സ്‌കിപ്പിംഗ് ചെയ്യുന്ന നായ; ലോക റെക്കോര്‍ഡ് സ്വന്തമാക്കിയ വീഡിയോ വൈറല്‍

By Web Team  |  First Published Jan 11, 2023, 5:34 PM IST

കൂടെ നില്‍ക്കുന്ന വയോധകനൊപ്പമാണ് നായ സ്‌കിപ്പിംഗ് റോപ്പ് ചെയ്യുന്നത്. ബാലു എന്ന നായ ആണ് ഉടമസ്ഥനൊപ്പം സ്‌കിപ്പിംഗ് ചെയ്ത്  ലോക റെക്കോര്‍ഡ് സ്വന്തമാക്കിയത്. 


പല തരത്തിലുള്ള വീഡിയോകള്‍ ദിനംപ്രതി സമൂഹ മാധ്യമങ്ങളിലൂടെ വൈറലാകാറുണ്ട്. അതില്‍ നായകളുടെ വീഡിയോകള്‍ക്ക് കാഴ്ചക്കാര്‍ ഏറെയാണ്. അത്തരത്തിലൊരു വളര്‍ത്തുനായയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സ്‌കിപ്പിംഗ് ചെയ്യുന്ന നായയെ ആണ് വീഡിയോയില്‍ കാണുന്നത്. 

കൂടെ നില്‍ക്കുന്ന വയോധകനൊപ്പമാണ് നായ സ്‌കിപ്പിംഗ് റോപ്പ് ചെയ്യുന്നത്. ബാലു എന്ന നായ ആണ് ഉടമസ്ഥനൊപ്പം സ്‌കിപ്പിംഗ് ചെയ്ത്  ലോക റെക്കോര്‍ഡ് സ്വന്തമാക്കിയത്. 30 സെക്കന്‍റില്‍ ഏറ്റവും കൂടുതല്‍ തവണ സ്‌കിപ്പിംഗ് ചെയ്തതിന് ആണ് നായക്ക് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ലഭിച്ചത്. 

Latest Videos

ഗിന്നസ് വേള്‍ഡ്  റെക്കോര്‍ഡ്സിന്‍റെ ഔദ്യോ​ഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെ ആണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് വീഡിയോ ലൈക്ക് ചെയ്തതും കമന്‍റുകള്‍ രേഖപ്പെടുത്തിയതും. 

 

അതേസമയം, സൈക്കിള്‍ ഓടിച്ചോണ്ട് സ്‌കിപ്പിംഗ് റോപ്പ് ചെയ്ത ഒരു യുവതിയുടെ വീഡിയോ ആണ് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഹൈവേ റോഡിലൂടെ സൈക്കിള്‍ ഓടിക്കുന്ന യുവതിയില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. തുടര്‍ന്ന് സൈക്കിള്‍ ഓടിച്ചോണ്ട് യുവതി സ്‌കിപ്പിംഗ് ചെയ്യുകയായിരുന്നു. രണ്ടും കൈകളും സൈക്കിളില്‍ നിന്നും വിട്ട്, റോപ്പില്‍ പിടിച്ച് സ്‌കിപ്പിംഗ് ചെയ്യുകയാണ് യുവതി. 

2023 എന്ന പ്ലക്കാര്‍ഡും യുവതിയുടെ വസ്ത്രത്തില്‍ ഘടിപ്പിച്ചിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. നിരവധി പേരാണ് വീഡിയോ കണ്ടതും ലൈക്ക് ചെയ്തതും. എന്നാല്‍ ഭൂരിപക്ഷം പേരും യുവതിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തുകയായിരുന്നു. ഇത് കൈവിട്ട കളിയാണെന്നും ഏറെ അപകടകരമാണെന്നും ആളുകള്‍ വിമര്‍ശിച്ചു. ഒരു നിമിഷം സൈക്കിള്‍ ബാലന്‍സ് നഷ്ടപ്പെട്ടിരുന്നെങ്കില്‍, കാണാമായിരുന്നു പൂരം എന്നും ചിലര്‍ ഓര്‍മ്മിപ്പിച്ചു. ഇത് ആരും പരീക്ഷിക്കരുതെന്നും ഒരു വിഭാഗം ഉപദ്ദേശിച്ചു. 

Also Read: മകളുടെ രണ്ടാം പിറന്നാളിന് ആശംസകളുമായി കോലി; ചിത്രം വൈറല്‍

click me!