വൈകി സംസാരിക്കാന്‍ തുടങ്ങിയ ഒരു കുരുന്ന് തന്‍റെ അമ്മയോട് 'ഐ ലവ് യൂ' എന്ന് പറയുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ട്വിറ്ററിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്.
ചില കുഞ്ഞുങ്ങള്‍ വളരെ നേരത്തെ തന്നെ സംസാരിക്കും. എന്നാല്‍ ചില കുട്ടികള്‍ മൂന്ന് വയസ്സായിട്ടും വാക്കുകള്‍ വ്യക്തതയോടെ പറയാന്‍ പറ്റാതിരിക്കുകയും അത് കേള്‍ക്കുന്നവര്‍ക്ക് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുകയും ചെയ്യുന്ന സാഹചര്യമുണ്ട്. ഇത്തരത്തില്‍ ഉച്ചരിക്കുന്ന വാക്കുകള്‍ കുറവ്, സ്ഫുടമായി സംസാരിക്കുന്നില്ല, വൈകി സംസാരിക്കുക തുടങ്ങിയവയൊക്കെ കുട്ടികളിലെ പല തരത്തിലുള്ള സ്പീച്ച് സൗണ്ട് ഡിസോര്‍ഡര്‍ അഥവാ സംസാര വൈകല്യവുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഇത്തരത്തില്‍ വൈകി സംസാരിക്കാന്‍ തുടങ്ങിയ ഒരു കുരുന്ന് തന്‍റെ അമ്മയോട് 'ഐ ലവ് യൂ' എന്ന് പറയുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ട്വിറ്ററിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. അമ്മയും മകനും കൂടി അടുക്കളയില്‍ എന്തോ പാചകം ചെയ്യുന്ന തിരക്കിലാണ്. ഇതിനിടെയാണ് കുരുന്ന് അമ്മയോട് നന്ദി പറയുകയും കെട്ടിപ്പിടിക്കുകയും ഉമ്മ വയ്ക്കുകയും അമ്മയോട് 'ഐ ലവ് യൂ' പറയുകയും ചെയ്യുന്നത്. ഇത് കേട്ട് സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞ അമ്മയെയും വീഡിയോയില്‍ കാണാം.
A moment I’ve been longing for as mom, especially with a speech delayed son. I am so thankful I could capture it😭 pic.twitter.com/T7bhex8aEU
— Jayla| Influencer (@jaylabrenae)
23 ലക്ഷത്തിലധികം പേരാണ് വീഡിയോ ഇതുവരെ കണ്ടത്. ഒരു ലക്ഷത്തിലധികം പേര്‍ വീഡിയോ ലൈക്ക് ചെയ്യുകയും കമന്‍റുകള്‍ രേഖപ്പെടുത്തുകയും ചെയ്തു. മനോഹരമായ വീഡിയോ എന്നാണ് വീഡിയോ കണ്ട ആളുകളുടെ അഭിപ്രായം.
Also Read: ഇരയെ പിടിക്കാനായി മറഞ്ഞിരിക്കുന്ന പുളളിപ്പുലി; വൈറലായി വീഡിയോ