തെരുവിലെ കുട്ടികള്‍ക്ക് ബിസ്കറ്റുകള്‍ വിതരണം ചെയ്യുന്ന ബസ് ഡ്രൈവര്‍; വൈറലായി വീഡിയോ

By Web Team  |  First Published Jan 8, 2023, 6:43 PM IST

തെരുവില്‍ കഴിയുന്ന കുട്ടികള്‍ക്ക് ബിസ്കറ്റുകള്‍  വിതരണം ചെയ്യുന്ന ഒരു മലയാളി ബസ് ഡ്രൈവറിന്‍റെ വീഡിയോ ആണിത്. നിര്‍ത്തിയിട്ടിരിക്കുന്ന ബസിന്‍റെ ഡ്രൈവര്‍ സീറ്റില്‍ ഇരുന്നു കൊണ്ട് ഇദ്ദേഹം താഴെ നില്‍ക്കുന്ന കുരുന്നുകള്‍ ബിസ്കറ്റ് പാക്കറ്റുകള്‍ നല്‍കുകയായിരുന്നു.


ഓരോ ദിവസവും നിരവധി വീഡിയോകളാണ് സോഷ്യല്‍ മീഡിയ വഴി നമുക്ക് മുമ്പിലെത്താറുള്ളത്. അക്കൂട്ടത്തില്‍ മനസ് നിറയ്ക്കുന്നത് പോലെ അനുഭവം പകരുന്ന വീഡിയോകളും വരാറുണ്ട്.  അത്തരമൊരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

തെരുവില്‍ കഴിയുന്ന കുട്ടികള്‍ക്ക് ബിസ്കറ്റുകള്‍  വിതരണം ചെയ്യുന്ന ഒരു മലയാളി ബസ് ഡ്രൈവറിന്‍റെ വീഡിയോ ആണിത്. നിര്‍ത്തിയിട്ടിരിക്കുന്ന ബസിന്‍റെ ഡ്രൈവര്‍ സീറ്റില്‍ ഇരുന്നു കൊണ്ട് ഇദ്ദേഹം താഴെ നില്‍ക്കുന്ന കുരുന്നുകള്‍ ബിസ്കറ്റ് പാക്കറ്റുകള്‍ നല്‍കുകയായിരുന്നു. ഇവ വാങ്ങുന്ന കുട്ടികളുടെ മുഖത്തെ സന്തോഷം വീഡിയോയില്‍ വ്യക്തമാണ്. 

Latest Videos

ഇന്‍സ്റ്റഗ്രാമിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. 'യാത്രകൾക്കിടയിൽ പലരെയും നമ്മൾ കാണും. യാത്രയിൽ ഏറ്റവും കൂടുതൽ നമ്മളെ എല്ലാവരെയും വേദനിപ്പിക്കുന്ന ഒന്നായിരിക്കും വിശപ്പടക്കാൻ വേണ്ടി പല ആളുകളും ചെയ്യുന്ന ഓരോ പ്രവർത്തിയും, നമുക്ക് കിട്ടിയ വലിയൊരു സൗഭാഗ്യം എന്നും തന്നെ പറയാം വിശപ്പ് എന്താണെന്ന് അറിയാതെ പോകുന്നത്. നമുക്ക് ഓരോ സൗഭാഗ്യങ്ങൾ കിട്ടും തോറും കൂടുതൽ ആഗ്രഹിക്കുന്നത് നമുക്ക് കിട്ടിയ സൗഭാഗ്യങ്ങളെ നമ്മൾ മറന്നു കളയുന്നത് കൊണ്ടാണ്'- എന്ന ക്യാപ്ഷനോടെ ആണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 

ഒമ്പത് ലക്ഷത്തിലധികം പേരാണ് വീഡിയോ ഇതുവരെ കണ്ടത്. നിരവധി പേര്‍ വീഡിയോ ലൈക്ക് ചെയ്യുകയും കമന്‍റുകള്‍ രേഖപ്പെടുത്തുകയും ചെയ്തു.  ബസ് ഡ്രൈവറിന്‍റെ പ്രവര്‍ത്തിയ പ്രശംസിച്ചുകൊണ്ടുള്ള കമന്‍റുകളാണ് ഏറെയും. ബസ് ഡ്രൈവറിനെ ദൈവം രക്ഷിക്കട്ടെ എന്നും ബസ് ഡ്രൈവറിന് ബിഗ് സല്യൂട്ട് എന്നും പലരും കമന്‍റ് ചെയ്തു. പ്രചോദനം നല്‍കുന്ന വീഡിയോ എന്നും ഇത് കണ്ട് കരഞ്ഞുപോയി എന്നും  ചിലര്‍ കമന്‍റ് ചെയ്തു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by favaseeeyy!! (@_fazx._)

 

Also Read: സാരിയില്‍ വര്‍ക്കൗട്ട് ചെയ്യുന്ന യുവതി; വൈറലായി വീഡിയോ

click me!