ഊഞ്ഞാലില്‍ ഉറങ്ങുന്ന ഒരു കുഞ്ഞിന്‍റെ അരികിലെത്തിയ കൂറ്റന്‍ പാമ്പിന്‍റെ ദൃശ്യമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വീഡിയോയുടെ തുടക്കത്തില്‍ അമ്മയും കുഞ്ഞും ആണ് ഒരു ഊഞ്ഞാലില്‍ കിടക്കുന്നത്.
സോഷ്യൽ മീഡിയയിലൂടെ പല തരത്തിലുള്ള വീഡിയോകളാണ് നാം ദിവസവും കാണുന്നത്. അക്കൂട്ടത്തില്‍ പാമ്പുകളുടെ വീഡിയോകള്‍ കാണാന്‍ കാഴ്ചക്കാര്‍ ഏറെയാണ്. അത്തരത്തില്‍ ഒരു പാമ്പിന്‍റെ പേടിപ്പിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ഊഞ്ഞാലില്‍ ഉറങ്ങുന്ന ഒരു കുഞ്ഞിന്‍റെ അരികിലെത്തിയ കൂറ്റന്‍ പാമ്പിന്‍റെ ദൃശ്യമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വീഡിയോയുടെ തുടക്കത്തില്‍ അമ്മയും കുഞ്ഞും ആണ് ഒരു ഊഞ്ഞാലില്‍ കിടക്കുന്നത്. ശേഷം അമ്മ എഴുന്നേറ്റ് കുഞ്ഞിനെ ഉറക്കാനായി അരികില്‍ ഇരിക്കുകയായുന്നു. അപ്പോഴാണ് തുറന്നുകിടക്കുന്ന വാതിലിലൂടെ ഒരു കൂറ്റന്‍ പെരുമ്പാമ്പ് അകത്തു കടന്നത്. ഇതൊന്നും അറിയാതെ അമ്മ കുഞ്ഞിനെ ഊഞ്ഞാലാട്ടുകയായിരുന്നു.
പാമ്പ് അവരുടെ അരികിലേയ്ക്ക് വരുന്നത് വീഡിയോയില്‍ വ്യക്തമായി കാണാം. പാമ്പ് അടുത്ത് എത്തിയപ്പോഴാണ് അമ്മ അതിനെ കണ്ടത്. ഉടന്‍ തന്നെ അവര്‍ കുഞ്ഞിനെ ഊഞ്ഞാലില്‍ നിന്ന് വാരിയെടുത്ത് ഓടുകയായിരുന്നു. 'എന്തോ ഒളിഞ്ഞിരിക്കുന്നു' എന്ന കുറിപ്പോടെ സ്നേക്ക്സ് വീഡിയോസ് എന്ന പേജാണ് വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 22 ദശലക്ഷം ആളുകളാണ് വീഡിയോ ഇതുവരെ കണ്ടത്. നിരവധി പേര്‍ വീഡിയോയ്ക്ക് താഴെ കമന്‍റുകള്‍ രേഖപ്പെടുത്തുകയും ചെയ്തു. താന്‍ ആണെങ്കില്‍ അപ്പോള്‍ തന്നെ ബോധം പോയെനെ എന്നാണ് ഒരാള്‍ വീഡിയോയ്ക്ക് താഴെ കമന്‍റ് ചെയ്തത്. കുഞ്ഞിനെ രക്ഷിച്ച അമ്മയുടെ ധൈര്യത്തെയും പലരും പ്രശംസിച്ചു.
Also Read: വയറിന്‍റെ ആരോഗ്യത്തിനായി കഴിക്കേണ്ട അഞ്ച് പ്രീബയോട്ടിക് ഭക്ഷണങ്ങള്‍...