കുട്ടി കുപ്പിയിലേയ്ക്ക് ഓരോ കല്ലുകളും എറിഞ്ഞ് വിജയിച്ചതിന് ശേഷം, ക്യാമറ സൂം ഔട്ട് ചെയ്യുമ്പോഴാണ് വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ത പുറത്തുവന്നത്. മറ്റൊരു ആണ്‍കുട്ടി വെള്ളക്കുപ്പിക്കടുത്തിരുന്ന് കല്ലുകള്‍ ഇടുകയായിരുന്നു.
ഓരോ ദിവസവും വ്യത്യസ്തമായ പല തരം വീഡിയോകളാണ് നാം സോഷ്യല്‍ മീഡിയയിലൂടെ കാണുന്നത്. ഇവിടെ ഇതാ അത്തരത്തില്‍ കുറച്ചധികം വ്യത്യസ്തമായ ഒരു വീഡിയോ ആണ് വൈറലാകുന്നത്. വെള്ളക്കുപ്പിയിലേയ്ക്ക് കൃത്യമായി കല്ലെറിയുന്ന ഒരു ബാലന്‍റെ രസകരമായ വീഡിയോ ആണിത്. വെള്ളത്തിന്‍റെ കുപ്പി ഇരിക്കുന്നതില്‍ നിന്ന് നല്ല അകലെ ഒരിടത്ത് ഇരിക്കുകയാണ് കുട്ടി. തുടര്‍ന്ന് ദൂരെയുള്ള കുപ്പിയിലെ വെള്ളത്തിലേയ്ക്ക് കൃത്യമായി കല്ലെറിഞ്ഞ് കൊള്ളിക്കുന്ന കുട്ടിയെ ആണ് വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത്.
കുട്ടി കുപ്പിയിലേയ്ക്ക് ഓരോ കല്ലുകളും എറിഞ്ഞ് വിജയിച്ചതിന് ശേഷം, ക്യാമറ സൂം ഔട്ട് ചെയ്യുമ്പോഴാണ് വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ത പുറത്തുവന്നത്. മറ്റൊരു ആണ്‍കുട്ടി വെള്ളക്കുപ്പിക്കടുത്തിരുന്ന് കല്ലുകള്‍ ഇടുകയായിരുന്നു. അതായത് ക്യാമറാമാന്‍റെ ട്രിക്ക് ആണ് ഈ കിടിലന്‍ വീഡിയോയ്ക്ക് പിന്നിലെ രഹസ്യം.
തന്‍സു യെഗന്‍ എന്ന ട്വിറ്റര്‍ അക്കൌണ്ടിലൂടെ ആണ് വീഡിയോ പ്രചരിച്ചത്. 4.5 മില്യണ്‍ ആളുകളാണ് വീഡിയോ ഇതുവരെ കണ്ടത്. നിരവധി പേര്‍ വീഡിയോ ലൈക്ക് ചെയ്യുകയും കമന്‍റുകള്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇവര്‍ക്ക് സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിക്കാനുള്ള കഴിവ് ഉണ്ടെന്നാണ് ഒരാള്‍ കമന്‍റ് ചെയ്തത്.
Social media videos might be misleading the level of the talent😊 pic.twitter.com/Lv9ivtMeOg
— Tansu YEĞEN (@TansuYegen)
അടുത്തിടെ തല കഴുകാന്‍ ഒരു യുവാവ് കണ്ടെത്തിയ വഴിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. മുതുകില്‍ വെള്ളം നിറച്ച ഒരു കനാസ് കെട്ടി വച്ചാണ് യുവാവ് കുളിക്കുന്നത്. തലയില്‍ സോപ്പ് പുരട്ടിയതിന് ശേഷം യുവാവ് കുനിയുമ്പോഴേയ്ക്കും വെള്ളം കൃത്യമായി തലയില്‍ തന്നെ വീഴുന്നതും വീഡിയോയില്‍ കാണാം. ഷവറിന് കീഴില്‍ നിന്ന് കുളിക്കുന്നതിന് പകരമാണ് യുവാവ് ഇത്തരമൊരു 'വെറൈറ്റി' വഴി കണ്ടെത്തിയത്. റോമ ബല്‍വാണി എന്നയാളാണ് ഈ വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചത്.