ഇങ്ങനെയും തല കഴുകാം; 'വെറൈറ്റി' വഴിയുമായി യുവാവ് ; വീഡിയോ വൈറല്‍

By Web Team  |  First Published Nov 29, 2022, 3:37 PM IST

തല കഴുകാന്‍ യുവാവ് കണ്ടെത്തിയ വഴിയാണ് വീഡിയോയെ ശ്രദ്ധേയമാക്കുന്നത്, ട്വിറ്ററിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. 


ഓരോ ദിവസവും വ്യത്യസ്തമായ പല തരം വീഡിയോകളാണ് നാം സോഷ്യല്‍ മീഡിയയിലൂടെ കാണുന്നത്. ഇവിടെ ഇതാ അത്തരത്തില്‍ കുറച്ചധികം വ്യത്യസ്തമായ ഒരു വീഡിയോ ആണ് വൈറലാകുന്നത്. അവശ്യകതയാണ് സൃഷ്ടിയുടെ മാതാവ് എന്ന് പറയുന്നതു ശരിയാണെന്ന് സൂചിപ്പിക്കുന്ന ഒരു വീഡിയോ ആണിത്.

ഇവിടെ തല കഴുകാന്‍ യുവാവ് കണ്ടെത്തിയ വഴിയാണ് വീഡിയോയെ ശ്രദ്ധേയമാക്കുന്നത്. മുതുകില്‍ വെള്ളം നിറച്ച ഒരു കനാസ് കെട്ടി വച്ചാണ് യുവാവ് കുളിക്കുന്നത്. തലയില്‍ സോപ്പ് പുരട്ടിയതിന് ശേഷം യുവാവ് കുനിയുമ്പോഴേയ്ക്കും വെള്ളം കൃത്യമായി തലയില്‍ തന്നെ വീഴുന്നതും വീഡിയോയില്‍ കാണാം. ഷവറിന് കീഴില്‍ നിന്ന് കുളിക്കുന്നതിന് പകരമാണ് യുവാവ് ഇത്തരമൊരു 'വെറൈറ്റി' വഴി കണ്ടെത്തിയത്. 

Latest Videos

റോമ ബല്‍വാണി എന്നയാളാണ് ഈ വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചത്. വീഡിയോ ഇതിനോടകം നിരവധി പേര്‍ കാണുകയും ലൈക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്. നിരവധി പേര്‍ യുവാവിന്‍റെ ബുദ്ധിയെ പ്രശംസിച്ച് കമന്‍റുകളും ചെയ്തു. 

On a lighter note on a Sunday morning! Couldn’t resist sharing this forward! Simple, innovative, cost effective and it works! Jugaad! pic.twitter.com/Jxd9CQEBXZ

— Roma Balwani (@RBalwani)

 

 

 

 

അതേസമയം, ഒരു മിനിറ്റിനുള്ളില്‍ ഏറ്റവും കൂടുതല്‍ തണ്ണിമത്തന്‍ പൊളിച്ചതിന് യുവാവിന് ഗിന്നസ് വേള്‍ഡ് റെക്കോർഡ് ലഭിച്ചതിന്‍റെ വീഡിയോ ആണ് സൈബര്‍ ലോകത്ത് വൈറലാകുന്നത്. കൈ കൊണ്ടാണ് സ്പാനിഷ് യുവാവായ റോബര്‍ട്ടോ തണ്ണിമത്തനുകള്‍ പൊളിച്ചത്. ഒരു മിനിറ്റിനുള്ളില്‍ 39 തണ്ണിമത്തനുകള്‍ ആണ് ഇദ്ദേഹം ഉടച്ചത്.  

ഗിന്നസ് വേൾഡ് റെക്കോര്‍ഡ്സിന്‍റെ ഔദ്യോ​ഗിക യുട്യൂബ് ചാനലിലൂടെ ആണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. തണ്ണിമത്തനുകള്‍ കയ്യില്‍ പിടിച്ച് കുറച്ച് യുവാക്കള്‍ സ്റ്റേജില്‍ നിരന്ന് നില്‍ക്കുകയാണ്.  റോബര്‍ട്ടോ ഇവരുടെ അടുത്തെത്തി കൈ കൊണ്ട് ഇടിച്ചാണ് ഓരോ തണ്ണിമത്തനും പൊളിച്ചത്. നിരവധി പേരാണ് വീഡിയോ കണ്ടതും ലൈക്ക് ചെയ്തതും. ധാരാളം പേര്‍ തണ്ണിമത്തന്‍ പൊളിച്ചയാളെ പ്രശംസിച്ചു കൊണ്ട്  കമന്‍റുകള്‍ രേഖപ്പെടുത്തുകയും ചെയ്തു. 

Also Read: ഉടമ തനിക്കായി ഭക്ഷണം വിളമ്പുന്നത് കണ്ട് തുള്ളിച്ചാടി നായ; രസകരം ഈ വീഡിയോ

click me!