ബാത്ത്‍റൂമിനുള്ളില്‍ വളര്‍ത്തുപൂച്ചയുമായി 'ഡോര്‍ ഹോക്കി' കളിക്കുന്ന യുവതിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ബാത്ത്‍റൂമിനുള്ളില്‍ കയറി യുവതി, പുറത്തു കിടക്കുന്ന തന്‍റെ വളര്‍ത്തുപൂച്ചയ്ക്ക് ഡോറിനടിയിലൂടെ തലയില്‍ കെട്ടുന്ന ബണ്‍ ഇട്ടു കൊടുക്കുകയായിരുന്നു.
സോഷ്യൽ മീഡിയയിലൂടെ പല തരത്തിലുള്ള വീഡിയോകളാണ് നാം ദിവസവും കാണുന്നത്. ഇവയില്‍ മൃഗങ്ങളുമായോ ജീവികളുമായോ ബന്ധപ്പെട്ടുള്ള വീഡിയോകള്‍ക്ക് കാഴ്ചക്കാരേറെയാണ്. അത്തരമൊരു രസകരമായൊരു വീഡിയോ ആണ് ഇവിടെ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ബാത്ത്‍റൂമിനുള്ളില്‍ വളര്‍ത്തുപൂച്ചയുമായി 'ഡോര്‍ ഹോക്കി' കളിക്കുന്ന യുവതിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ബാത്ത്‍റൂമിനുള്ളില്‍ കയറി യുവതി, പുറത്തു കിടക്കുന്ന തന്‍റെ വളര്‍ത്തുപൂച്ചയ്ക്ക് ഡോറിനടിയിലൂടെ തലയില്‍ കെട്ടുന്ന ബണ്‍ ഇട്ടു കൊടുക്കുകയായിരുന്നു. പൂച്ച അത് തിരിച്ച് യുവതിക്കും ഡോറിനടിയിലൂടെ ഇട്ടു കൊടുക്കുന്നു. അങ്ങനെ ഒരു ഹോക്കി പ്ലേ നടത്തുകയാണ് ഇരുവരും.
ഏറ്റവും ഒടുവില്‍ ബാത്ത്‍റൂമിന്‍റെ വാതില്‍ തുറന്ന് യുവതി പൂച്ചയെ കാണിക്കുന്നുമുണ്ട്. പൂച്ചയുടെ ഇന്‍സ്റ്റഗ്രാം അക്കൌഡിലൂടെ യുവതിയാണ് വീഡിയോ പങ്കുവച്ചത്. താന്‍ എപ്പോള്‍ ബാത്ത്‍റൂമില്‍ പോയാലും താനും തന്‍റെ പൂച്ചയും 'ഡോര്‍ ഹോക്കി' കളിക്കുമെന്ന് കുറിച്ചുകൊണ്ടാണ് യുവതി വീഡിയോ പങ്കുവച്ചിരിക്കുന്നത്.
നാല് മില്യണ്‍ വ്യൂവാണ് വീഡിയോയ്ക്ക ഇതുവരെ ലഭിച്ചത്. അഞ്ച് ലക്ഷം ലൈക്കും വീഡിയോയ്ക്ക് ഇതുവരെ ലഭിച്ചു. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്‍റുകള്‍ ചെയ്തിരിക്കുന്നത്. ക്യൂട്ട് വീഡിയോ, ഇത് കൊള്ളാമല്ലോ, തങ്ങളും പരീക്ഷിക്കാം എന്നു തുടങ്ങിയ കമന്‍റുകളാണ് വീഡിയോയ്ക്ക് താഴെ ലഭിക്കുന്നത്.
അതേസമയം, അച്ഛന്‍ വരുമ്പോള്‍ ടിവിക്ക് മുമ്പിലിരിക്കാതെ ഹോംവര്‍ക്ക് ചെയ്യാന്‍ കുട്ടിക്ക് സിഗ്നല്‍ നല്‍കുന്ന ഒരു മിടുക്കന്‍ നായയുടെ വീഡിയോ ആണ് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ജര്‍മന്‍ ഷെപ്പേര്‍ഡ് നായയാണ് കുട്ടിയെ സഹായിക്കുന്നത്. ട്വിറ്ററിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. സോഫയിലിരുന്ന് ടിവി കാണുകയായിരുന്നു പെണ്‍കുട്ടി. ഈ സമയം ടിവിക്ക് മുമ്പില്‍ നായ കിടക്കുന്നതും വീഡിയോയില്‍ കാണാം. പെട്ടെന്ന് വീട്ടിലേയ്ക്ക് കുട്ടിയുടെ അച്ഛന്‍ വരുന്ന ശബ്ദം കേട്ട നായ എഴുന്നേറ്റ് കുട്ടിയോടേ് ബുക്ക് എടുക്കാന്‍ ആംഗ്യം കാണിക്കുകയായിരുന്നു. ഉടന്‍ തന്നെ പെണ്‍കുട്ടി ടിവി ഓഫ് ചെയ്ത് സോഫയിലിരുന്ന് ഹോംവര്‍ക്ക് ചെയ്യാന്‍ തുടങ്ങുന്നതും വീഡിയോയില്‍ കാണാം.
Also Read: ഷാരൂഖ് ഖാന്‍റെ ഗാനത്തിന് ചുവടുവച്ച് അമേരിക്കക്കാരന്‍; വീഡിയോ വൈറല്‍