ഒറ്റ നോട്ടത്തില്‍ തന്നെ ഏറെ അപകടകരമായ രീതിയിലാണ് യുവാവ് പൂച്ചകളുമായി യാത്ര ചെയ്യനുന്നതെന്ന് വ്യക്തമാണ്.
ഓരോ ദിവസവും വ്യത്യസ്തമായ എത്രയോ തരം വീഡിയോകളാണ് നാം സോഷ്യല്‍ മീഡിയയിലൂടെ കാണുന്നത്. അവയില്‍ വളര്‍ത്തു മൃഗങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് കാഴ്ചക്കാര്‍ ഏറെയാണ്. ഇവിടെയിതാ പൂച്ചകളുമായി ബൈക്ക് യാത്ര ചെയ്യുന്ന ഒരു യുവാവിന്‍റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ബാംഗ്ലൂരുവില്‍ നിന്നുള്ള ഈ ദൃശ്യം ട്വിറ്ററിലൂടെ ആണ് പ്രചരിക്കുന്നത്. ഒറ്റ നോട്ടത്തില്‍ തന്നെ ഏറെ അപകടകരമായ രീതിയിലാണ് യുവാവ് പൂച്ചകളുമായി യാത്ര ചെയ്യനുന്നതെന്ന് വ്യക്തമാണ്. ഒരു പൂച്ച യുവാവിന്‍റെ തോളില്‍ തൂക്കിയിരിക്കുന്ന ബാഗിന്‍റെ പുറത്താണ് ഇരിക്കുന്നത്. മറ്റേ പൂച്ച ബൈക്കിന്‍റെ ഫ്യുവല്‍ ടാങ്കിന്‍റെ പുറത്തും. ഇരു പൂച്ചകളുടെയും സുരക്ഷ ഉറപ്പാക്കാതെയാണ് യുവാവ് യാത്ര ചെയ്യുന്നത്.
റോഡിലൂടെ യാത്ര ചെയ്ത മറ്റൊരാളാണ് ഈ ദൃശ്യം പകര്‍ത്തി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. നിരവധി പേരാണ് വീഡിയോ കണ്ടതും കമന്‍റുകളുമായി രംഗത്തെത്തിയതും. പലരും യുവാവിനെ വിമര്‍ശിച്ചുകൊണ്ടാണ് കമന്‍റുകള്‍ ചെയ്തിരിക്കുന്നത്. ഇത്തരത്തില്‍ യാതൊരു സുരക്ഷയും ഒരുക്കാതെ പൂച്ചകളുമായി യാത്ര ചെയ്യരുതെന്നും പലരും അഭിപ്രായപ്പെട്ടു.
Found this guy in ORR today! pic.twitter.com/BIDtBTFRdx
— Aarun Gowda (@alwAYzgAMe420)
അതേസമയം, ക്ലാസിക്കൽ ഗാനം ആസ്വദിക്കുന്ന ഒരു വളര്‍ത്തുനായയുടെ വീഡിയോ ആണ് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. മഹീന്ദ്ര ഗ്രൂപ് ചെയർമാൻ ആനന്ദ് മഹീന്ദ്ര ആണ് ഈ വീഡിയോ തന്‍റെ ട്വിറ്ററിലൂടെ പങ്കുവച്ചത്. ഒരു യുവതിയുടെ കയ്യില്‍ ഇരിക്കുകയാണ് ഈ ക്യൂട്ട് നായ. ക്ലാസിക്കൽ ഗാനം കേള്‍ക്കുമ്പോള്‍, അതിന്‍റെ താളത്തിന് അനുസരിച്ച് നായ തന്‍റെ തലയാട്ടുകയാണ്. ഇത് കണ്ട് ആ യുവതിക്ക് വരെ ചിരി നിര്‍ത്താന്‍ കഴിഞ്ഞിരുന്നില്ല. നിരവധി പേരാണ് വീഡിയോ കണ്ടതും ലൈക്കും കമന്‍റുകളും ചെയ്തതും. ക്യൂട്ട് വീഡിയോ എന്നും ഈ നായക്ക് സംഗീതത്തില്‍ ഭാവിയുണ്ടെന്ന് തോന്നുന്നൂ എന്നും തുടങ്ങി നിരവധി കമന്‍റുകളാണ് പോസ്റ്റിന് താഴെ വന്നത്. ഇതുവരെ രണ്ട് ലക്ഷത്തിലധികം പേരാണ് ഈ വീഡിയോ ഇതുവരെ കണ്ടത്.
Also Read: വിമാനത്തിലെ ഓരോ യാത്രക്കാര്‍ക്കും ഹസ്‌തദാനം ചെയ്യുന്ന കുരുന്ന്; വൈറലായി വീഡിയോ