അമ്മമാരുടെ സ്നേഹത്തെ കുറിച്ചാണ് എല്ലാവരും എഴുതാറുള്ളത്. കുട്ടികള്‍ക്ക് അച്ഛന്റെയും അമ്മയുടെയും സ്‌നേഹം ഒരുപോലെ പ്രിയപ്പെട്ടതായിരിക്കുമെങ്കിലും അമ്മമാരെ കുറിച്ച് പലര്‍ക്കും നൂറ് നാവാണ്.
നിരവധി വീഡിയോകളാണ് ദിവസവും സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. ചിലത് കരയിപ്പിക്കും ചിലത് ചിരിപ്പിക്കും. ഇവിടെയിതാ ഒരു മകനെ ട്രെയിന്‍ കയറ്റി വിടുന്ന ഒരു അച്ഛന്‍റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
പൊതുവേ അമ്മമാരുടെ സ്നേഹത്തെ കുറിച്ചാണ് എല്ലാവരും എഴുതാറുള്ളത്. കുട്ടികള്‍ക്ക് അച്ഛന്റെയും അമ്മയുടെയും സ്‌നേഹം ഒരുപോലെ പ്രിയപ്പെട്ടതായിരിക്കുമെങ്കിലും അമ്മമാരെ കുറിച്ച് പലര്‍ക്കും നൂറ് നാവാണ്. സ്‌നേഹനിധികളായ അച്ഛന്മാരെ തിരിച്ചറിയാന്‍ വൈകിയ ചിലരെങ്കിലും ഉണ്ടാകാം. ഇവിടെയിതാ തന്‍റെ അച്ഛന്‍റെ കരുതലിനെ കുറിച്ചും സ്നേഹത്തെ കുറിച്ചും സൂചിപ്പിക്കുന്ന ഒരു യുവാവിന്‍റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മകനെ ട്രെയിന്‍ കയറ്റി വിടുന്ന അച്ഛനെ ആണ് വീഡിയോയില്‍ കാണുന്നത്.
റെയിൽവേ സ്റ്റേഷനിലെത്തി മകനെ ട്രെയിന്‍ കയറ്റി വിട്ട അച്ഛന്‍, ട്രെയിന്‍ സഞ്ചരിക്കുന്നതിനനുസരിച്ച് ഒപ്പം നടക്കുകയാണ്. ട്രെയിനിനുള്ളില്‍ നിന്നു കൊണ്ട് മകനാണ് ഈ ദൃശ്യം പകര്‍ത്തി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. പവന്‍ ശര്‍മ്മ എന്നയാളാണ് വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.
എല്ലാ തവണയും തന്നെ ട്രെയിന്‍ കയറ്റി വിട്ടതിന് ശേഷം അച്ഛന്‍ ഇങ്ങനെ ഒപ്പം വരാറുണ്ടെന്നാണ് വീഡിയോയില്‍ ഇയാള്‍ കുറിച്ചത്. വീഡിയോ ഇതിനോടകം 9.8 ലക്ഷം പേരാണ് കണ്ടത്. നിരവധി പേര്‍ വീഡിയോയ്ക്ക് താഴെ കമന്‍റുകളും രേഖപ്പെടുത്തി. ശരിക്കും സന്തോഷം തോന്നുന്ന കാഴ്ച എന്നും ഇതാണ് അച്ഛന്‍റെ സ്നേഹമെന്നും ആളുകള്‍ കുറിച്ചു.
Also Read: തോളില്‍ കുരുന്നുമായി മുത്തച്ഛന്‍റെ പുഷ് അപ്പ്; വൈറലായി വീഡിയോ