Zomato Delivery Boy : ഈ ഡെലിവെറി ബോയിക്ക് സോഷ്യൽ മീഡിയയിൽ കയ്യടിയാണ്...

By Web Team  |  First Published Jul 28, 2022, 11:03 PM IST

ഇന്ന് നമ്മുടെ നാട്ടിലും ഫുഡ് ഡെലിവെറി ആപ്പുകള്‍ വളരെ സജീവമായി പ്രവര്‍ത്തിക്കുന്ന കാലമാണ്. പ്രത്യേകിച്ച് നഗരപ്രദേശങ്ങളിലാണെങ്കില്‍ ഇത്തരം ആപ്പുകളുടെ പ്രവര്‍ത്തനം നല്ലരീതിയില്‍ മുന്നോട്ടുപോകുന്നുണ്ട്.


നിത്യവും സോഷ്യല്‍ മീഡിയയിലൂടെ എത്രയോ തരത്തിലുള്ള വീഡിയോകള്‍ ( Viral Video )  നാം കാണാറുണ്ട്. ഇവയിൽ ചിലതെങ്കിലും നമ്മെ ഒരുപാട് ചിന്തിപ്പിക്കുന്നതോ, പലതും ഓര്‍മ്മിപ്പിക്കുന്നതോ പഠിപ്പിക്കുന്നതോ എല്ലാം ആകാറില്ലേ? അത്തരമൊരു വീഡിയോയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

ഇന്ന് നമ്മുടെ നാട്ടിലും ഫുഡ് ഡെലിവെറി ആപ്പുകള്‍ വളരെ സജീവമായി പ്രവര്‍ത്തിക്കുന്ന കാലമാണ്. പ്രത്യേകിച്ച് നഗരപ്രദേശങ്ങളിലാണെങ്കില്‍ ഇത്തരം ആപ്പുകളുടെ പ്രവര്‍ത്തനം നല്ലരീതിയില്‍ മുന്നോട്ടുപോകുന്നുണ്ട്. അതുകൊണ്ട് തന്നെ നഗരങ്ങളില്‍ റോഡുകളിലെല്ലാം ഫുഡ് ഡെലിവെറി ചെയ്യുന്ന ആളുകളെ കാണുന്നത് സാധാരണമാണ്.

Latest Videos

എന്നാല്‍ ഇക്കൂട്ടത്തില്‍ നിന്നെല്ലാം വ്യത്യസ്തനായൊരു ഫുഡ് ഡെലിവെറി ബോയുടെ വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നത്. നടക്കാൻ പോലും സാധിക്കാത്ത, ഭിന്നശേഷിക്കാരനായ ( Disabled Delivery boy ) ഒരാള്‍, അദ്ദേഹത്തിന്‍റെ മോട്ടോറൈസ്ഡ് വീല്‍ചെയറില്‍ ഫുഡ് ഡെലിവെറി ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. 

സൊമാറ്റോയ്ക്ക് വേണ്ടിയാണ് ഇദ്ദേഹം ജോലി ചെയ്യുന്നത്. തന്‍റെ മോട്ടോറൈസ്ഡ് വീല്‍ചെയറിന് പിന്നില്‍ ഭക്ഷണമടങ്ങിയ ബാഗുമായി തിരക്കുള്ള റോഡിലൂടെ ഡെലിവെറിക്കായി നീങ്ങുന്ന ഇദ്ദേഹത്തിന്‍റെ വീഡിയോ ആരാണ് പകര്‍ത്തിയതെന്ന് വ്യക്തമല്ല. ഇദ്ദേഹത്തെ കുറിച്ചുള്ള മറ്റ് വിശദാംശങ്ങളും ലഭ്യമായിട്ടില്ല. 

എന്നാല്‍, ഈ സാഹചര്യത്തിലും ( Disabled Delivery boy ) ജോലി ചെയ്ത് ജീവിക്കാനുള്ള ഇദ്ദേഹത്തിന്‍റെ ആര്‍ജ്ജവത്തിന് കയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ. ഒപ്പം തന്നെ, ഇദ്ദേഹത്തെ പോലുള്ളവര്‍ക്ക് ജോലി നല്‍കുന്ന സൊമാറ്റോയ്ക്കും മിക്കവരും അഭിനന്ദനം അറിയിക്കുന്നു. 

ലക്ഷക്കണക്കിന് പേരാണ് ഇതിനോടകം തന്നെ ഈ വീഡിയോ സോഷ്യല്‍ മീഡിയയിൽ കണ്ടിരിക്കുന്നത്. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു. ആര്‍ക്കും ഒരു പ്രചോദനമാണ് ഈ അപരിചിതനയ മനുഷ്യനെന്നാണ് ഏവരും അഭിപ്രായപ്പെടുന്നത്. എന്തായാലും വൈറലായ ആ വീഡിയോ ( Viral Video )  ഒന്ന് കാണാം...

 

Also Read:- ഊബര്‍ ഡ്രൈവറുമായുള്ള രസകരമായ ചാറ്റ്; യുവതിയുടെ സ്ക്രീൻഷോട്ട്

click me!