മറഞ്ഞിരുന്ന് ഇരയെ പിടിക്കുന്ന പുളളിപ്പുലിയെ ആണ് വീഡിയോയില്‍ കാണുന്നത്. ഒരു മാനിനെ ആണ് പുളളിപ്പുലി ആക്രമിക്കുന്നത്. മാനിന്‍റെ സമീപത്ത് ഒളിച്ചിരിക്കുകയാണ് പുളളിപ്പുലി.
ദിവസവും പല തരത്തിലുള്ള വീഡിയോകളാണ് നാം സോഷ്യൽ മീഡിയയിലൂടെ കാണുന്നത്. അക്കൂട്ടത്തില്‍ മൃഗങ്ങളുടെ വീഡിയോകള്‍ക്ക് കാഴ്ചക്കാര്‍ ഏറെയാണ്. അത്തരത്തില്‍ ഒരു പുളളിപ്പുലിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
മറഞ്ഞിരുന്ന് ഇരയെ പിടിക്കുന്ന പുളളിപ്പുലിയെ ആണ് വീഡിയോയില്‍ കാണുന്നത്. ഒരു മാനിനെ ആണ് പുളളിപ്പുലി ആക്രമിക്കുന്നത്. മാനിന്‍റെ സമീപത്ത് ഒളിച്ചിരിക്കുകയാണ് പുളളിപ്പുലി. മരത്തിന്‍റെ മറവില്‍ മറഞ്ഞിരുന്ന പുള്ളിപ്പുലി തക്കം കിട്ടിയപ്പോള്‍ മാനിന്‍റെ മുമ്പിലേയ്ക്ക് എടുത്തു ചാടുകയായിരുന്നു. മാന്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതും പുളളിപ്പുലി പുറകെ ഓടുന്നതും വീഡിയോയില്‍ കാണാം.
ട്വിറ്ററിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ രമേഷ് പാഢെ ആണ് വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചത്. 41,000-ല്‍ അധികം പേരാണ് വീഡിയോ ഇതുവരെ കണ്ടത്. നിരവധി പേര്‍ വീഡിയോയ്ക്ക് താഴെ കമന്‍റുകളും ചെയ്തിട്ടുണ്ട്. പുളളിപ്പുലിയുടെ ബുദ്ധിയെ കുറിച്ചാണ് ആളുകള്‍ കുറിച്ചത്.
Leopards are smart and stealthy…!
VC: SM pic.twitter.com/Fea0ftqLte
അതേസമയം, ഊഞ്ഞാലില്‍ ഉറങ്ങുന്ന ഒരു കുഞ്ഞിന്‍റെ അരികിലെത്തിയ കൂറ്റന്‍ പാമ്പിന്‍റെ ദൃശ്യമാണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായത്. വീഡിയോയുടെ തുടക്കത്തില്‍ അമ്മയും കുഞ്ഞും ആണ് ഒരു ഊഞ്ഞാലില്‍ കിടക്കുന്നത്. ശേഷം അമ്മ എഴുന്നേറ്റ് കുഞ്ഞിനെ ഉറക്കാനായി അരികില്‍ ഇരിക്കുകയായുന്നു. അപ്പോഴാണ് തുറന്നുകിടക്കുന്ന വാതിലിലൂടെ ഒരു കൂറ്റന്‍ പെരുമ്പാമ്പ് അകത്തു കടന്നത്. ഇതൊന്നും അറിയാതെ അമ്മ കുഞ്ഞിനെ ഊഞ്ഞാലാട്ടുകയായിരുന്നു. പാമ്പ് അവരുടെ അരികിലേയ്ക്ക് വരുന്നത് വീഡിയോയില്‍ വ്യക്തമായി കാണാം. പാമ്പ് അടുത്ത് എത്തിയപ്പോഴാണ് അമ്മ അതിനെ കണ്ടത്. ഉടന്‍ തന്നെ അവര്‍ കുഞ്ഞിനെ ഊഞ്ഞാലില്‍ നിന്ന് വാരിയെടുത്ത് ഓടുകയായിരുന്നു.
Also Read: മകളുടെ തലമുടി മുറിച്ച് അമ്മയുടെ ശിക്ഷ; രോഷത്തോടെ സോഷ്യല്‍ മീഡിയ