്തായാലും ഡയറ്റൊന്നും പാലിക്കാതെയും സിനിമ പോലുള്ള ഒരു 'ഗ്ലാമര്‍' ഇടത്തില്‍ നിലനില്‍ക്കാമെന്ന ആത്മവിശ്വാസമാണ് വിദ്യ പകരുന്നത്. തീര്‍ച്ചയായും ഈ കാഴ്ചപ്പാടിന് ഇന്ന് വലിയ മൂല്യമുണ്ട്.

Also Read:- പെട്ടെന്ന് ശരീരഭാരം കൂടുന്നുവോ? കാരണങ്ങള്‍ ഇവയാകാം...

 

'എന്റെ ശരീരവണ്ണം ദേശീയ പ്രശ്‌നമായി മാറി'-ബോഡി ഷെയിമിംഗിനെക്കുറിച്ച് തുറന്നു പറഞ്ഞ് നടി വിദ്യാ ബാലന്‍; ബോളിവുഡിലെ മികച്ച ചിത്രങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ച നടിയാണ് വിദ്യാ ബാലന്‍. ഇപ്പോള്‍ താന്‍ നേരിടേണ്ടി വന്ന ബോഡിഷെയിമിംഗിനെക്കുറിച്ച് തുറന്നു പറയുകയാണ് താരം. തന്റെ ശരീരവണ്ണം ഒരു ദേശീയ പ്രശ്‌നമെന്ന തരത്തിലുള്ള അനുഭവങ്ങള്‍ നേരിടേണ്ടി വന്നുവെന്നും താരം പറയുന്നു. ദീര്‍ഘകാലം തന്റെ ശരീരത്തെ വെറുത്തിരുന്നു എന്ന് വിദ്യ ബാലന്‍ വെളിപ്പെടുത്തി. എന്നാല്‍ അക്കാലത്ത് നിന്നും വളരെ ദൂരം മുന്നോട്ട് സഞ്ചരിക്കാന്‍ സാധിച്ചു... Read More...

click me!