ട്രെയിന്‍ യാത്രയ്ക്കിടെ ഭാര്യയെ നൃത്തം ചെയ്യാന്‍ ക്ഷണിക്കുന്ന ഒരു വയോധികനെയും അത് നിരസിച്ച ഭാര്യയുടെയും രസകരമായ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ഓരോ ദിവസവും വ്യത്യസ്തമായ പല തരം വീഡിയോകളാണ് നാം സോഷ്യല്‍ മീഡിയയിലൂടെ കാണുന്നത്. പ്രായമായവരുടെ വീഡിയോ ആണെങ്കില്‍, കാഴ്ചക്കാരുമുണ്ടാകും. അടുത്തിടെ തന്‍റെ ഭാര്യക്ക് വേണ്ടി പ്രേമപൂര്‍വം നൃത്തം ചെയ്ത ഒരു എഴുപതുകാരന്‍റെ വീഡിയോ നാം കണ്ടതാണ്. ലുങ്കിയും ബനിയനും ധരിച്ച് സ്റ്റൈലൻ ചുവടുകളുമായി ഭാര്യയെ രസിപ്പിക്കാൻ ശ്രമിക്കുന്ന ഭര്‍ത്താവിനെ കണ്ട് നാണം കൊണ്ട് ചിരിക്കുകയും സ്നേഹപൂര്‍വം ശാസിക്കുകയും ചെയ്യുന്ന ഭാര്യയെയും വീഡിയോയില്‍ നാം കണ്ടതാണ്. അതുപോലെ തന്നെ ട്രെയിന്‍ യാത്രയ്ക്കിടെ ഭാര്യയെ നൃത്തം ചെയ്യാന്‍ ക്ഷണിക്കുന്ന ഒരു വയോധികനെയും അത് നിരസിച്ച ഭാര്യയുടെയും രസകരമായ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ഇപ്പോഴിതാ സമാനമായ മറ്റൊരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 'കപ്പിള്‍ ഡാന്‍സ്' തന്നെയാണ് ഇവിടത്തെയും ഉള്ളടക്കം. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് ദമ്പതികളുടെ നൃത്ത വീഡിയോ പ്രചരിക്കുന്നത്. ലതാ മങ്കേഷ്കറിന്‍റെ 'ആ ജാനേ ജാന്‍' എന്ന പാട്ടിനൊപ്പമാണ് ദമ്പതികള്‍ ചുവടുവയ്ക്കുന്നത്. സന്തോഷവും സ്നേഹവും നിറഞ്ഞതാണ് ഇവരുടെ ഡാന്‍സ് വീഡിയോ.
'എ ലൌ സ്റ്റോറി ഇന്‍ ഡാന്‍സ് ആന്‍റ് മ്യൂസിക്' എന്ന ക്യാപ്ഷനോടെ ആണ് വീഡിയോ പ്രചരിക്കുന്നത്. പത്ത് ലക്ഷത്തിലധികം ആളുകളാണ് വീഡിയോ ഇതുവരെ കണ്ടത്. മനോഹരമായ നൃത്തം എന്നാണ് വീഡിയോ കണ്ട ആളുകളുടെ അഭിപ്രായം. വീഡിയോയിലെ ടര്‍ബനിട്ട മുത്തച്ഛനെ കണ്ടിട്ട് പട്ടാളക്കാരന്‍ ആണെന്ന് തോന്നുന്നു എന്നാണ് ഒരാള്‍ കമന്‍റ് ചെയ്തത്. ഇവരുടെ സ്നേഹം എന്നും നിലനില്‍ക്കട്ടെ എന്നും ഇവരെ ദൈവം അനുഗ്രഹിക്കട്ടെ എന്നും ചിലര്‍ കമന്‍റ് ചെയ്തു.
വൈറലായ വീഡിയോ കാണാം. . .
Also Read: ഫുട്ബോൾ കളിക്കാന്‍ കാണ്ടാമൃഗവും; പുറത്താക്കാൻ കഷ്ടപ്പെട്ട് കളിക്കാര്‍; വൈറലായി വീഡിയോ