'ഇങ്ങനെയുള്ള കാഴ്ചകളല്ലേ എന്നും സന്തോഷം...'; വൃദ്ധ ദമ്പതികളുടെ വീഡിയോ വൈറല്‍

By Web Team  |  First Published Feb 19, 2023, 5:49 PM IST

വാര്‍ധക്യകാലത്ത് അസുഖങ്ങള്‍ വന്ന് അവശനിലയിലാകുമ്പോള്‍ ഇതുപോലെ കരുതലെടുക്കുന്ന ഒരാള്‍ കൂടെയുണ്ടെങ്കില്‍ പിന്നെ എന്താണ് പേടിക്കാനുള്ളതെന്നും, സ്വന്തം കാര്യങ്ങള്‍ ചെയ്യാൻ പ്രയാസമുള്ളവരെ വീട്ടില്‍ തന്നെയിരുത്തി മറ്റുള്ളവര്‍ മാത്രം പുറത്തിറങ്ങുകയും ആഘോഷങ്ങളില്‍ പങ്കെടുക്കുകയും ചെയ്യുന്നതാണ് പലയിടങ്ങളിലും പതിവ്- എന്നാലിത് മികച്ചൊരു മാതൃകയാണെന്നും വീഡിയോ കണ്ട പലരും കമന്‍റില്‍ കുറിച്ചിരിക്കുന്നു. 


ഓരോ ദിവസവും സോഷ്യല്‍ മീഡയയിലൂടെ വ്യത്യസ്തമായതും പുതുമയുള്ളതുമായ എത്രയോ വീഡിയോകള്‍ വരാറുണ്ട്. ഇവയില്‍ മിക്കതും പക്ഷേ, കാഴ്ചക്കാരെ നേടുന്നതിനായി മാത്രം, അതേ ലക്ഷ്യത്തോടെ ബോധപൂര്‍വ്വം തയ്യാറാക്കുന്നവ തന്നെയാണ്. 

എന്നാല്‍ മറ്റൊരു വിഭാഗം വീഡിയോയുണ്ട്. ആകസ്മികമായി നമുക്ക് മുമ്പില്‍ കാണുന്ന കാഴ്ചകള്‍ അതേപടി പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച്, ആ വീഡിയോ പിന്നീട് വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുകയോ വൈറലാവുകയോ ചെയ്യുന്നത്. 

Latest Videos

അധികവും രസകരമായ സംഭവങ്ങളോ അപകടങ്ങളോ എല്ലാമാണ് ഇത്തരത്തില്‍ അപ്രതീക്ഷിതമായി പകര്‍ത്തി, പിന്നീട് വൈറലാകുന്ന വീഡിയോകളുടെ ഉള്ളടക്കമായി വരാറ്. ചില വീഡിയോകള്‍ പക്ഷേ, ഇതൊന്നുമല്ലാതെ വളരെ പെട്ടെന്ന്- നമ്മുടെ ഹൃദയത്തില്‍ സ്ഥാനം പിടിക്കും. സവിശേഷിച്ചും, വൈകാരികമായി നമുക്ക് ബന്ധപ്പെടുത്താൻ സാധിക്കുന്ന രംഗങ്ങളാണെങ്കില്‍ തീര്‍ച്ചയായും. 

അത്തരത്തിലൊരു വീഡിയോ ഇപ്പോള്‍ കാര്യമായ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. വിവാഹം പോലുള്ള എന്തോ ചടങ്ങ് നടക്കുന്ന സ്ഥലമാണ്. ഇവിടെ സദ്യ നടക്കുകയാണ്. സദ്യ കഴിക്കുന്ന വൃദ്ധ ദമ്പതികളെയാണ് വീഡിയോയില്‍ കാണുന്നത്.

ഇതില്‍ സ്ത്രീ ഭക്ഷണമെടുത്ത് തന്‍റെ പങ്കാളിയുടെ വായില്‍ വച്ചുനല്‍കുകയാണ്. അദ്ദേഹത്തിന് സ്വയം ഭക്ഷണം കഴിക്കാൻ സാധിക്കുന്ന അവസ്ഥയല്ല എന്നത് വ്യക്തമാണ്. ഇരുവരും ഒരേ ഇലയില്‍ നിന്നാണ് കഴിക്കുന്നത്. ഏതാനും സെക്കൻഡുകള്‍ മാത്രം ദൈര്‍ഘ്യമേ ഈ വീഡിയോയ്ക്ക് വരൂ.  പക്ഷേ ദശലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് രണ്ടാഴ്ചയ്ക്കുള്ളില്‍ വീഡിയോയ്ക്ക് കിട്ടിയിരിക്കുന്നത്. 

വാര്‍ധക്യകാലത്ത് അസുഖങ്ങള്‍ വന്ന് അവശനിലയിലാകുമ്പോള്‍ ഇതുപോലെ കരുതലെടുക്കുന്ന ഒരാള്‍ കൂടെയുണ്ടെങ്കില്‍ പിന്നെ എന്താണ് പേടിക്കാനുള്ളതെന്നും, സ്വന്തം കാര്യങ്ങള്‍ ചെയ്യാൻ പ്രയാസമുള്ളവരെ വീട്ടില്‍ തന്നെയിരുത്തി മറ്റുള്ളവര്‍ മാത്രം പുറത്തിറങ്ങുകയും ആഘോഷങ്ങളില്‍ പങ്കെടുക്കുകയും ചെയ്യുന്നതാണ് പലയിടങ്ങളിലും പതിവ്- എന്നാലിത് മികച്ചൊരു മാതൃകയാണെന്നും വീഡിയോ കണ്ട പലരും കമന്‍റില്‍ കുറിച്ചിരിക്കുന്നു. ഇങ്ങനെയുള്ള കാഴ്ചകള്‍ കാണാൻ സാധിക്കുന്നുവെന്നതാണ് സോഷ്യല്‍ മീഡിയ കൊണ്ടുള്ള പ്രയോജനമെന്നും ഏറെ പേര്‍ കുറിച്ചിരിക്കുന്നു.

ഹൃദ്യമായ വീഡിയോ കണ്ടുനോക്കൂ...

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Aba Zeons  (@aba_zeons)

Also Read:- 'മനുഷ്യശരീരത്തില്‍ അശ്ലീലമായി ഒന്നുമില്ല'; പരാമര്‍ശത്തിന് പിന്നാലെ വീണ്ടും സീനത്ത് അമൻ

 

click me!