വളര്‍ത്തുനായക്ക് പാനിപൂരി നല്‍കുന്ന യുവതി; വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

By Web Team  |  First Published Nov 17, 2022, 5:26 PM IST

സ്വാദിഷ്ടമായ പാനിപൂരി ഒരു വളര്‍ത്തുനായ കഴിക്കുന്നതിന്‍റെ വീഡിയോ ആണ് ഇവിടെ പ്രചരിക്കുന്നത്. ധീരജ് എന്നയാളാണ് വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 
 


വളർത്തു മൃഗങ്ങളുടെ വീഡിയോകള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. പ്രത്യേകിച്ച് വളര്‍ത്തു നായകളുടെ വീഡിയോകള്‍.  മനുഷ്യരുമായി ഏറ്റവും കൂടുതൽ ഇണങ്ങുന്ന മൃഗമാണ് നായ. അതുകൊണ്ടുതന്നെ നായയും മനുഷ്യനും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന വീഡിയോകള്‍ കാണാന്‍ ആളുകള്‍ക്ക്  വളരെയേറെ ഇഷ്ടവുമാണ്. വളര്‍ത്തുനായക്ക് പാനിപൂരി നല്‍കുന്ന ഒരു  യുവതിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

ഇന്ത്യക്കാരുടെ പ്രിയപ്പെട്ട സ്ട്രീറ്റ് ഫുഡ് ആണ് ഗോല്‍ഗപ്പ അഥവാ പാനിപൂരി. ഇത്തിരി പുളിയും മധുരവും ഒപ്പം ചെറിയ എരിവുമുള്ള കുഞ്ഞന്‍ പൂരി  ഒറ്റയടിക്ക് വായിലേയ്ക്ക് ഇടണം... ഇത് പറയുമ്പോള്‍ തന്നെ പലരുടെയും വായില്‍ വെള്ളമൂറുന്നുണ്ടാകും. സ്വാദിഷ്ടമായ ഈ ഭക്ഷണം ഒരു വളര്‍ത്തുനായ കഴിക്കുന്നതിന്‍റെ വീഡിയോ ആണ് ഇവിടെ പ്രചരിക്കുന്നത്. ധീരജ് എന്നയാളാണ് വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

Latest Videos

ഒരു യുവതി തന്‍റെ കയ്യിലിരിക്കുന്ന നായക്ക് പാനിപൂരി വാങ്ങി കൊടുക്കുകയായിരുന്നു. യുവതിയുടെ കയ്യിലുള്ള പ്ലേറ്റില്‍ നിന്ന് വളരെ വേഗത്തില്‍ പാനിപൂരി വായിലാക്കി ആസ്വദിച്ച്  കഴിക്കുകയായിരുന്നു നായ.  പാനിപൂരിയുടെ വെള്ളവും അവസാനം അത് കുടിക്കുന്നുണ്ട്. ഓറിയോ എന്ന നായ ആണ് പാനിപൂരി കഴിച്ചത്. വീഡിയോ പകര്‍ത്തുന്നയാള്‍ ഓറിയോട് കടക്കാരന് കാശ് കൊടുക്കാന്‍ പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. 

 

എട്ട് ലക്ഷം പേരാണ് ഈ വീഡിയോ ഇതുവരെ കണ്ടത്. 60,000-ല്‍ അധികം ലൈക്കുകളും വീഡിയോയ്ക്ക് ലഭിച്ചു. നിരവധി പേര്‍ വീഡിയോയ്ക്ക് താഴെ കമന്‍റുകള്‍ രേഖപ്പെടുത്തുകയും ചെയ്തു. മനോഹരമായ വീഡിയോ എന്ന് ചിലര്‍ കമന്‍റ് ചെയ്തപ്പോള്‍ മറ്റൊരു വിഭാഗം വിമര്‍ശനവും രംഗത്തെത്തി. പാനി പൂരി കൊടുക്കുന്നത് നായകളുടെ ആരോഗ്യത്തിന് നല്ലതല്ല എന്നാണ് ഇക്കൂട്ടര്‍ വിമര്‍ശിക്കുന്നത്. 

Also Read: പാവയ്ക്ക കൊണ്ട് പക്കാവട; പ്രതികരിച്ച് സോഷ്യല്‍ മീഡിയ


 

click me!